കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം; കോൺഗ്രസിനെതിരെ ഇപി ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം; തീപിടുത്തം നടന്ന്‌ മിനിറ്റുകൾക്കകം ബിജെപി,യു ഡി എഫ്‌ നേതാക്കൾ സെക്രട്ടറിയേറ്റിലെത്തിയത് ദുരൂഹമെന്ന് മന്ത്രി ഇപി ജയരാജൻ. അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യു ഡി എഫുകാർ ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്‌. അതിന്‌ ബി ജെ പിയെയും കൂട്ടുപിടിച്ചു.ഇ ഫയലിങ്ങ്‌ രീതിയാണ്‌ സെക്രട്ടറിയേറ്റിൽ പിന്തുടരുന്നത്‌. അതുകൊണ്ട്‌ തന്നെ തീപിടിച്ച ഫയലുകളുടെ പകർപ്പ്‌ കമ്പ്യൂട്ടർ വഴി എടുക്കാവുന്നതാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു. പോസ്റ്റ് നായിക്കാം

 epjayarajan-1534231368-1598365342.jpg -Properties Alignment

1. തീപിടുത്തം നടന്ന്‌ മിനിറ്റുകൾക്കകം ബിജെപി‐ യു ഡി എഫ്‌ നേതാക്കൾ സെക്രട്ടറിയേറ്റിലെത്തി.

2. സ്ഥലത്തെത്തിയ ബി ജെപി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത്‌ ഒരേ കാര്യങ്ങൾ.

3. തീപിടുത്തം നടന്ന്‌ മിനിറ്റുകൾക്കകം ബിജെപി അദ്ധ്യക്ഷൻ മാധ്യമങ്ങളോട്‌ സെക്രട്ടറിയേറ്റിനു മുന്നിൽ വച്ച്‌ പ്രതികരിക്കുമെന്ന്‌ മാധ്യമങ്ങൾക്ക്‌ സന്ദേശം പോയി.

Recommended Video

cmsvideo
secretariat fire, Ramesh Chennithala blames CM Pinarayi Vijayan | Oneindia Malayalam

4. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്‌, മുസ്ലിം ലീഗ്‌ എം എൽ എ മാർ മടങ്ങാതെ തിരുവനന്തപുരത്ത്‌ തങ്ങിയത്‌ ദുരൂഹമാണ്‌. അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യു ഡി എഫുകാർ ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്‌. അതിന്‌ ബി ജെ പിയെയും കൂട്ടുപിടിച്ചു.

5. നോർത്ത്‌ സാൻഡ്‌വിച്ച്‌ ബ്ലോക്കിലെ ജി എ ഡി പൊളിറ്റിക്കൽ വിഭാഗത്തിൽ വളരെ ചെറിയ തീപിടുത്തമാണ്‌ ഉണ്ടായത്‌. ഷോട്ട്‌ സർക്യൂട്ടാണ്‌ കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മുമ്പും പല തവണ ഇത്തരത്തിൽ തീപിടുത്തം ഉണ്ടായിട്ടുണ്ട്‌.

6. എൻ ഐ എ നടത്തുന്നത്‌ ഉൾപ്പെടെ അടുത്തിടെ നടക്കുന്ന അന്വേഷണങ്ങൾക്കായി ആവശ്യപ്പെട്ട രേഖകളെല്ലാം കൃത്യമായി കൊടുത്തിട്ടുണ്ട്‌. ഒരു ഫയലും മറച്ചുവെച്ചിട്ടില്ല.

7. ഇ ഫയലിങ്ങ്‌ രീതിയാണ്‌ സെക്രട്ടറിയേറ്റിൽ പിന്തുടരുന്നത്‌. അതുകൊണ്ട്‌ തന്നെ തീപിടിച്ച ഫയലുകളുടെ പകർപ്പ്‌ കമ്പ്യൂട്ടർ വഴി എടുക്കാവുന്നതാണ്‌.

8. യു ഡി എഫ്‌ ഭരണകാലത്ത്‌ ചീഫ്‌ സെക്രട്ടറി ആർ രാമചന്ദ്രൻ നായർ മുന്നൂറിലധികം ഫയലുകൾ കടത്തിക്കൊണ്ടുപോയി പൂജപ്പുര ജയിൽ വളപ്പിലിട്ട്‌ കത്തിച്ചത്‌ വലിയ വിവാദമായിരുന്നു.

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്: പിതാവിന് മരണം വരെ കഠിന തടവ്ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്: പിതാവിന് മരണം വരെ കഠിന തടവ്

ദില്ലി കലാപത്തിൽ പങ്ക്; ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തുദില്ലി കലാപത്തിൽ പങ്ക്; ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തു

പാർലമെന്റ് വർഷകാല സമ്മേളനം സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെപാർലമെന്റ് വർഷകാല സമ്മേളനം സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ

English summary
Ep jayarajan slams UDF over secretariat office fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X