മാപ്പ്, മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി യാത്ര പോയതാണ്; നവാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
കൊച്ചി: ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ച് എറണാകുളം സെന്‍ട്രല്‍ സിഐ വിഎസ് നവാസ്. രണ്ട് ദിവസം മുമ്പ് കാണാതായ നവാസിനെ ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. കേരള പോലീസിന്റെ കസ്റ്റഡിയില്‍ കേരളത്തിലേക്കുള്ള യാത്രക്കിടെയാണ് നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവരുന്നത്. ' മാപ്പ് വിഷമിപ്പിച്ചതിന്.. മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്, ഇപ്പോള്‍ തിരികെ യാത്ര' എന്നാണ് നവാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയിലാണ് ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്.
നാഗര്‍കോവില്‍ -കോയമ്പത്തൂര്‍ എക്സ്പ്രസില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നവാസിനെ കണ്ടെത്തിയത്. നവാസിന്റെ കയ്യിലുണ്ടായിരുന്നു മൊബൈല്‍ ഫോണ്‍ ഇടക്ക് ഓണ്‍ചെയ്തപ്പോള്‍ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ കേരളാ പോലീസ് തമിഴ്നാട് റെയില്‍വെ പോലീസിന്റെ സഹായം തേടി. ട്രെയിനില്‍ നവാസിനെ തിരിച്ചറിഞ്ഞ മലായാളിയായ റെയില്‍വെ പോലീസ് ഉദ്യോഗസ്ഥന് കേരള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നവാസിനെ കാരുര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെ നിന്നും അദ്ദേഹം വീട്ടുകാരുമായി സംസാരിച്ചു. രാമേശ്വരത്തേക്ക് പോയതാണെന്നാണ് അദ്ദേഹം പറയുന്നത്. തമിഴ്നാട് റെയില്‍വെ പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാരുരില്‍ എത്തിയ കേരള പോലീസ് സംഘം നവാസിനെ കസ്റ്റഡിയിലെടുത്ത് കേരളത്തില്‍ എത്തിക്കുകയായിരുന്നു.

നവാസിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണറായ വിജയ് സാഖറെ അറിയിച്ചു. പോലീസ് കുടുംബാംഗമായ നവാസിനെ കണ്ടെത്തുകയായിരുന്നു പ്രധാനലക്ഷ്യമെന്നും അതേക്കുറിച്ചുള്ള അന്വേഷണവും മറ്റ് കാര്യങ്ങളും രണ്ടാമത്തെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്പി സുരേഷ് കുമാറും നവാസും തമ്മില്‍ വാക് തര്‍ക്കമുണ്ടായതായി തനിക്ക് മനസ്സിലായിട്ടുണ്ടെന്നും അക്കാര്യത്തില്‍ അന്വേഷണമുണ്ടാകുമെന്നു സാഖറെ കൂട്ടിച്ചേര്‍ത്തു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications