കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപി ജയരാജൻ ക്ഷേത്രത്തിൽ വന്നത് ഉദ്ഘാടനത്തിന്! രഹസ്യ സന്ദർശനമെന്ന മനോരമ വാർത്ത പച്ചക്കള്ളം!

മുൻ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജൻ ഒരു വർഷം മുൻപ് കണ്ണൂർ മൂഴക്കുന്നിലെ ശ്രീ മൃദംഗശൈലശ്വേരി ക്ഷേത്രത്തിൽ ദർശനം നടത്തിയതാണ് പാർട്ടിയെ വെട്ടിലാക്കിയിരിക്കുന്ന പുതിയ വിവാദം.

Google Oneindia Malayalam News

കോഴിക്കോട്: നേതാക്കന്മാരുടെ ക്ഷേത്ര ദർശനവും മതവിശ്വാസവും സംബന്ധിച്ച വിവാദങ്ങൾ സിപിഎമ്മിന് എക്കാലത്തും ഒരു തലവേദനയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ പൂമൂടൽ വിവാദവും മത്തായി ചാക്കോ കുർബാന സ്വീകരിച്ചെന്ന വിവാദവുമെല്ലാം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിരുന്നു.

മതവിശ്വാസത്തിനും ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനും അണികൾക്ക് നിയന്ത്രണമില്ലെങ്കിലും നേതാക്കന്മാർ കമ്മ്യൂണിസ്റ്റ് രീതിയിൽ നിന്ന് വ്യതിചലിക്കരുതെന്നാണ് പാർട്ടി നയം. എന്നാൽ വലിയൊരു ഇടവേളയ്ക്ക് ശേഷം മറ്റൊരു മതവിശ്വാസ വിവാദം കൂടി സിപിഎമ്മിനെ തേടിയെത്തി. മുൻ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജൻ ഒരു വർഷം മുൻപ് കണ്ണൂർ മൂഴക്കുന്നിലെ ശ്രീ മൃദംഗശൈലശ്വേരി ക്ഷേത്രത്തിൽ ദർശനം നടത്തിയതാണ് പാർട്ടിയെ വെട്ടിലാക്കിയിരിക്കുന്ന പുതിയ വിവാദം. എന്നാൽ ഈ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...

 മനോരമ ന്യൂസ്...

മനോരമ ന്യൂസ്...

ബന്ധുനിയമന വിവാദത്തിൽപ്പെട്ട് മന്ത്രിസ്ഥാനം നഷ്ടമായ സമയത്ത് ഇപി ജയരാജൻ ക്ഷേത്ര ദർശനം നടത്തിയെന്ന് മനോരമ ന്യൂസ് ചാനലാണ് കഴിഞ്ഞദിവസം വാർത്ത പുറത്തുവിട്ടത്. ബന്ധുനിയമന വിവാദങ്ങളിൽ നിന്നും പാർട്ടി നടപടികളിൽ നിന്നും രക്ഷതേടിയാണ് ഇപി ജയരാജൻ കണ്ണൂർ മൂഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയതെന്നും മനോരമ ന്യൂസ് വിശദമാക്കിയിരുന്നു. ഇപി ജയരാജൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ സഹിതമായിരുന്നു മനോരമ ന്യൂസ് സിപിഎമ്മിനെ കുരുക്കിലാക്കുന്ന പുതിയ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇപിയുടെ ക്ഷേത്രദർശനത്തിന്റെ ഓരോ ചലനങ്ങളും വളരെ വിശദമായി തന്നെ മനോരമയുടെ വാർത്തയിൽ പറയുന്നുണ്ട്.

ഏപ്രിൽ ആറിന് ആറ് മണിക്ക്...

ഏപ്രിൽ ആറിന് ആറ് മണിക്ക്...

2017 ഏപ്രിൽ ആറിന് വൈകീട്ട് ആറ് മണിക്കാണ് ഇപി ജയരാജൻ ക്ഷേത്രത്തിൽ എത്തിയതെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരക്കു കുറഞ്ഞ സന്ധ്യാസമയത്തായിരുന്നത്രേ അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ക്ഷേത്രത്തിലെത്തിയ ജയരാജൻ ഷർട്ടൂരി പ്രാർത്ഥനയും നടത്തി ഉടൻതന്നെ കാറിൽ മടങ്ങിയെന്നും മനോരമ ന്യൂസിന്റെ വാർത്തയിലുണ്ടായിരുന്നു. ബന്ധുനിയമന വിവാദത്തിൽപ്പെട്ട് മന്ത്രിക്കസേര നഷ്ടമായ ഇപി ജയരാജൻ തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ നിന്നും, പാർട്ടി നടപടികളിൽ നിന്നും രക്ഷതേടിയാണ് ക്ഷേത്ര ദർശനം നടത്തിയെന്നതും മനോരമ തട്ടിവിട്ടു. എന്നാൽ ഇപി ജയരാജൻ ഒരു വർഷം മുൻപ് നടത്തിയ ക്ഷേത്ര സന്ദർശനത്തിന്റെ സത്യാവസ്ഥ അതല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

സാംസ്കാരിക സമ്മേളനം...

സാംസ്കാരിക സമ്മേളനം...

കണ്ണൂർ മൂഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സംഭവമാണ് മനോരമ ന്യൂസ് ക്ഷേത്ര ദർശനമെന്ന പേരിൽ റിപ്പോർട്ട് ചെയ്തതെന്നാണ് പുതിയ വിവരം. മട്ടന്നൂർ എംഎൽഎയായ ഇപി ജയരാജനെ ജനപ്രതിനിധി എന്ന നിലയിലാണ് ക്ഷേത്ര ഭാരവാഹികൾ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. മനോരമയുടെ വാർത്തയിൽ പറയുന്ന പോലെ രഹസ്യ സന്ദർശനമായിരുന്നില്ല, വലിയ രീതിയിൽ ഘോഷയാത്രയായാണ് എംഎൽഎയെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ മൂഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ കൊത്തുപണികൾ കാണാൻ വേണ്ടിയാണ് അദ്ദേഹം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത്.

പൂരം സമാപനത്തിന്...

പൂരം സമാപനത്തിന്...

മന്ത്രിയായിരുന്ന സമയത്ത് ക്ഷേത്രത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാമെന്ന് അദ്ദേഹം ഏറ്റിരുന്നെങ്കിലും അതിനു സാധിച്ചില്ല. ഇതേതുടർന്നാണ് ക്ഷേത്രത്തിലെ പൂരം സമാപനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാമെന്ന് അറിയിച്ചത്. ഇപി ജയരാജൻ ക്ഷേത്രത്തിലെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് സംബന്ധിച്ച് വലിയ നോട്ടീസുകളും പോസ്റ്ററുകളും ഉത്സവ സമിതി അച്ചടിച്ചിരുന്നു. ഈ നോട്ടീസുകളെല്ലാം ഇപ്പോഴും തെളിവായുണ്ട്. ഇതോടെയാണ് മനോരമ ന്യൂസ് തട്ടിവിട്ട രഹസ്യ സന്ദർശനമെന്നത് എത്ര വലിയ കള്ളമാണെന്ന് ബോദ്ധ്യപ്പെടുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ ഇടയിലൂടെയാണ് അദ്ദേഹം ക്ഷേത്ര പരിസരത്തേക്ക് എത്തിയത്. തുടർന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

 അകത്തേക്ക് കയറിയത്...

അകത്തേക്ക് കയറിയത്...

ഉദ്ഘാടന സമ്മേളനത്തിന് ശേഷം ക്ഷേത്രത്തിനകത്തെ കൊത്തു പണികൾ കാണണമെന്ന് കമ്മിറ്റി ഭാരവാഹികളാണ് അദ്ദേഹത്തോട് നിർബന്ധിച്ചത്. പുരാതനമായ കൊത്തുപണികൾ സംരക്ഷിക്കാൻ സർക്കാർ സഹായം ലഭ്യമാക്കാനാവുമോ എന്നും ഭാരവാഹികൾ ആരാഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് എംഎൽഎയായ ഇപി ജയരാജൻ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത്. ക്ഷേത്ര നടയിൽ പ്രവേശിക്കണമെങ്കിൽ ഷർട്ടൂരണം എന്നതാണ് ആചാരമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതേതുടർന്നാണ് അദ്ദേഹം ഷർട്ടൂരി ക്ഷേത്ര നടയിൽ പ്രവേശിച്ചത്. ക്ഷേത്രത്തിനകത്തെ കൊത്തുപണികളും ചിത്രകലകളും വിശദമായി നോക്കിക്കണ്ട ശേഷമാണ് ഇപി ക്ഷേത്രനടയിൽ നിന്നും പുറത്തിറങ്ങിയത്.

 ഒടുവിൽ കാര്യമായി...

ഒടുവിൽ കാര്യമായി...

ക്ഷേത്രത്തിലെ കൊത്തുപണികളെല്ലാം നോക്കിക്കണ്ട ശേഷം പുറത്തിറങ്ങുന്ന വേളയിൽ ഇതാരെങ്കിലും വീഡിയോ എടുത്ത് വിവാദമാക്കുമോ എന്നും അദ്ദേഹം തമാശ രൂപേണ ചോദിച്ചിരുന്നു. പക്ഷേ, അന്ന് ഇപി ജയരാജൻ പറഞ്ഞ തമാശ ഒരു വർഷത്തിന് ശേഷം അറംപറ്റി. ഈ സംഭവങ്ങളെല്ലാം നടന്ന് ഒരു വർഷം പിന്നിട്ടതിന് ശേഷമാണ് ഇപി ജയരാജന്റെ രഹസ്യ ക്ഷേത്ര ദർശനമെന്ന വ്യാജേന മനോരമ ന്യൂസ് ഓൺലൈൻ വാർത്ത പ്രസിദ്ധീകരിച്ചത്. മനോരമ ന്യൂസ് പുറത്തുവിട്ട വാർത്തയെ തുടർന്ന് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകളുണ്ടായി. സിപിഎം നേതാവ് ഷർട്ടൂരി ക്ഷേത്രത്തിൽ പ്രവേശിച്ച സംഭവത്തെ രാഷ്ട്രീയ എതിരാളികൾ വളരെ മോശം ഭാഷയിലാണ് വിമർശിച്ചത്. ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമായിരുന്ന ഇപിയ്ക്ക് നേരെ പുതിയ വാർത്തയെ തുടർന്ന് ട്രോളാക്രമണവും ഉണ്ടായി.

മറ്റു നേതാക്കളും...

മറ്റു നേതാക്കളും...

2017 ഏപ്രിൽ രണ്ട് മുതൽ എട്ട് വരെ നീണ്ടുനിന്ന ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാവ് ഇപി ജയരാജൻ മാത്രമല്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. ഈ ദിവസങ്ങളിൽ നടന്ന വിവിധ പരിപാടികളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കണ്ണൂർ എംപി പികെ ശ്രീമതി, കോൺഗ്രസ് എംഎൽഎ സണ്ണി ജോസഫ് തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത ഇപി ജയരാജൻ പത്മശ്രീ ജേതാവായ മീനാക്ഷിയമ്മയെ ആദരിക്കുകയും ചെയ്തു. പക്ഷേ, കഷ്ടകാലമെന്ന് പറയട്ടെ മനോരമ ന്യൂസ് ഓൺലൈൻ നല്ല അന്തസായി ഈ സംഭവങ്ങളെല്ലാം വളച്ചൊടിച്ചെന്നാണ് ക്ഷേത്ര ഭാരവാഹികൾ ഇപ്പോൾ പറയുന്നത്.

പരാതി നൽകാൻ...

പരാതി നൽകാൻ...

മൂഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ഇപി ജയരാജൻ വിവാദത്തിൽപ്പെട്ടതിൽ ക്ഷേത്ര ഭാരവാഹികൾക്കും വിഷമമുണ്ട്. തങ്ങൾ ക്ഷണിച്ച ഉദ്ഘാടകനെ തെറ്റായ വാർത്തയിലൂടെ മനോരമ ന്യൂസ് അപമാനിച്ചെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ ആരോപണം. സംഭവത്തിൽ മനോരമ ന്യൂസ് ഓൺലൈനിനെതിരെ പരാതി നൽകാനാണ് ക്ഷേത്ര ഭാരവാഹികളുടെ തീരുമാനം. വലിയ ആഘോഷമായി നൂറുക്കണക്കിന് ഭക്ത ജനങ്ങളുടെ മുന്നിലൂടെ ക്ഷേത്രത്തിലെത്തിയ ഇപിയുടെ സന്ദർശനത്തെ രഹസ്യ ദർശനമാക്കി മാറ്റിയത് മനോരമയുടെ അന്തസിന് ചേർന്നതല്ലെന്നും ഇവർ പറയുന്നു. ഇതോടൊപ്പം ക്ഷേത്രത്തിന്റെ പേര് മോശമാക്കുവാൻ വേണ്ടി ശ്രമം നടന്നിട്ടുണ്ടോയെന്നും ക്ഷേത്ര ഭാരവാഹികൾക്ക് സംശയമുണ്ട്. എന്തായാലും മനോരമയുടെ വ്യാജ വാർത്തയ്ക്കെതിരെ പോലീസിൽ പരാതി നൽകാനാണ് ഭാരവാഹികളുടെ തീരുമാനം.

പഴയ വിവാദങ്ങൾ...

പഴയ വിവാദങ്ങൾ...

ഇപി ജയരാജന്റെ ക്ഷേത്ര ദർശനത്തിനൊപ്പം മൂഴക്കുന്ന് ശ്രീ മൃദംഹശൈലേശ്വരി ക്ഷേത്രത്തിന്റെ ചെറിയ ചരിത്രവും മനോരമയുടെ വാർത്തയിലുണ്ടായിരുന്നു. മുൻ സംസ്ഥാന പോലീസ് മേധാവിയായിരുന്ന അലക്സാണ്ടർ ജേക്കബ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന്റെ ശക്തിയെക്കുറിച്ച് സാക്ഷ്യം പറഞ്ഞതോടെ ഇവിടെ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചുവെന്നാണ് മനോരമ റിപ്പോർട്ട് ചെയ്തിരുന്നത്. സർവ ഐശ്വര്യത്തിന് വേണ്ടി വിശ്വാസികളെത്തുന്ന ക്ഷേത്രത്തിൽ ഇപി ജയരാജനും അതേകാര്യത്തിന് വേണ്ടിയാണത്രേ ദർശനം നടത്തിയത്. ഇതോടൊപ്പം ഇപി ജയരാജൻ മതവിശ്വാസത്തിന്റെ കാര്യത്തിൽ വെള്ളം ചേർത്തിരുന്നതായും മനോരമ വാദിച്ചിരുന്നു. ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളിൽ ശാസ്ത്രീയ വശമുണ്ടെന്ന അദ്ദേഹത്തിന്റെ വിവാദ പ്രസ്താവനയെ കൂട്ടുപിടിച്ചാണ് മനോരമ ഇക്കാര്യം വാദിച്ചിരിക്കുന്നത്.

വിമർശനം...

വിമർശനം...

നിലവിളക്ക് കൊളുത്തലിനെ എതിർത്ത ജി സുധാകരനെ തിരുത്തിയ ഇപിയുടെ വാക്കുകളും, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുത സംഭവവുമെല്ലാം മനോരമ ന്യൂസ് വിശദമായി തന്നെ വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്തു. സിപിഎം നേതാക്കളുടെ ക്ഷേത്രദർശനങ്ങളെയും കണ്ണൂരിൽ ശ്രീകൃഷ്ണ ജയന്തി ഷോഘയാത്രയെയും വാർത്തയിൽ വിമർശിക്കുന്നുമുണ്ട്. എന്തായാലും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ഇത്തരം വിവാദങ്ങൾ ഇതാദ്യമായല്ല. ഇകെ നായനാർ മുതൽ കോടിയേരി ബാലകൃഷ്ണൻ വരെ ഇത്തരം വിവാദങ്ങളിലൂടെ കടന്നുപോയവരാണ്. പക്ഷേ, ഒരു ജനപ്രതിനിധിയെന്ന സ്ഥാനത്തിരിക്കുന്ന ഇപി ജയരാജൻ ക്ഷേത്രത്തിലെ ഉദ്ഘാടനത്തിനെത്തിയ സംഭവം ഈ രീതിയിൽ വളച്ചൊടിക്കേണ്ടതില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.

സർവ്വ ഐശ്യര്യത്തിന് തലയിൽ മുണ്ടിട്ട് ഇ.പി ജയരാജന്റെ ക്ഷേത്ര സന്ദർശനം കർമ്മശേഷി കൂട്ടുമെന്നും ഇപിസർവ്വ ഐശ്യര്യത്തിന് തലയിൽ മുണ്ടിട്ട് ഇ.പി ജയരാജന്റെ ക്ഷേത്ര സന്ദർശനം കർമ്മശേഷി കൂട്ടുമെന്നും ഇപി

അൽഐനിൽ മലയാളി നഴ്സ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് മക്കൾഅൽഐനിൽ മലയാളി നഴ്സ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് മക്കൾ

വിനോദയാത്രയ്ക്ക് പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി! അഞ്ച് ദിവസമായി ഒരു വിവരവുമില്ല...വിനോദയാത്രയ്ക്ക് പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി! അഞ്ച് ദിവസമായി ഒരു വിവരവുമില്ല...

English summary
ep jayarajan temple visit controversy; allegation against manorama news report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X