കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനത്തെ തള്ളി ഇപി ജയരാജൻ; മാണിക്ക് എൽഡിഎഫിലേക്ക് സ്വാഗതം, കോഴ മുന്നണി പ്രവേശനത്തെ ബാധിക്കില്ല!!

  • By Akshay
Google Oneindia Malayalam News

കണ്ണൂർ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്ഥാവന തള്ളി സിപിഎം നേതാവ് ഇപി ജയരാജൻ. മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ പൂര്‍ണമായും തള്ളി സിപിഐ രംഗത്തെത്തിയിരുന്നു. ഇതിനെ പുർ‌ണ്ണമായും തള്ളിയാണ് ഇപി ജയരാജൻ രംഗത്ത് എത്തിയിരിക്കുന്നത്. ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന ആളാണ് മാണിയെന്ന് ജയരാജന്‍ പറഞ്ഞു.

മാണിക്കെതിരായ അഴിമതി ആരോപണങ്ങളൊന്നും ഇടതു മുന്നണി പ്രവേശനത്തിന് ബാധകമല്ലെന്ന നിലപാടാണ് സിപിഎം നേതാക്കള്‍ പരസ്യമായി സ്വീകരിക്കുന്നത്. ആദ്യം മുതലേ മാണിക്ക് എതിരായ നിലപാടാണ് സിപിഐയും കാനം രാജേന്ദ്രനും സ്വീകരിക്കുന്നത്. ഇടത് മുന്നണിയില്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്ന സിപിഐക്ക് തടയിടാനാണ് മാണിയേയും കേരള കോണ്‍ഗ്രസ് എമ്മിനേയും മുന്നണിയിലെത്തിക്കാനുള്ള സിപിഎം നീക്കം.

കേരള കോൺഗ്രസിൽ ചർച്ച

കേരള കോൺഗ്രസിൽ ചർച്ച

മുന്നണി വിഷയം കേരള കോണ്‍ഗ്രസ് എമ്മില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന ഘട്ടത്തിലാണ് സ്വാഗതം ചെയ്യലുമായി സിപിഎം നേതാക്കള്‍ രംഗത്ത് വരുന്നത്.

മൃതു സമീപനം

മൃതു സമീപനം

മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ പൂര്‍ണമായും തള്ളി സിപിഐ രംഗത്തെത്തിയെങ്കിലും മാണിയോടുള്ള സിപിഎം മൃദുസമീപനം വ്യക്തമാക്കുകയാണ് ഇപി ജയരാജന്റെ പ്രതികരണം.

ബന്ധുനിയമന വിവാദ കേസ്

ബന്ധുനിയമന വിവാദ കേസ്

അതേസമയം മുന്‍ മന്ത്രി ഇപി ജയരാജനെതിരായ ബന്ധു നിയമന വിവാദ കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇക്കാര്യത്തിൽ ഇപി ജയരാജൻ പ്രതികരിച്ചിരുന്നു.

ഇനി മന്ത്രിയാകാനില്ല

ഇനി മന്ത്രിയാകാനില്ല

ഹൈക്കോടതി വിധി സത്യത്തിന്റെയും നീതിയുടെയും ധര്‍മ്മത്തിന്റെയും വിജയമാണെന്ന് ജയരാജന്‍ പറഞ്ഞു. ഇനി മന്ത്രിയാകാന്‍ ഇല്ലെന്നാണ് ഇപി ജയരാജന്‍ പറയുന്നത്.

ചെയ്തത് ശരിയെന്ന് കാലം തെളിയിച്ചു

ചെയ്തത് ശരിയെന്ന് കാലം തെളിയിച്ചു

മന്ത്രി സ്ഥാനം രാജി വച്ചത് ശരിയായ തീരുമാനമാണെന്ന് കാലം തെളിയിച്ചെന്ന് ജയരാജന്‍ പറയുന്നു. അധികാരത്തില്‍ കടിച്ചു തൂങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ തന്നോട് തോന്നുന്ന സ്‌നേഹം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മാധ്യമങ്ങളെ വിമർശനം

മാധ്യമങ്ങളെ വിമർശനം

മാധ്യമങ്ങളെ ജയരാജന്‍ വിമര്‍ശിച്ചു. തനിക്കെ തിരെ നിരവധി വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കിയെന്ന് ജയരാജന്‍ ആരോപിച്ചു. മാധ്യമങ്ങള്‍ ഉത്തരവാദിത്വം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

English summary
EP Jayarajan welcomes KM Mani to left front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X