കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനം പകര്‍ച്ച വ്യാധികളുടെ പിടിയില്‍, സിക്ക വൈറസ് പോലും ബാധിച്ചേക്കാം

Google Oneindia Malayalam News

തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ സംസ്ഥാനം പകര്‍ച്ച വ്യാധികളുടെ പിടിയില്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് ലക്ഷം പേര്‍ക്കാണ് പകര്‍ച്ചപ്പനി പിടിപെട്ടത്. പനി ബാധിച്ചവരില്‍ 42 പേര്‍ മരിച്ചു. ചൂട് കൂടിയതോടെയാണ് പനിയും കൂടിയത്. മാര്‍ച്ച് പകുതി വരെ 105 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.

ഈ വര്‍ഷം മൂന്ന് മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 664 ആണ്. ഇതേ കാലയളവില്‍ ചിക്കുന്‍ ഗുനിയ ബാധിച്ചവര്‍ 33. ഡെങ്കിപ്പനിയ്ക്കും ചിക്കുന്‍ഗുനിയയ്ക്കും കാരണമായ കൊതുകുകള്‍ പെരുകിയതാണ് പനി വേഗം പടരാന്‍ ഇടയാക്കിയത്.

Mosquito

സിക്ക വൈറസ് ഉള്‍പ്പടെയുള്ളവ പടരാനുള്ള സാഹചര്യത്തിലേയ്ക്ക് വഴി തെളിയ്ക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം കണ്ടെത്തിയത് 250ലേറെ പേര്‍ക്കാണ്. വയറിളക്കരോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയത് എണ്‍പതിനായിരത്തോളം പേരാണ്. ടൈഫോയ്ഡ് ബാധിച്ചവരുടെ എണ്ണവും വല്ലാതെ കൂടുന്നുണ്ട്. ഒരാള്‍ക്ക് കോളറയും സ്ഥിരീകരിച്ചു.

English summary
Epidemic diseases spreading in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X