Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ ഭൂമി ഇടപാട്; അഞ്ച് വൈദികർക്കെതിരെ കോടതിയുടെ സമൻസ്, കർദ്ദിനാളിനെതിരായ ഹർജി മാറ്റിവച്ചു....

സീറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ജനുവരി 31ലേക്ക് മാറ്റിവച്ചു.

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ നൽകിയ ഹർജിയിൽ അഞ്ച് വൈദികർക്ക് സമൻസ്. സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ ഇടയന്ത്രത് ഉൾപ്പെടെയുള്ള അഞ്ച് വൈദികരോടാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

സീറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ജനുവരി 31ലേക്ക് മാറ്റിവച്ചു. ഇതിനു പിന്നാലെയാണ് അഞ്ച് സാക്ഷികളായ വൈദികർക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവിട്ടത്.

kardinalalancherry

കാത്തലിക്ക് അസോസിയേഷൻ ഫോർ ജസ്റ്റിസ് അദ്ധ്യക്ഷൻ പോളച്ചൻ പുതുപ്പാറയാണ് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സീറോ മലബാർ സഭയുടെ വിവാദ ഭൂമി ഇടപാടിൽ നികുതി വെട്ടിപ്പ്, വിശ്വാസ വഞ്ചന, അഴിമതി, സാമ്പത്തിക ദുരുപയോഗം തുടങ്ങിയവയെല്ലാം നടന്നിട്ടുണ്ടെന്നാണ് ഹർജിക്കാരന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+