കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ്, മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി യാത്ര പോയതാണ്; നവാസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

Google Oneindia Malayalam News

കൊച്ചി: ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ച് എറണാകുളം സെന്‍ട്രല്‍ സിഐ വിഎസ് നവാസ്. രണ്ട് ദിവസം മുമ്പ് കാണാതായ നവാസിനെ ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. കേരള പോലീസിന്‍റെ കസ്റ്റഡിയില്‍ കേരളത്തിലേക്കുള്ള യാത്രക്കിടെയാണ് നവാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവരുന്നത്. ' മാപ്പ് വിഷമിപ്പിച്ചതിന്.. മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്, ഇപ്പോള്‍ തിരികെ യാത്ര' എന്നാണ് നവാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയിലാണ് ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്.

<strong>ചന്തയില്‍ അരിച്ചാക്ക് ചുമന്ന് നടന്ന ദരിദ്രനായ നവാസ്: ജീവക്കാനറിയാത്തവനെന്ന കളിയാക്കല്‍, കുറിപ്പ്</strong>ചന്തയില്‍ അരിച്ചാക്ക് ചുമന്ന് നടന്ന ദരിദ്രനായ നവാസ്: ജീവക്കാനറിയാത്തവനെന്ന കളിയാക്കല്‍, കുറിപ്പ്

നാഗര്‍കോവില്‍ -കോയമ്പത്തൂര്‍ എക്സ്പ്രസില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നവാസിനെ കണ്ടെത്തിയത്. നവാസിന്‍റെ കയ്യിലുണ്ടായിരുന്നു മൊബൈല്‍ ഫോണ്‍ ഇടക്ക് ഓണ്‍ചെയ്തപ്പോള്‍ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ കേരളാ പോലീസ് തമിഴ്നാട് റെയില്‍വെ പോലീസിന്‍റെ സഹായം തേടി. ട്രെയിനില്‍ നവാസിനെ തിരിച്ചറിഞ്ഞ മലായാളിയായ റെയില്‍വെ പോലീസ് ഉദ്യോഗസ്ഥന്‍ കേരള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

<strong>കാണാതായ സിഐ നവാസിനെ കണ്ടെത്തി: കണ്ടെത്തിയത് തമിഴ്നാട്ടില്‍ നിന്ന്, ഉച്ചയോടെ എറണാകുളത്ത് എത്തിക്കും</strong>കാണാതായ സിഐ നവാസിനെ കണ്ടെത്തി: കണ്ടെത്തിയത് തമിഴ്നാട്ടില്‍ നിന്ന്, ഉച്ചയോടെ എറണാകുളത്ത് എത്തിക്കും

തുടര്‍ന്ന് നവാസിനെ കാരുര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെ നിന്നും അദ്ദേഹം വീട്ടുകാരുമായി സംസാരിച്ചു. രാമേശ്വരത്തേക്ക് പോയതാണെന്നാണ് അദ്ദേഹം പറയുന്നത്. തമിഴ്നാട് റെയില്‍വെ പോലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാരുരില്‍ എത്തിയ കേരള പോലീസ് സംഘം നവാസിനെ കസ്റ്റഡിയിലെടുത്ത് കേരളത്തില്‍ എത്തിക്കുകയായിരുന്നു.

 navasfacebook

നവാസിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണറായ വിജയ് സാഖറെ അറിയിച്ചു. പോലീസ് കുടുംബാംഗമായ നവാസിനെ കണ്ടെത്തുകയായിരുന്നു പ്രധാനലക്ഷ്യമെന്നും അതേക്കുറിച്ചുള്ള അന്വേഷണവും മറ്റ് കാര്യങ്ങളും രണ്ടാമത്തെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്പി സുരേഷ് കുമാറും നവാസും തമ്മില്‍ വാക് തര്‍ക്കമുണ്ടായതായി തനിക്ക് മനസ്സിലായിട്ടുണ്ടെന്നും അക്കാര്യത്തില്‍ അന്വേഷണമുണ്ടാകുമെന്നു സാഖറെ കൂട്ടിച്ചേര്‍ത്തു.

English summary
eranakulam central station ci vs navas's facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X