കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂര്‍ മേല്‍ശാന്തിയായി ഇപി കൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഇപി കൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. പാലുവായ് ഇടവഴിപ്പുറത്ത് മനയിലെ അംഗമാണ് കൃഷ്ണന്‍ നമ്പൂതിരി. ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്.

നിലവില്‍ ഗുരുവായൂര്‍ പാലുവായ് വിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് 52 കാരനായ കൃഷ്ണന്‍ നമ്പൂതിരി. ഒക്ടോബര്‍ ഒന്നിനാണ് ഗുരുവായൂര്‍ മേല്‍ശാന്തിയായി ചുമതലയേല്‍ക്കുക.

Krishnan Namboothiri

2018 മാര്‍ച്ച് വരെയാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. പുതിയ ചുമതലയേറ്റെടുക്കുന്നത് വരെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനയിരിക്കും. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍ ക്ഷേത്രം.

ഷൊര്‍ണൂര്‍ ആനാരി പരമേശ്വരന്‍ നമ്പൂതിരിയുടേയും ദേവകി അന്തര്‍ജനത്തിന്റേയും മകനാണ് കൃഷ്ണന്‍ നമ്പൂതിരി. 55 വയസ്സ് വരെയാണ് ഗുരുവൂായൂര്‍ മേല്‍ശാന്തിയായി അപേക്ഷിക്കാന്‍ കഴിയുകയുള്ളു. ജീവിതത്തിലെ വലിയ ഒരു ആഗ്രഹമാണ് സഫലമായത് എന്നാണ് കൃഷ്ണന്‍ നമ്പൂതിരി പ്രതികരിച്ചത്.

നിലവിലെ മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. 54 പേരാണ് അപേക്ഷിച്ചിരുന്നത്. അതില്‍ 33 പേര്‍ മാത്രമാണ് നറുക്കെടുപ്പിന് ഹാജരായത്.

English summary
EP Krishnan Namboothiri Elected as Guruvayoor Melshanthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X