കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവ്വ ഐശ്യര്യത്തിന് ഇപി ജയരാജന്റെ ക്ഷേത്ര സന്ദർശനം! പൂജയും ഹോമങ്ങളും കർമ്മശേഷി കൂട്ടുമെന്നും ഇപി

  • By Desk
Google Oneindia Malayalam News

ഭൗതികവാദവും മതേതത പ്രതി‌ച്ഛായയും മുഖംമുദ്ര‌യാക്കിയ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് ഇപി ജയരാജന്റെ ക്ഷേത്ര സന്ദർശനം. എപ്രിൽ ആറിന് വൈകിട്ട് ആറുമണിക്ക് ഇ.പി ജയരാജൻ കണ്ണൂർ മുഴക്കുന്നിലെ ശ്രീ മൃദംഗശൈലശ്വേരി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി മടങ്ങിയെന്ന് മനോരമ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. ആളുകൾ കാണുമോയെന്ന ഭയത്തിൽ തിരക്കുകുറഞ്ഞ സന്ധ്യാനേരത്തായിരുന്നു ക്ഷേത്ര സന്ദർശനം. പ്രാർത്ഥിക്കാനായി ഷർട്ടൂരി നിൽക്കുന്നതിന്റെ ഫോട്ടോകൾ സഹിതമാണ് ക്ഷേത്രസന്ദർശന വിവരം മനോരമ പുറത്തുവന്നത്.

പഴശിരാജാവ് യുദ്ധത്തിന് പോവും മുൻപ് ദർശനം നടത്തിയ ക്ഷേത്രമെന്ന നിലയിൽ ഏറെ പ്രസിദ്ധമാണ് മൃദംഗശൈലേശ്വരി. സർവ്വഐശ്വര്യത്തിന് വേണ്ടിയാണ് വിശ്വാസികൾ ഇവിടെയെത്തുന്നത് . മുൻ സംസ്ഥാന പൊലീസ് മേധാവി അലക്സാണ്ടർ ജേക്കബ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന്റെ ശക്തിയെ കുറിച്ച് സാക്ഷ്യം പറഞ്ഞതോടെ ദർശനം നടത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട് എന്നും വാര്‍ത്തയില്‍ പറയുന്നു. ഇപിയുടെ ക്ഷേത്രസന്ദർശനം പോലെ സമാനസംഭവങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് സി.പി.എം നേതാക്കൾ ഏതെങ്കിലും മതാചാരങ്ങളിൽ പങ്കുകൊള്ളരുതെന്ന് പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും കേരളത്തിലെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ ഇതൊന്നും നേതാക്കൾ പാലിക്കുന്നില്ലെന്നതിന്റെ തെളിവായാണ് പുതിയ വിവാദങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ആദ്യമല്ല

ആദ്യമല്ല

ഇ.പി ജയരാജന്റെ ക്ഷേത്ര സന്ദർശനത്തെ പ്രതിരോധിക്കാനാവാതെ സി.പിഎം സംസ്ഥാന നേതൃത്വം വിയർക്കുമ്പോൾ ഇപിയുടെ നടപടിയെ സ്വാഗതം ചെയ്തും അഭിനന്ദിച്ചും ബിജെപി നേതാക്കൾ വിവാദം കൊഴുപ്പിക്കുന്നുണ്ട്. നേതാക്കളുടെ ക്ഷേത്രസന്ദർശനം പാർട്ടിയുടെ മതേതര പ്രതിച്ഛായയെ തകർക്കുമെന്ന വിമർശനം ഇതിനകം തന്നെ പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. സി.പിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ ക്ഷേത്ര സന്ദർശനവും മതാചാരങ്ങൾ അനുഷ്ടിച്ചതിന്റെ പേരിലും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.

നിലവിളക്ക് കൊളുത്തിയാൽ എന്താ

നിലവിളക്ക് കൊളുത്തിയാൽ എന്താ

സർക്കാർ പരിപാടികളിൽ നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച് നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഇതിനകം തന്നെയുണ്ടായിട്ടുണ്ട്. സർക്കാർ യോഗങ്ങളിൽ നിലവിളക്ക് പാടില്ലെന്ന് മന്ത്രി ജി സുധാകരൻ നിവപാടെടുത്തപ്പോൾ നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണെന്നായിരുന്നു ഇപി തിരിച്ചടിച്ചത്. യോഗങ്ങളിൽ പ്രാർത്ഥന നടത്തിയാൽ ഉന്മേശം വർദ്ധിക്കുമെന്നും ഇ.പി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ. അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. തന്റെ വിശ്വാസപ്രകാരം നിലവിളക്ക് കൊളുത്താൻ പാടില്ലെന്നായിരുന്നു അബ്ദുറബ്ബിന്റെ വാദം.

അനുഷ്ഠാനങ്ങളിൽ ശാസ്ത്രീയ വശമുണ്ടെന്ന്

അനുഷ്ഠാനങ്ങളിൽ ശാസ്ത്രീയ വശമുണ്ടെന്ന്

മതവിശ്വാസം സംബന്ധിച്ച് ഇപി ജയരാജൻ തന്റെ നിലപാട് നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. ജനവരി ഒൻപതിന് പീലിക്കോട് വേങ്ങാട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തോട് അനുബന്ധിച്ചുള്ള പ്രദർശനം ഉദ്ഘാടനം ചെയ്ക ജയരാജൻ ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളിൽ ശാസ്ത്രീയ വശമുണ്ടെന്നായിരുന്നു വിശദീകരിച്ചത്. പൂജാ കർമ്മങ്ങൾ നൻമയുണ്ടാക്കുമെന്നും മനുഷ്യന്റെ കർമ്മശേഷിയും ഉണർവ്വും കൂട്ടുമെന്നും ഇ.പിജയരാജൻ പറഞ്ഞു. ഹോമങ്ങൾക്കും പൂജകൾക്കുമെതിരെ പാർട്ടി നിലപാട് സ്വീകരിച്ചപ്പോൾ ഹോമങ്ങളും പൂജകളും പ്രകൃതിക്കും മനുഷ്യർക്കും സംരക്ഷണമേകുമെന്നായിരുന്നു ഇപിയുടെ വാദം.

നേതാക്കൾക്ക് മത സ്നേഹം കൂടിയോ?

നേതാക്കൾക്ക് മത സ്നേഹം കൂടിയോ?

മാർക്കിസമാണ് പാർട്ടിയുടെ മതമെന്ന പ്രചാരണം വൈകാതെ തിരിത്തേണ്ടി വരുമെന്നാണ് സമീപകാലത്തെ സിപിഎം നേതാക്കളുടെ പ്രവൃത്തി തെളിയിക്കുന്നത്. നേതാക്കൾ രഹസ്യമായോ, പരസ്യമായോ ഏതെങ്കിലും മതാചാരങ്ങൾ പാലിക്കുന്നത് പാർട്ടിയുടെ മതേതരഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും അണികൾക്ക് തെറ്റായ സന്ദേശമേകുമെന്നുമായിരുന്നു പൊളിറ്റ് ബ്യൂറോ നൽകിയ മുന്നറിയിപ്പ്. നേരത്തെ ഇക്കാര്യത്തിൽ സി.പി.എം നേതാക്കൾ വലിയ കണിശത പുലർ‌ത്തിയിരുന്നെങ്കിൽ ഇപ്പോൾ ഇതിൽ വലിയ അയവ് വരുത്തുന്നതായും വിമർശനങ്ങളുയർന്നിട്ടുണ്ട്.

ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍

ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍

ആർ.എസ്.എസിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനെന്ന പേരിൽ പാർട്ടി ഗ്രാമങ്ങളിലടക്കം ശ്രികൃഷ്ണ ജയന്തി ആഘോഷങ്ങൾ നടത്തിയത് അടുത്തിടെ വലിയ വിമർശഷനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. സിപിഎം ഏതെങ്കിലും മതാചാരങ്ങളുടെ ഭാഗവാക്കാകരുതെന്നായിരുന്നു പാർട്ടിക്കുള്ളിൽ ഇതിനെ എതിർത്തവരുടെ വാദം. സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം മതാചാരങ്ങൾ പങ്കെടുത്തെന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ മറ്റു നേതാക്കളുടെ പ്രവൃത്തികളെ കുറ്റപ്പെടുത്താനോ വിമർശഷിക്കാനോ പാർട്ടി നേതൃത്വത്തിന് കഴിയുന്നില്ല. അതേസമയം സിപിൺഎം നേതാക്കളുടെ ക്ഷേത്ര സന്ദർശനമടക്കമുള്ളവ വലിയ പ്രചാരണായുധങ്ങളാക്കി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. സിപിഎമ്മിൽ വിശ്വാസമർ‌പ്പിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുകയാണ് ലക്ഷ്യമെന്നാണ് വിലയിരുന്നത്. കാര്യമെന്തായാലും സിപിഎം നേതാക്കളുടെ ദൈവഭക്തി വരും ദിവസങ്ങളിൽ വലിയ ചർച്ചയാവുമെന്ന് ഉറപ്പ്.

കാലത്തിന് അനുസരിച്ച് മാറണം

കാലത്തിന് അനുസരിച്ച് മാറണം

വീട്ടുകാരുടെ വിശ്വാസംമൂലം മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരും കോടിയേരി ബാലകൃഷ്ണനുംവരെ സമൂഹത്തിന്റെ മുൻപിൽ ചോദ്യം ചെയ്യപ്പെട്ടു. ഇങ്ങനെ നീളുന്നു മതവും സിപിഎമ്മും തമ്മിലുള്ള വിവാദങ്ങൾ.കാലത്തിനനുസരിച്ച് മതത്തോടുള്ള സമീപനത്തിൽ സിപിഎം മാറ്റം വരുത്തുന്നത് ബിജെപി സംഘപരിവാർ ശക്തികളിലേക്കുള്ള സഖാക്കളുടെ ഒഴുക്ക് തടഞ്ഞേക്കും. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് ഏറിപ്പോയാൽ ഒരു താക്കീതിൽ ഒതുങ്ങുന്നതാണ് നേതാക്കൻമാരുടെ ക്ഷേത്ര ദർശനങ്ങൾ....ശ്രീകൃഷ്ണജയന്തി ദിനത്തിലും ഗണേശോത്സവ ദിനത്തിലും സാംസ്‌കാരിക ഘോഷയാത്രകൾ വരും വർഷങ്ങളിലും നടത്തണമല്ലോ.

ഏലസും പൂമുടലും

ഏലസും പൂമുടലും

നേരത്തേ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിവാദത്തില്‍ പെട്ടിരുന്നു. കോടിയേരിയുടെ ഭാര്യ കാടാമ്പുഴ ക്ഷേത്രത്തില്‍ എത്തി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൂമൂടല്‍ ചടങ്ങ് നടത്തിയത് വിവാദമായിരുന്നു. എന്നാല്‍ ഭാര്യയാണ് ക്ഷേത്രം സന്ദര്‍ശിച്ചതെന്ന് വ്യക്തമാക്കി കോടിയേരി സംഭവത്തില്‍ നിന്നും തടിതപ്പി.ഇതിന് പിന്നാലെ കോടിയേരിയുടെ കൈമുട്ടിന് മുകളില്‍ ഏലസ് കെട്ടിയിട്ടുണ്ടെന്ന വാർത്തയും പുറത്തു വന്നിരുന്നു. പാര്‍ട്ടി അണികളെ അക്രമിക്കാന്‍ വരുന്നവരെ തിരിച്ചടിക്കണമെന്ന് പയ്യന്നൂരില്‍ വെച്ച് ആവേശത്തോടെ പ്രസംഗിച്ച് കൈ ഉയര്‍ത്തിയതാണ് കോടിയേരിക്ക് വിനയായത്. കൈ ഉയര്‍ത്തിയപ്പോള്‍ മുട്ടിന് മുകളില്‍ ജപിച്ച് കെട്ടിയ ഏലസ് ക്യാമറകളുടെ കണ്ണില്‍ പതിയുകയായിരുന്നു. എന്നാൽ പിന്നീട് അത് ഏലസല്ലെന്ന വാദവുമായി സിപിഎം രംഗത്തെതുകയും ചെയ്തിരുന്നു. ഇത് പ്രമേഹ രോഗികകള്‍ ഉപയോഗിക്കുന്ന ഗ്ലൂക്കോസ് മോണിറ്ററിംഗ് ചിപ്പാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പിന്നീട് വിശദീകരിച്ചത്.

ശത്രു സംഹാരത്തിന് പ്രത്യേക പൂജ

ശത്രു സംഹാരത്തിന് പ്രത്യേക പൂജ

ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന്‍റെ പേരില്‍ പ്രാദേശിക പാര്‍ട്ടിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന പാര്‍ട്ടി സെക്രട്ടറി തന്ത്രിമാരെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി വീട്ടില്‍ വെച്ച് പൂജ നടത്തിയതായിരുന്നു പുതിയ വിവാദം. ഹോമവും ശത്രു സംഹാര പൂജയുമടക്കം വീട്ടില്‍ ചെയ്തെന്നും ഇതിനായി കോടിയേരി പ്രത്യേകം വീട്ടില്‍ എത്തിയെന്നതും പാര്‍ട്ടിയേയും കോടിയേരിയേയും പ്രതികൂട്ടിലാക്കി. തറവാട്ടില്‍ പൂജ നടത്തുന്നത് ആദ്യത്തെ സംഭവമല്ലെന്നും വാര്‍ത്തയായെങ്കിലും വിവാദം അതുപോലെ തന്നെ കെട്ടടങ്ങി.

ഗുരുവായൂരില്‍ എത്തിയ കടകംപള്ളി

ഗുരുവായൂരില്‍ എത്തിയ കടകംപള്ളി

അഷ്ടമി രോഹിണി നാളില്‍ ഗുരുവായൂരില്‍ എത്തിയ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനും വിവാദത്തില്‍ പെട്ടു. ക്ഷേത്രത്തിലെത്തി ക്ഷേത്രത്തിൽ പുഷാഞ്ജലിയടക്കമുള്ള വഴിപാടുകൾ കഴിപ്പിച്ച്, പ്രാർത്ഥിച്ച ശേഷമാണ് കടകംപള്ളി മടങ്ങിയത്. പിന്നീടു നടന്ന പൊതു സമ്മേളനത്തിൽ ശ്രീകൃഷ്ണനെ വീരപുരുഷനക്കി കടകംപള്ളി സുരേന്ദ്രൻ പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതോടെ നേതൃത്വം വെട്ടിലായി. വിവാദം കനത്തതോടെ സിപിഎം സെക്രട്ടറിയേറ്റ് മന്ത്രിയോട് വിശദീകരണം തേടി. നടപടിയെ സംസ്ഥാന സെക്രട്ടറി കോടിയേരി അടക്കമുള്ളവര്‍ നിശിതമായി വിമര്‍ശിച്ചു. ദേവസ്വം മന്ത്രിയെന്ന് നിലയില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശിക്കുന്നത് തെറ്റല്ലെന്നും മറിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നും സെ്ക്രടട്ടറിയേറ്റ് വ്യക്തമാക്കുകയായിരുന്നു. ഇതോടെ തന്‍റെ തെറ്റ് സമ്മതിച്ചത് സുരേന്ദ്രന്‍ രംഗത്തെത്തിയതോടെ അതും കെട്ടടങ്ങി.

ഇ.പി. ജയരാജന് അഭിനന്ദനം

ഇ.പി. ജയരാജന് അഭിനന്ദനം

വിവാദങ്ങള്‍ കത്തുന്നതിനിടെ
ഇ.പി. ജയരാജനെ പിന്തുണച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ പിന്തുണ വ്യക്തമാക്കിയത്. പോസ്റ്റ് വായിക്കാം- അഭിനന്ദനങ്ങളും ആശംസകളും. ഭയമാണ് ഭക്തിക്ക് നിദാനങ്ങളിലൊന്ന്. നിഷ്‌കാമ ഭക്തിയുമുണ്ട്. കാമ്യഭക്തിയുമുണ്ട്. കലിയുഗത്തില്‍ ഈശ്വര പ്രാര്‍ത്ഥനക്കാണ് കൂടുതല്‍ പ്രാധാന്യം. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങള്‍ നടക്കണമെങ്കില്‍ ദൈവത്തിങ്കല്‍ അഭയം പ്രാപിക്കുന്നതാണ് കരണീയമെന്ന് ഭക്തര്‍ കരുതുന്നു.അചഞ്ചലയായ വിശ്വാസത്തോടെ ദൈവത്തിങ്കല്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടും. മുഴക്കുന്നിലെ മൃദംഗശൈലേശ്വരീദേവി അത്ഭുത സിദ്ധികളുള്ള ദേവിയാണ്. അഹിന്ദുവായ അലക്‌സാണ്ടര്‍ ജേക്കബ് തന്നെ അതു സാക്ഷ്യപ്പെടുത്തിയത് ഈയിടെ നാമെല്ലാവരും കേട്ടതാണ്.

സഖാക്കള്‍ തിരിച്ചറിഞ്ഞു

സഖാക്കള്‍ തിരിച്ചറിഞ്ഞു

മാത്രമല്ല കേരളത്തിലെ ദേവീക്ഷേത്രങ്ങളുടെ മൂലസ്ഥാനങ്ങളിലൊന്നായിട്ടാണ് ആചാര്യന്‍മാര്‍ ഈ ക്ഷേത്രത്തെ കണക്കാക്കിയിട്ടുള്ളത്. പഴശ്ശിത്തമ്പുരാന്‍ ഈ ദേവിയെ ഉപാസിച്ചിരുന്നതായി ചരിത്രത്താളുകളില്‍ കാണുന്നു. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദവും നാസ്തികവാദവുമൊന്നും പറഞ്ഞു നടന്നാല്‍ കാര്യം നടക്കില്ലെന്ന് ആ പാര്‍ട്ടിയിലെ മുസ്‌ളീം കൃസ്ത്യന്‍ സഖാക്കള്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കൊക്കെ
നമാസ് നടത്താനും റമളാന്‍ നൊയമ്പ് നോക്കാനും വെഞ്ചെരിപ്പു നടത്താനും സ്വാതന്ത്ര്യമുണ്ടെങ്കില്‍ ജയരാജനും അതാവുന്നതില്‍ ഒരു തെററുമില്ല.

ഇപി പ്രശംസ അര്‍ഹിക്കുന്നു

ഇപി പ്രശംസ അര്‍ഹിക്കുന്നു

വിപ്‌ളവകരമായ ഈ നടപടി പരസ്യമായി സ്വീകരിച്ച ഇ. പി. പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. അതിന്റെ പേരില്‍ ആരും കുത്തിത്തിരിപ്പിനു മുതിരരുത്. ജയരാജന്റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ.
ശത്രുക്കള്‍ നിഗ്രഹിക്കപ്പെടട്ടെ. രാജാധികാരം കരഗതമാവട്ടെ.സൗന്ദ്യര്യരാജസമ്മാനപുത്രപൗത്രാദിസമ്പത്തുകള്‍ ലഭ്യമാവട്ടെ. ഭുക്തിയും മുക്തിയും ഫലപ്രദമായിത്തീരട്ടെ. മററുമന്ത്രിമാരും നേതാക്കളും ചെയ്ത തെററുകളുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ജയരാജന്‍ ചെയ്തത് അത്രവലിയ അപരാധമൊന്നുമല്ല.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
ep jayarajans temple vistit get trolled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X