Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ദ്ദിനാളിനെ തൊടാൻ പോലീസിന് പേടി! കേസ് എടുത്തില്ലെങ്കിൽ പോലീസിനെ കോടതി കയറ്റുമെന്ന് വൈദികർ...

സീറോ മലബാർ സഭയിലെ വൈദിക സമിതിയാണ് പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ ഹൈക്കോടതി ഉത്തരവിട്ടിട്ടും കർദ്ദിനാളിനെതിരെ പോലീസ് കേസെടുത്തില്ല. സംഭവത്തിൽ നിയമോപദേശം തേടിയതിനാലാണ് കർദ്ദിനാളിനെതിരെ കേസെടുക്കാൻ വൈകുന്നത്. അതേസമയം, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കേസ് എടുക്കാത്തതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.

സീറോ മലബാർ സഭയിലെ വൈദിക സമിതിയാണ് പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കേസ് എടുക്കാൻ തയ്യാറാകാത്ത പോലീസ് കർദ്ദിനാളിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും, ഉടൻ തന്നെ കേസ് എടുത്തില്ലെങ്കിൽ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും വൈദിക സമിതി വ്യക്തമാക്കി.

cardinal

കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സംഭവത്തിൽ വിദഗ്ദമായ നിയമോപദേശം ആവശ്യമാണെന്നാണ് പോലീസിന്റെ നിലപാട്. കർദ്ദിനാളിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് എജിയോടാണ് നിയമോപദേശം തേടിയിരിക്കുന്നത്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ തിങ്കളാഴ്ച മാത്രമേ എജിയുടെ നിയമോപദേശം ലഭിക്കുകയുള്ളു. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച മാത്രമേ കർദ്ദിനാളിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകു.

എന്നാൽ, കർദ്ദിനാളിനെ രക്ഷിക്കാനായി പോലീസ് കൂട്ടുനിൽക്കുകയാണെന്നും, കേസെടുക്കുന്നത് മനപൂർവ്വം വൈകിപ്പിക്കുകയാണെന്നുമാണ് വൈദിക സമിതിയുടെ ആരോപണം. കർദ്ദിനാളിന് സുപ്രീംകോടതിയെ സമീപിക്കാൻ അവസരം ഒരുക്കുന്നതിനാണ് പോലീസ് കേസെടുക്കുന്നത് വൈകിപ്പിക്കുന്നതും വൈദികർ ആരോപിച്ചു. ഹൈക്കോടതി ഉത്തരവിൽ ഇനിയെന്ത് വ്യക്തതയാണ് വേണ്ടതെന്നും വൈദിക സമിതി പ്രതിനിധികൾ ചോദിച്ചു.

എറണാകുളം-അങ്കമാലി രൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇവർക്കെതിരെ മജിസ്ട്രേറ്റ് തല അന്വേഷണം കൂടാതെ പോലീസ് അന്വേഷണവും വേണമെന്നായിരുന്നു ജസ്റ്റിസ് കമാൽ പാഷയുടെ ഉത്തരവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+