വീണ്ടും ട്രോളന്മാരുടെ ഇരയാവാന്‍ ഇപി ജയരാജന്‍; ബക്രീദ് റമദാനായി
തിരുവനന്തപുരം: കായിക താരം മുഹമ്മദലിയെ കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ കായിക മന്ത്രി ഇപി ജയരാജന്‍ വീണ്ടും ട്രോളര്‍മാര്‍ക്ക് ഇരയായി മാറി. തിങ്കളാഴ്ചത്തെ ബക്രീദും പിന്നാലെയെത്തുന്ന ഓണത്തിനും വേണ്ടി റമദാനും ഓമവും ആശംസിക്കുകയായിരുന്നു.
ഒളിമ്പിക്‌സില്‍ പങ്കെടുത്ത സംസ്ഥാനത്തെ കായികതാരങ്ങല്‍ക്ക് വേണ്ടി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു പരിപാടി. ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് തുടങ്ങിയപ്പോള്‍ തന്നെ മന്ത്രിയുടെ നാക്ക് പിഴയും തുടങ്ങിയിരുന്നു.

സാക്ഷി മാലിക്ക് മാലി സാക്ഷിയായി. പിന്നീട് നാക്കു പിഴയും അബദ്ധവും ശീലമായി തുടര്‍ന്നു. അവസാനം നാളത്തെ ബക്രീദിനും പിന്നാലെയെത്തുന്ന ഓണത്തിനും വേണ്ടി റമദാനും ഓണവും ആശംസിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.












Click it and Unblock the Notifications