Get Updates
Get notified of breaking news, exclusive insights, and must-see stories!

കർദ്ദിനാളിന്റെ രാജിയ്ക്കായി മുറവിളി! വൈദികരുടെ പരസ്യ പ്രതിഷേധം; സീറോ മലബാർ സഭയിൽ പ്രതിസന്ധി രൂക്ഷം..

കർദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ട സാഹചര്യത്തിൽ മാർ ജോർജ് ആലഞ്ചേരി മാറിനിൽക്കണമെന്നാണ് വൈദികരുടെ ആവശ്യം.

കൊച്ചി: വിവാദ ഭൂമി ഇടപാടിൽ ഹൈക്കോടതി കർദ്ദിനാളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതോടെ സീറോ മലബാർ സഭയിൽ പ്രതിസന്ധി രൂക്ഷമായി. അന്വേഷണം നേരിടുന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വൈദിക സമിതി രംഗത്ത് വന്നതോടെയാണ് സഭയിൽ പ്രശ്നങ്ങൾ ഗുരുതരമായത്.

കർദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ട സാഹചര്യത്തിൽ മാർ ജോർജ് ആലഞ്ചേരി മാറിനിൽക്കണമെന്നാണ് വൈദികരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വൈദികർ സഹായമെത്രാന്മാർക്ക് നിവേദനവും നൽകി. സഹായമെത്രാന്മാർ ഇക്കാര്യം കർദ്ദിനാളിനെ നേരിട്ട് അറിയിക്കും. കർദ്ദിനാൾ സ്ഥാനത്തിന് പുറമേ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്നും മാർ ജോർജ് ആല‍ഞ്ചേരി മാറിനിൽക്കണമെന്നും വൈദികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

cardinal

അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതയിൽ കർദ്ദിനാളിനെ പിന്തുണയ്ക്കുന്നവരും എതിർപക്ഷവും തമ്മിലുള്ള അഭിപ്രായഭിന്നതകളും രൂക്ഷമായി. കർദ്ദിനാളിനെതിരെ നടപടി ആവശ്യപ്പെട്ട വൈദികരെ സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് മാർ ജോർജ് ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+