വെറുതെ പത്ര സമ്മേളനം നടത്തിയിട്ട് കാര്യമില്ല; രൂക്ഷ വിമര്‍ശനവുമായി പികെ ബഷീര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നിമയസഭയില്‍ പികെ ബഷീര്‍ എംഎല്‍എ. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്വര്‍ണക്കള്ളക്കടത്, മരം മുറി വിവാദം മുതല്‍ കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ വരെ ചൂണ്ടിക്കാട്ടിയായിരുന്നു ഏറനാട് എംഎല്‍എയുടെ പ്രസംഗം. സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ദയനീയമാണ്. പിണറായി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് പുതിയ ഭരണം മാസങ്ങള്‍ പിന്നിടുമ്പോള്‍ സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്ക് മന്ത്രിസഭയിലെ അംഗം തന്നെ സംരക്ഷണം നല്‍കുന്ന അവസ്ഥയിലേക്ക് എത്തി. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഗവര്‍ണര്‍ ഉപവസിക്കുന്ന സാഹചര്യം വന്നു.

സര്‍ക്കാരിനെതിരെ വിവരാവകാശം നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നു. പിഎസിനെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്ന മന്ത്രിമാരാണുള്ളത്. കേരളത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വലിയ വ്യവസായം കള്ളക്കടത്താണ്. കൊവിഡിന്റെ കാര്യത്തില്‍ കേരളം നമ്പര്‍ വണ്‍ ആണ് എന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പറയുന്നത്. രോഗികളുടെ കാര്യത്തിലും ടിപിആറിന്റെ കാര്യത്തിലും ഇപ്പോള്‍ കേരളമാണ് ഒന്നാമത്. ഒന്നാമതാകേണ്ട വാക്‌സിന്‍ വിതരണത്തില്‍ കേരളം പിന്നിലാണ്.
വാക്‌സിന്‍ വാങ്ങേണ്ട സ്ഥാനത്ത് ഇവിടെയിരുന്ന് പത്ര സമ്മേളനം നടത്തിയിട്ടും കത്തെഴുതിയിട്ടും കാര്യമില്ല. സര്‍വകക്ഷി സംഘം ദില്ലിയില്‍ പോയി സമ്മര്‍ദ്ദം ചെലുത്തി വാക്‌സിന്‍ എത്തിക്കണം. വിവരങ്ങള്‍ മറച്ച് വെക്കാതെ കാര്യങ്ങള്‍ പുറത്തുവിടണം. അതിന് തമിഴ്‌നാട് സര്‍ക്കാരിനെ കണ്ടുപഠിക്കണം. എന്താണ് കേരളത്തിലെ ലോക്ക്ഡൗണിന്റെ അവസ്ഥ. സ്‌റ്റേഡിയം തുറക്കാം, കളി പറ്റൂല. ബാര്‍ബര്‍ ഷോപ്പ് തുറക്കാം, മുടി വെട്ടാന്‍ പറ്റൂല. ഫര്‍ണിച്ചറുണ്ടാക്കാം, ഷോപ്പ് തുറക്കാന്‍ പറ്റൂല, വര്‍ക്ക് ഷോപ്പുകള്‍ തുറക്കാം, അന്ന് സ്‌പേയര്‍ പാര്‍ട്‌സ് കട തുറക്കാന്‍ പറ്റൂല... ഇതാണ് ലോക്ക്ഡൗണിന്റെ അവസ്ഥയെന്നും പികെ ബഷീര്‍ പരിഹസിച്ചു.
അതിരപ്പള്ളിയില്‍ മഴ നനഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications