കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിറ്റപ്പന്‍ നിയമനം നാണക്കേടായി; ഇപി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് ജനറല്‍ മാനേജര്‍സ്ഥാനം രാജിവച്ചു

  • By വരുണ്‍
Google Oneindia Malayalam News

കണ്ണൂര്‍: ചിറ്റപ്പന്‍ നിയമനം നാണക്കേടുണ്ടാക്കിയതോടെ മന്ത്രി ഇപി ജയരാജന്റെ ഒരു ബന്ധു രാജി വച്ചു. നിയമന വിവാദത്തെ തുടര്‍ന്ന് ണ്ണൂരിലെ കേരളാ ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് ജനറല്‍ മാനേജറായി നിയമിതയായിരുന്ന ദീപ്തി നിഷാദ് ആണ് രാജി വച്ചത്. നിയമനത്തിന് പിന്നില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തിനിടെയാണ് ദീപ്തിയുടെ രാജി.

ജയരാജന്റെ സഹോദരന്‍ ഭാര്‍ഗവന്റെ മകന്റെ ഭാര്യയാണ് ദീപ്തി. ദീപ്തി രാജിക്കത്ത് എംഡിക്ക് കൈമാറി. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് ദീപ്തിയുടെ നിയമനത്തില്‍ പരാതി ഉന്നയിച്ചതെന്നാണ് വിവരം. മലബാര്‍ സിമന്റ്‌സിനുള്ള അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന കാസര്‍കോട് ജില്ലയിലെ കരിന്തളത്തെ ലാറ്ററൈറ്റ് ഖനനകേന്ദ്രം തുറക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയായിരുന്നു ദീപ്തിയുടെ നിയമനം.

Deepthi-Nishad

കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് പ്രോഡക്ട്‌സ് എന്ന പൊതുമേഖലാ സ്ഥാപനമാണ് ലാറ്ററൈറ്റ് ഖനനകേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത്. നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന സ്ഥാപനത്തില്‍ എല്ലാ മാനദണ്ഡങ്ങളും മറികടന്നായിരുന്നു ഇപി ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യയെ ജനറല്‍ മാനേജരായി നിയമിച്ചത്. ഇതിന് പിന്നില്‍ ചിറ്റപ്പന്‍ സ്‌നേഹം മാത്രമല്ല അഴിമതിക്കുള്ള കളമൊരുക്കല്‍ കൂടിയാമെന്നാണ് ആരോപണം.

ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു തീപ്തി നിഷാദ് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും മന്ത്രി ഇപി ജയരാജന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് പൊതുമേഖലാ സ്ഥാപനത്തില്‍ നിയമിച്ചതെന്നാണ് സിപിഎം നേതാക്കള്‍ തന്നെ ആരോപിക്കുന്നത്. അപേക്ഷ ക്ഷണിക്കുകയോ, അഭിമുഖം നട്ടതുകയോ ചെയ്യാതെയായിരുന്നു നിയമനം. സ്ഥാനക്കയറ്റം വഴി മാത്രം നിയമനം നടത്തുന്ന ജനറല്‍ മാനേജര്‍ തസ്തികയിലേക്കാണ് ദീപ്തി നിഷാദിനെ നേരിട്ടു നിയമിച്ചത്.


വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Illegal appointment controversy EP jayarajans relative Deepti nishad resigns kerala clays and ceramic ltd gm post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X