കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ നിയമം കർദ്ദിനാളിന് ബാധകമല്ലേയെന്ന് ഹൈക്കോടതി! പോപ്പ് പറയണമെന്ന് കർദ്ദിനാൾ...

ഭൂമി ഇടപാടിൽ താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തനിക്കെതിരെ നടപടിയെടുക്കാൻ പോപ്പിന് മാത്രമാണ് അധികാരമെന്ന കർദ്ദിനാളിന്റെ വാദമാണ് കോടതിയെ ചൊടിപ്പിച്ചത്.

Google Oneindia Malayalam News

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി പരാമർശം. ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരൻ മാത്രമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, രാജ്യത്തെ നിയമമൊന്നും കർദ്ദിനാളിന് ബാധകമല്ലേയെന്നും ചോദിച്ചു.

ദുരൂഹതകള്‍ തീര്‍ന്നു, ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതം തന്നെ, ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്ദുരൂഹതകള്‍ തീര്‍ന്നു, ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതം തന്നെ, ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

ഭൂമി ഇടപാടിൽ താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തനിക്കെതിരെ നടപടിയെടുക്കാൻ പോപ്പിന് മാത്രമാണ് അധികാരമെന്ന കർദ്ദിനാളിന്റെ വാദമാണ് കോടതിയെ ചൊടിപ്പിച്ചത്. കാനോൻ നിയമത്തിൽ ഇതെല്ലാം പറയുന്നുണ്ടെന്ന് വ്യക്തമാക്കി കർദ്ദിനാളിന്റെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. തനിക്കെതിരെ പലരും പോപ്പിനെ സമീപിച്ചിട്ടും പോപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അഭിഭാഷകൻ മുഖേന കർദ്ദിനാൾ ഹൈക്കോടതിയെ അറിയിച്ചു. നോട്ട് നിരോധനം കാരണമാണ് ഭൂമിക്ക് ഉദ്ദേശിച്ച വില ലഭിക്കാത്തതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

kardinal

എന്നാൽ, കർദ്ദിനാളിന്റെ വാദങ്ങളെ പൂർ‌ണ്ണമായും തള്ളുന്നവിധത്തിലായിരുന്നു ഹൈക്കോടതിയുടെ മറുചോദ്യങ്ങൾ. കർദ്ദിനാളിനെ വിൽക്കാൻ ഏൽപ്പിച്ച ഭൂമി കുറഞ്ഞവിലയ്ക്ക് വിറ്റാൽ ആരാണ് ഉത്തരവാദിയെന്നും, കർദ്ദിനാളിന് രാജ്യത്തെ നിയമമൊന്നും ബാധകമല്ലേയെന്നും കോടതി ചോദിച്ചു. ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരൻ മാത്രമാണെന്നും വിശ്വാസവഞ്ചനാ കുറ്റം നിലനിൽക്കുമോ എന്നുമാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നതും ഹൈക്കോടതി വ്യക്തമാക്കി.

ടെക്കികളായ 47കാരിയും 28കാരനും തമ്മിൽ പ്രണയം! സ്വകാര്യനിമിഷങ്ങൾ ബന്ധുക്കളുടെ വാട്സാപ്പിൽ...ടെക്കികളായ 47കാരിയും 28കാരനും തമ്മിൽ പ്രണയം! സ്വകാര്യനിമിഷങ്ങൾ ബന്ധുക്കളുടെ വാട്സാപ്പിൽ...

എംഎം അക്ബറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്! കൊച്ചിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യൽഎംഎം അക്ബറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്! കൊച്ചിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യൽ

English summary
eranakulam angamaly diocese land controversy;high court hearing the case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X