Get Updates
Get notified of breaking news, exclusive insights, and must-see stories!

'കട്ടന്‍ ചായയും പരിപ്പ് വടയും': പാർട്ടിയേയും സർക്കാറിനേയും വെട്ടിലാക്കി ഇപിയുടെ ആത്മകഥ, സരിനും വിമർശനം

ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ എല്‍ ഡി എഫിനെ പ്രതിരോധത്തിലാക്കി ഇപി ജയരാജന്റെ ആത്മകഥ. 'കട്ടന്‍ ചായയും പരിപ്പ് വടയും' എന്ന പേരില്‍ ഡിസി ബുക്സ് പുറത്തിറക്കാനിരിക്കുന്ന പുസ്തകത്തില്‍ എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്ന് അടക്കമുള്ള പരാമർശങ്ങളാണുള്ളത്. പുസ്തകം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പാണ് വിവാദ പരാമർശങ്ങള്‍ അടങ്ങിയ പേജുകള്‍ ഉള്‍പ്പെടെ പുറത്ത് വന്നത്.

ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി നടത്തിയ കൂടിക്കാഴ്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടത്തിയത്. ബി ജ പിയിലേക്ക് പോകാന്‍ ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ അവകാശ വാദം പച്ചക്കള്ളമാണ്. ശോഭ സുരേന്ദ്രനെ ആകെ ഒരു തവണ മാത്രമാണ് കണ്ടത്. അതും പൊതുസ്ഥലത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും പുറത്ത് വന്ന ഭാഗങ്ങളിലുണ്ട്.

ep-jayarajan-

സരിന്‍ അവസരവാദി

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി പി സരിനെതിരേയും ഇപി ജയരാജന്‍ വിമർശനം ഉന്നയിക്കുന്നുണ്ട്. സരിൻ അവസരവാദിയാണ് എന്ന തരത്തിലാണ് ഇപിയുടെ പരാമർശം. തലേദിവസം വരെ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് കരുതിയ വ്യക്തിയായിരുന്നു സരിന്‍. സീറ്റ് കിട്ടാതായപ്പോള്‍ മറുകണ്ടം ചാടി. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം. ഇ എം എസ്‌ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാണ്ടി ഇപി പറയുന്നു.

സർക്കാർ പോര

പുസ്തകത്തില്‍ രണ്ടാം പിണറായി വിജയന്‍ സർക്കാറിനേയും കടുത്ത ഭാഷയില്‍ ഇപി ജയരാജന്‍ വിമർശിക്കുന്നുണ്ട്. രണ്ടാം പിണറായി വിജയന്‍ സർക്കാർ ദുർബലമാണെന്നാണ് മുന്‍ എല്‍ ഡി എഫ് കണ്‍വീനറുടെ വാദം. ജനക്ഷേമപ്രവർത്തനങ്ങൾ നിരവധിയുണ്ടെങ്കിലും ഇതിനപ്പുറം ജനങ്ങൾ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിനെക്കുറിച്ചുള്ള മികച്ച അഭിപ്രായം രണ്ടാം പിണറായി സർക്കാരിനില്ല എന്നും ഇപി ചൂണ്ടിക്കാട്ടുന്നു. സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകൾ വേണമെന്നും നിർദേശിക്കുന്ന അദ്ദേഹം ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം പാളിയോയെന്നും സംശയിക്കുന്നു.

മരിക്കും വരെ സിപിഎം

മരിക്കുംവരെ താന്‍ സി പി എം പാർട്ടി പ്രവർത്തകനായിരിക്കുമെന്നും ഇപി പുസ്തകത്തില്‍ പറയുന്നുണ്ട്. പാർട്ടി വിടുമെന്ന് സ്വപ്നം കണ്ടാൽ ഞാൻ മരിച്ചു എന്നർത്ഥമെന്നും ഇപി വ്യക്തമാക്കുന്നു.

നിഷേധിച്ച് ഇപി ജയരാജന്‍

പുറത്ത് വന്ന ഭാഗങ്ങളൊന്നും തന്റെ പുസ്തകത്തിലില്ലെന്നാണ് ഇപി ജയരാജന്റെ അവകാശവാദം. ആത്മകഥയിലെ ചില വിവരങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. പുറത്ത് വന്നത് പൂർണമായും വ്യാജമാണ്. ഇപ്പോഴും എഴുത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ആത്മകഥ അച്ചടിക്കാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ ഇത്തരമൊരു വാർത്ത പുറത്ത് വന്നതില്‍ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+