കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരം പോപ്പിന് മാത്രമെന്ന കർദ്ദിനാളിന്റെ വാദം വിവാദമാകുന്നു! രാജ്യത്തെ നിയമം ബാധകമല്ലേ?

വിശ്വാസികളുടെ ഹർജി പരിഗണിക്കുന്നതിനിടെ കഴിഞ്ഞദിവസം ഹൈക്കോടതി കർദ്ദിനാളിന്റെ വാദം കേട്ടിരുന്നു.

Google Oneindia Malayalam News

കൊച്ചി: തനിക്കെതിരെ നടപടി സ്വീകരിക്കാൻ പോപ്പിന് മാത്രമേ അധികാരമുള്ളൂവെന്ന കർദ്ദിനാളിന്റെ വാദം വിവാദമാകുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യത്യസ്ത വാദമുയർത്തിയത്.

രാജ്യത്തെ നിയമം കർദ്ദിനാളിന് ബാധകമല്ലേയെന്ന് ഹൈക്കോടതി! പോപ്പ് പറയണമെന്ന് കർദ്ദിനാൾ...രാജ്യത്തെ നിയമം കർദ്ദിനാളിന് ബാധകമല്ലേയെന്ന് ഹൈക്കോടതി! പോപ്പ് പറയണമെന്ന് കർദ്ദിനാൾ...

ഭൂമി ഇടപാടിലൂടെ രൂപതയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തണമെന്നും, കർദ്ദിനാളിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് വിശ്വാസികളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിശ്വാസികളുടെ ഹർജി പരിഗണിക്കുന്നതിനിടെ കഴിഞ്ഞദിവസം ഹൈക്കോടതി കർദ്ദിനാളിന്റെ വാദം കേട്ടിരുന്നു.

cardinal

തനിക്കെതിരെ എന്ത് നടപടികൾ സ്വീകരിക്കാനും, തന്നെ മാറ്റാനും പോപ്പിന് മാത്രമേ അധികാരമുള്ളുവെന്നാണ് അഭിഭാഷകൻ മുഖേന കർദ്ദിനാൾ ഹൈക്കോടതിയിൽ പറഞ്ഞത്. കാനോൻ നിയമനുസരിച്ച് ഇങ്ങനെയാണ് നടപടിക്രമമെന്നും, ഇതുവരെ മാർപ്പാപ്പ തനിക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീദേവി മദ്യപിക്കാറില്ല! വല്ലപ്പോഴും വൈൻ മാത്രം.. ബോണി ദുബായ് വിട്ടതിന് പിന്നിലെ കാരണവും പുറത്ത്ശ്രീദേവി മദ്യപിക്കാറില്ല! വല്ലപ്പോഴും വൈൻ മാത്രം.. ബോണി ദുബായ് വിട്ടതിന് പിന്നിലെ കാരണവും പുറത്ത്

എന്നാൽ കർദ്ദിനാളിന്റെ വാദത്തെ മറുചോദ്യങ്ങളുമായാണ് ഹൈക്കോടതി നേരിട്ടത്. രാജ്യത്തെ നിയമങ്ങൾ സഭാദ്ധ്യക്ഷനായ മാർ ജോർജ് ആലഞ്ചേരിക്ക് ബാധകമല്ലേയെന്നാണ് ഹൈക്കോടതി പ്രധാനമായും ചോദിച്ചത്. സഭാദ്ധ്യക്ഷൻ അതിരൂപതയുടെ സൂക്ഷിപ്പുകാരനാണെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

മരിച്ചവരുടെ പ്രശസ്തി വിഷയമല്ല! ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം; മൊഴികൾ നിർണ്ണായകംമരിച്ചവരുടെ പ്രശസ്തി വിഷയമല്ല! ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം; മൊഴികൾ നിർണ്ണായകം

അതേസമയം, കർദ്ദിനാളിന്റെ വാദവും ഹൈക്കോടതിയുടെ മറുചോദ്യവും സോഷ്യൽമീഡിയയിലടക്കം ചർച്ചയായിട്ടുണ്ട്. ക്രിസ്ത്യൻ മതവിശ്വാസികളടക്കമുള്ളവർ ഈ വിഷയത്തിൽ വ്യത്യസ്ത വാദങ്ങളുമായി രംഗത്തെത്തിയതും ശ്രദ്ധേയമായി.

English summary
eranakulam-angamaly diocese land sale;controversy about cardinal's argument.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X