• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിനിമാ നടൻ റിസബാവയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്! അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി...

  • By Desk
cmsvideo
    നടൻ റിസബാവയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് | Oneindia Malayalam

    കൊച്ചി: പ്രശസ്ത സിനിമാ താരം റിസബാവയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്. കൊച്ചി എളമക്കര സ്വദേശി സിഎം സാദിഖ് നൽകിയ ചെക്ക് കേസിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ തുടർച്ചയായി ഹാജരാവാതിരുന്നതിനാലാണ് റിസബാവയ്ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

    2014ൽ സിഎം സാദിഖിൽ നിന്ന് പണം വാങ്ങിയ ശേഷം തിരികെ നൽകാതെ റിസബാവ കബളിപ്പിച്ചെന്നാണ് കേസ്. പണം തിരികെ ചോദിച്ച സാദിഖിന് റിസബാവ 11 ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നെങ്കിലും ഇത് മടങ്ങിയിരുന്നു. ഇതോടെയാണ് സിഎം സാദിഖ് റിസബാവയ്ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചത്.

    കല്ല്യാണം...

    കല്ല്യാണം...

    സിനിമാ നടൻ റിസബാവയുടെ മകളും എളമക്കര സ്വദേശി സിഎം സാദിഖിന്റെ മകനും തമ്മിൽ വിവാഹമുറപ്പിച്ചിരുന്നു. ഈ ബന്ധത്തിന്റെ പുറത്താണ് 2014ൽ നടൻ റിസബാവ സാദിഖിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ കടം വാങ്ങിയത്. പിന്നീട് സാദിഖ് പണം തിരികെ ചോദിച്ചെങ്കിലും റിസബാവ പല തവണ അവധി പറയുകയും സാവകാശം ചോദിക്കുകയും ചെയ്തു.

    മടങ്ങിയപ്പോൾ...

    മടങ്ങിയപ്പോൾ...

    പലതവണ ദിവസം നീട്ടി ചോദിച്ചതിന് ശേഷം 2015 ജനുവരിയിലാണ് റിസബാവ സാദിഖിന് 11 ലക്ഷം രൂപയുടെ ചെക്ക് നൽകിയത്. എന്നാൽ ഈ ചെക്ക് 71 ദിവസത്തിന് ശേഷം ബാങ്കിൽ ഹാജരാക്കിയപ്പോൾ മടങ്ങിയെന്നാണ് സാദിഖിന്റെ പരാതി. ഇതേതുടർന്നാണ് എളമക്കര സ്വദേശിയായ സാദിഖ് റിസബാവയ്ക്കെതിരെ പരാതി നൽകിയത്. എന്നാൽ കേസ് പലതവണ പരിഗണിച്ചെങ്കിലും റിസബാവ കോടതിയിൽ ഹാജരായിരുന്നില്ല.

    വാറണ്ട്...

    വാറണ്ട്...

    റിസബാവ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ചെക്ക് കേസിൽ ഹാജരാകാതിരുന്ന റിസബാവയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. കഴിഞ്ഞ മാർച്ച് 28ന് വിധി പറയേണ്ട കേസ് റിസബാവ ഹാജരാകാതിരുന്നതിനാൽ വീണ്ടും മാറ്റിവെയ്ക്കേണ്ടി വന്നിരുന്നു.

    ജൂൺ അവസാനം...

    ജൂൺ അവസാനം...

    മാർച്ച് 28ന് കേസിൽ വിധി പറയുമ്പോൾ റിസബാവ നിർബന്ധമായും ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം കോടതിയിൽ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂൺ അവസാനത്തോടെ ചെക്ക് കേസിൽ വിധി പറയുമെന്നാണ് പരാതിക്കാരന്റെ പ്രതീക്ഷ.

    കെവിൻ വധക്കേസ്; 14 പ്രതികളും പിടിയിൽ, ഇനി നീനുവിന്റെ അമ്മ രഹ്നബീവി മാത്രം!ബീവി മുങ്ങിയത് എങ്ങോട്ട്?

    നിപ്പാ വൈറസ് രണ്ടാംഘട്ടത്തിലേക്ക്; അതിജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്... കുർബാന കൈകളിൽ മതിയെന്ന്

    English summary
    eranakulam court issues arrest warrant against actor rizabawa.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more