Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയനെ അറിയാമോ പി വിജയനെ അറിയാമോ? ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയല്ല, ഒറ്റയ്ക്കൊരു ചങ്കുള്ള പോലീസ്...

തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്താണ് പി വിജയന്റെ പുതിയ നിയമനം.

തിരുവനന്തപുരം: എറണാകുളം റേഞ്ച് ഐജി പി വിജയനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു. കൊച്ചിയിൽ കമ്മീഷണറായും റൂറൽ എസ്പിയായും മികച്ച പ്രവർത്തനം കാഴ്ചവെച്ച പി വിജയൻ റേഞ്ച് ഐജിയായി ഒരു വർഷം തികയും മുൻപേയാണ് സ്ഥാനചലനമുണ്ടായത്.

തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്താണ് പി വിജയന്റെ പുതിയ നിയമനം. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തെ രാഷ്ട്രീയ നിരീക്ഷൻ അഡ്വക്കേറ്റ് ജയശങ്കറും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന രീതിയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഫേസ്ബുക്കിൽ....

ഫേസ്ബുക്കിൽ....

എറണാകുളം റേഞ്ച് ഐജി പി വിജയനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയ നടപടിയെ രൂക്ഷമായ ഭാഷയിലാണ് അഡ്വക്കേറ്റ് ജയശങ്കർ വിമർശിച്ചിരിക്കുന്നത്. വിജയനെ അറിയാമോ, പി വിജയനെ അറിയാമോ എന്നു തുടങ്ങുന്ന ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം തുടർന്നു വായിക്കാം.

മുഖ്യമന്ത്രിയെ കുറിച്ചല്ല

മുഖ്യമന്ത്രിയെ കുറിച്ചല്ല

വിജയനെ അറിയാമോ,
പി വിജയനെ അറിയാമോ? തെറ്റിദ്ധരിക്കരുതേ,
ഇരട്ട ചങ്കുളള നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ചല്ല, ഒറ്റയ്ക്കൊരു ചങ്കുളള ഒരു പോലീസ് ഉദ്യോഗസ്ഥനെ പറ്റിയാണ്, ഈ കുറിപ്പ്.

 പോലീസ് സർവീസിൽ

പോലീസ് സർവീസിൽ

വായിൽ വെളളിക്കരണ്ടിയുമായി ജനിച്ചയാളല്ല, പുതിയോട്ടിൽ വിജയൻ. ഒരു കുഗ്രാമത്തിൽ, ദരിദ്ര കുടുംബത്തിൽ ജനിച്ച് പരുപരുത്ത ജീവിത യാഥാർഥ്യങ്ങളോടു പടപൊരുതി ഇന്ത്യൻ പോലീസ് സർവീസിൽ പ്രവേശിച്ചു.

നിർഭയനും സത്യസന്ധനുമാണ്

നിർഭയനും സത്യസന്ധനുമാണ്

കർത്തവ്യ വ്യഗ്രനായ ഓഫീസർ എന്നു പേരെടുത്തു. CNN IBN ചാനൽ 2014ലെ ഇന്ത്യൻ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു.
നിർഭയനും സത്യസന്ധനുമാണ് വിജയൻ. വളയാത്ത നട്ടെല്ല്, കുനിയാത്ത ശിരസ്സ്.

കമ്മീഷണറായും

കമ്മീഷണറായും

കൊച്ചിയിൽ കമ്മീഷണറായും റൂറൽ എസ് പി യായും തിളങ്ങിയ വിജയൻ റേഞ്ച് ഐജിയായും പേരെടുത്തു. കൊല്ലം ഒന്നു തികയും മുമ്പ് സ്ഥാനചലനമുണ്ടായി എന്നുമാത്രം.

വിജയ് സാക്കറെ

വിജയ് സാക്കറെ

പോലീസ് ആസ്ഥാനത്തേക്കാണ് അദ്ദേഹത്തെ നാടുകടത്തിയിട്ടുളളത്. പകരം വരുന്നത് മർദ്ദക വീരനെന്നു പേരുകേട്ട വിജയ് സാക്കറെ.

ആരോപിക്കുന്നു

ആരോപിക്കുന്നു

സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നതു കൊണ്ടാണ് വിജയനെ സ്ഥലം മാറ്റിയതെന്ന് മലയാള മനോരമ ആരോപിക്കുന്നു. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് മാർക്സിസ്റ്റ് നേതാക്കൾ ആണയിട്ടു പറയുന്നു. സ്പിരിറ്റ് ലോബിയുടെ കറുത്ത കൈകൾ സംശയിക്കുന്നവരുമുണ്ട്.

നാടു നന്നാക്കാൻ വേണ്ടിയല്ല

നാടു നന്നാക്കാൻ വേണ്ടിയല്ല

ഏതായാലും ഒരു കാര്യം ഉറപ്പാണ്: നാടു നന്നാക്കാൻ വേണ്ടിയല്ല, വിജയനെ നാടുകടത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+