Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി മുഹമ്മദ് റിയാസിന്റെ 'കള്ളി പൊളിഞ്ഞു'... സിപിഎമ്മിന്റെ തറ പരിപാടിയെന്ന് പികെ ബഷീര്‍

മലപ്പുറം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ആറാം ക്ലാസ് വിദ്യാര്‍ഥിനിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണവും റോഡിന് ഫണ്ട് അനുവദിച്ചതും സിപിഎമ്മിന്റെ തറ പരിപാടിയാണെന്ന് ഏറനാട് എംഎല്‍എ പികെ ബഷീര്‍. നേരത്തെ ഫണ്ട് വകയിരുത്തിയ റോഡിന് വിദ്യാര്‍ഥിനിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഇടപെട്ടു എന്ന തരത്തിലേക്ക് മാറ്റിയതാണ് എംഎല്‍എ ചോദ്യം ചെയ്യുന്നത്.

വിഷയത്തിലുള്ള പ്രതിഷേധം മന്ത്രി റിയാസിനെ അറിയിച്ചുവെന്ന് പികെ ബഷീര്‍ പറഞ്ഞു. പാര്‍ട്ടി കുടുംബത്തെ ഉപയോഗിച്ച് ഇത്തരം കളികള്‍ ശരിയല്ലെന്നും നിമയസഭയില്‍ വിഷയം ഉന്നയിക്കുമെന്നും പികെ ബഷീര്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

1

കഴിഞ്ഞ തിങ്കളാഴ്ചയാണ് മന്ത്രി മുഹമ്മദ് റിയാസ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ചത്. നേരത്തെ വിദ്യാര്‍ഥിനി മന്ത്രിക്ക് അയച്ച കത്തിനെ തുടര്‍ന്നാണ് ഫോണ്‍ വിളിച്ചത് എന്നായിരുന്നു പ്രചാരണം. പ്രളയം മൂലം തകര്‍ന്ന മതില്‍മൂല കോളനിയിലെ റോഡിന്റെ ദുരവസ്ഥയാണ് വിദ്യാര്‍ഥിനി കത്തില്‍ മന്ത്രിയെ അറിയിച്ചതത്രെ. അഞ്ച് കോടി രൂപ അനുവദിക്കുന്നു എന്ന് മന്ത്രി ഫോണില്‍ കുട്ടിയെ അറിയിച്ചത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

2

ഈ കത്തും ഫോണ്‍ വിളിയും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പികെ ബഷീര്‍ എംഎല്‍എ പറയുന്നു. നേരത്തെ ഫണ്ട് വകയിരുത്തിയ റോഡാണിത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥ്രര്‍ ഇതിന്റെ നടപടി അന്തിമ ഘട്ടത്തിലെത്തിക്കുകയും ചെയ്തതാണ്. അവസാന നിമിഷമാണ് കുട്ടിയുടെ കത്തും മന്ത്രിയുടെ ഫോണ്‍ വിളിയും. പാര്‍ട്ടി കുടുംബത്തെ ഉപയോഗിച്ചാണ് ഇത്തരം കളിയെന്നും പികെ ബഷീര്‍ പറയുന്നു.

3

ഏറനാട് മണ്ഡലത്തിലെ ചാലിയാര്‍ പഞ്ചായത്തിലാണ് വിദ്യാര്‍ഥിനിയും കുടുംബവും താമസിക്കുന്നത്. കുട്ടിയുടെ അച്ഛന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി മല്‍സരിക്കുകയും ചെയ്തിട്ടുണ്ടെന്നും പികെ ബഷീര്‍ പറയുന്നു.

4

2018ലെ പ്രളയത്തിലാണ് മതില്‍മൂല റോഡ് തകര്‍ന്നത്. ഈ വര്‍ഷം ആദ്യത്തിലെ ബജറ്റില്‍ റോഡിന് അഞ്ച് കോടി രൂപ അനുവദിച്ചു. ഒരു കോടി ബജറ്റില്‍ മാറ്റിവെക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് വന്നതിനാല്‍ നടപടികള്‍ വൈകി. മെയ് മാസത്തില്‍ എസ്റ്റിമേറ്റിട്ടു. ജൂണ്‍ 30ന് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍ക്ക് അയച്ചു.

5

ജൂലൈ ഒന്നിന് സൂപ്രണ്ടിങ് എന്‍ജിനിയര്‍ ചീഫ് എന്‍ജിനിയര്‍ക്ക് എസ്റ്റിമേറ്റ് കൈമാറി. ജൂലൈ 10ന് ചീഫ് എന്‍ജിനിയര്‍ ഭരണാനുമതി തേടി. ഇങ്ങനെ എത്തി നില്‍ക്കെയാണ് ജൂലൈ 12ന് മന്ത്രിയുടെ ഫോണ്‍ വിളിയും മറ്റു കാര്യങ്ങളും. ഫോണ്‍ ചെയ്യിപ്പിച്ചതാണ്. പ്രാദേശിക നേതാക്കളുടെ തറ രാഷ്ട്രീയത്തിന് മന്ത്രി നിന്നുകൊടുക്കരുതെന്നും പികെ ബഷീര്‍ പറഞ്ഞു.

6

മന്ത്രി അറിഞ്ഞിട്ടാണോ ഈ കളി എന്ന് എനിക്കറിയില്ല. മന്ത്രിക്ക് എംഎല്‍എയെ വിളിച്ചു ചോദിക്കാമായിരുന്നു. സാമാന്യ മര്യാദയുണ്ടെങ്കില്‍ അങ്ങനെയാണ് ചെയ്യേണ്ടത്. സ്വന്തം പാര്‍ട്ടിക്കാരെ വച്ച് ഇങ്ങനെ കളിക്കരുത്. അനുവദിച്ച് പ്രവൃത്തി ആരംഭിക്കാനിരിക്കെയാണ് വിദ്യാര്‍ഥിനിയുടെ കത്ത് കാരണം ഫണ്ട് അനുവദിച്ചുവെന്ന മന്ത്രിയുടെ മറുപടി. ഇത് ശരിയല്ലെന്നും പികെ ബഷീര്‍ പറഞ്ഞു.

7

നേരത്തെ ഫണ്ട് അനുവദിച്ച റോഡ് വച്ചാണ് കളി നടന്നത്. പുതിയ റോഡിനാണ് മന്ത്രി ഫണ്ട് നല്‍കിയതെങ്കില്‍ എതിര്‍ക്കില്ലായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു വിദ്യാര്‍ഥിനിയുടെ കത്തും മന്ത്രിയുടെ ഫോണ്‍ വിളിയും. ഈ സാഹചര്യത്തിലാണ് ഇതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കി പികെ ബഷീര്‍ എംഎല്‍എ രംഗത്തുവന്നത്. നിയമസഭയില്‍ വിഷയം ഉന്നയിക്കുമെന്നും പികെ ബഷീര്‍ പറഞ്ഞു.

മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+