കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയില്‍ 'ഭീകരന്‍'... സോഷ്യല്‍ മീഡിയയില്‍ 'കൊമേഡിയന്‍'; തിരുവഞ്ചൂരിന്റെ പോസ്റ്റില്‍ ഒഴിവുണ്ട്!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ട്രോള്‍ ഗ്രൂപ്പുകളുടെ പ്രധാന ഇരയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഭരണം മാറിയെങ്കിലും ആദ്യ നാളുകളില്‍ ട്രോള്‍ പ്രേതം തിരുവഞ്ചൂരിനെ തുടര്‍ച്ചയായി വേട്ടയാടി.

അപ്പോ ജയരാജേട്ടാ.... ഈ മയമ്മാലി ആരാന്നാ പറഞ്ഞേ!!! ഇപിയ്ക്കിനി ട്രോള്‍രാജപ്പട്ടം!!!

എന്നാല്‍ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചതോടെ ട്രോളുകളുടെ പ്രേതം തിരുവഞ്ചൂരിനെ വിട്ടു. അത് ഇപി ജയരാജന്റെ മേല്‍ കടന്നുകൂടി. പിന്നീടങ്ങോട്ട് ജയരാജന് ട്രോളുകളുടെ പൊങ്കാല ആയിരുന്നു.

'ചിറ്റപ്പന്‍' കൊലമാസ്സ് ആണ്... ദേശാഭിമാനിയും മുഹമ്മദാലിയും മുതല്‍ വിവാദങ്ങളുടെ തോഴന്‍

കണ്ണൂരില്‍ നിന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ് ജയരാജന്‍. പാര്‍ട്ടിയിലെ ശക്തരില്‍ ശക്തരായ ചിലരില്‍ ഒരാള്‍. പറയുന്നത് ചെയ്യാന്‍ മടിക്കാത്ത ശക്തന്‍. അണികളുടെ ധീരനായ നേതാവ്. എതിരാളികളുടെ പേടി സ്വപ്നം. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം... ചിറ്റപ്പന്‍ എന്ന പേര് ചാര്‍ത്തിക്കിട്ടിയില്ലേ!!!

മുഹമ്മദ് അലി

മുഹമ്മദ് അലി

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി മരിച്ചപ്പോള്‍ അത് കേരളത്തില്‍ പുതിയൊരു ചരിത്രമാണ് സൃഷ്ടിച്ചത്. ആസ്ഥാന ട്രോള്‍ മന്ത്രി എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സ്ഥാനം ഇപി ജയരാജന് ചാര്‍ത്തിക്കൊടുക്കപ്പെട്ടു.

മലയാളിയായോ

മലയാളിയായോ

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു എന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ വേണ്ടി ടിവി ചാനലില്‍ നിന്ന് വിളിച്ചതായിരുന്നു ഇപി ജയരാജനെ. കേരളത്തിന്റെ കായിക രംഗത്തെ ഒരു പ്രതിഭയായിരുന്നു മുഹമ്മദ് അലി എന്നായിരുന്നു ആദ്യ പ്രതികരണം. സ്വര്‍ണമെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തി എന്നും ജയരാജന്‍ തട്ടിവിട്ടു.

 ട്രോളന്‍മാര്‍

ട്രോളന്‍മാര്‍

ഇങ്ങനെ ഒരു കായിക മന്ത്രി പറഞ്ഞാല്‍ പിന്നെ ട്രോളേഴ്‌സ് വെറുതേയിരിക്കുമോ? പിന്നെ ജയരാജന് പൊങ്കാല ആയിരുന്നു. തിരുവഞ്ചൂര്‍ പോലും കാണാത്ത സൂപ്പര്‍ പൊങ്കാല.

കരുത്തനായ നേതാവ്

കരുത്തനായ നേതാവ്

അതുവരെ കരുത്തനായ നേതാവ് എന്ന ഇമേജ് ആയിരുന്നു ഇപി ജയരാജന് ഉണ്ടായിരുന്നത്. കണ്ണൂരിലെ രാഷ്ട്രീയ എതിരാളികളുടെ പേടി സ്വപ്‌നം ആയിരുന്നു അദ്ദേഹം. പക്ഷേ ട്രോളേഴ്‌സിന്റെ കൈയ്യില്‍ കിട്ടിയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.

കഴുത്തില്‍ വെടിയുണ്ട

കഴുത്തില്‍ വെടിയുണ്ട

1995 ഏപ്രില്‍ 12 ന് ആയിരുന്നു അത് നടന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് രാജധാനി എക്‌സ്പ്രസില്‍ മടങ്ങുകയായിരുന്ന ഇപി ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചു. വെടിയുണ്ട തുളച്ച് കയറിയത് കഴുത്തിലായിരുന്നു.

നീണ്ടകാലത്തെ ചികിത്സ

നീണ്ടകാലത്തെ ചികിത്സ

വിദഗ്ധ ചികിത്സയും പാര്‍ട്ടിയുടെ പിന്തുണയും പിന്നെ ഭാഗ്യവും കൊണ്ട് മാത്രമാണ് ഇപി ജയരാജന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ലണ്ടനിലെ ചിക്തിസയ്ക്കിടയിലാണ് വെടിയുണ്ടയുടെ അംശം കഴുത്തില്‍ അവശേഷിക്കുന്നതായി കണ്ടെത്തിയത്. അത് എടുത്ത് മാറ്റുന്നത് ജീവന് തന്നെ അപകടം ആയതിനാല്‍ വെടിയുണ്ടയുടെ അംശങ്ങള്‍ ഇപ്പോഴും ജയരാജന്റെ കഴുത്തിലുണ്ട്.

അതികായന്‍

അതികായന്‍

ദീര്‍ഘകാലം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ഇരുന്നിട്ടുണ്ട് ഇപി ജയരാജന്‍. അതുകൊണ്ട് തന്നെ താഴെ തട്ടുമുതല്‍ അത്രയേറെ ബന്ധവും ഉണ്ട്. എസ്എഫ്‌ഐ, കെഎസ് വൈഫ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഇപി ജയരാജനെ അത്രത്തോളം ശക്തനാക്കി.

പറഞ്ഞിട്ടെന്ത് കാര്യം

പറഞ്ഞിട്ടെന്ത് കാര്യം

ഇതൊക്കെ ചരിത്രമാണ്. പക്ഷേ മുഹമ്മദാലി വിവാദത്തിന് ശേഷം ബന്ധു നിയമന വിവാദം കൂടി വന്നതോടെ ഇപി ജയരാജന്‍ ശരിക്കും ഒരു കോമഡി കഥാപാത്രമായി മാറി.

ചിറ്റപ്പന്‍ ട്രോളുകള്‍

ചിറ്റപ്പന്‍ ട്രോളുകള്‍

പികെ ശ്രീമതിയുടെ മകനെ വ്യവസയാ വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ എംഡിയായി നിയമിച്ചതോടെ ജയരാജന് വീണത് 'ചിറ്റപ്പന്‍' എന്ന പേരാണ്. പിന്നീടങ്ങോട്ട് ചിറ്റന്‍ ട്രോളുകളുടെ പൊങ്കാലയായിരുന്നു.

ഇനിയെങ്കിലും തീരുമോ?

ഇനിയെങ്കിലും തീരുമോ?

മന്ത്രിസഭ മാറിയിട്ടും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ട്രോളേഴ്‌സ് മുക്തനാക്കിയിരുന്നില്ല. ഇനി ഇപി ജയരാജന്റെ അവസ്ഥയും ഇങ്ങനെ തന്നെ ആകുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

English summary
EP Jayarajan: A terror for enemies, but a meme for Troll groups.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X