കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഞ്ഞാറിലെ തോല്‍വി; സിപിഎം പ്രവര്‍ത്തകര്‍ തല്ലിച്ചതച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു...

  • By Vishnu
Google Oneindia Malayalam News

ഈരാറ്റുപേട്ട: നിയമസഭാതിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലുണ്ടായ തോല്‍വിക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടതിന് സിപിഎം പ്രവര്‍ത്തകര്‍ തല്ലിച്ചതച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. നടയ്ക്കല്‍ പത്താഴപ്പടി കെഎം നസീര്‍ (56) ആണ് മരിച്ചത്. ജൂലയ് 24ന് ആണ് നസീറിനെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ നസീര്‍ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പൂഞ്ഞാറില്‍ മുന്‍കേരളാ കോണ്‍ഗ്രസ് എം നേതാവ് പിസി തോമസ് ആണ് ഇടത് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചിരുന്നത്. എന്നാല്‍ വലിയ മാര്‍ജിനില്‍ പിസി തോമസ്, പിസി ജോര്‍ജ്ജിനോട് തോറ്റു. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പിസി തോമസിന് കെട്ടിവച്ച പണം നഷ്ടമായിരുന്നു.

Read More: കെടി ജലീലിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞ മോദി സര്‍ക്കാരിന്റെ നടപടി ലജ്ജാവഹം

Murder

ഇടത് സ്ഥാനാര്‍ത്തിയുടെ തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ചിലരാണെന്നും തോല്‍വിക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നസീര്‍ സിപിഎം സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള തെളിവുകള്‍ നസീര്‍ ശേഖരിച്ചിരുന്നു.

ചില പ്രാദേശിക നേതാക്കള്‍ നടത്തുന്ന പണപ്പിരിവനെപ്പറ്റിയും നസീര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിഡിയില്‍ ശേഖരിച്ചുവച്ചു. ഈ സിഡി കണ്ടെത്തി നശിപ്പിക്കാനാണ് നസീറിനെ അക്രമിച്ചതെന്നാണ് വിവരം.

നസീറിനെ അക്രമിച്ചകേസില്‍ സിപിഎം ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുമായ ഇലവുങ്കല്‍ നവാസ്, പാറയില്‍ ജബ്ബാര്‍, വലിയവീട്ടില്‍ സുബൈര്‍, പഴയിടത്ത് ഫൈസല്‍, പുന്നക്കല്‍ അജ്മല്‍, അണ്ണാമലപ്പറമ്പില്‍ മുഹമ്മദ് ഷാഫി എ്‌നനീ സിപിഎം പ്രവര്‍ത്തകരെ പോലീസ് പിടികൂടി. എന്നാല്‍ പ്രതികളെ ആയുധമില്ലാതെ അക്രമം നടത്തി എന്ന കുറ്റം ചുമത്തി ജാമ്യത്തില്‍ വിട്ടയച്ചു.

പ്രതികള്‍ക്കെതിരെ നടപടി വേണെമെന്നും സമഗ്ര അന്വേ,ണം നടത്തണമെന്നും ആവശ്യപ്പെട്ട് നസീറിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

സീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ ആചരിക്കും. ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്നു നസീര്‍.

Read More: മാരക്കാനയില്‍ ഒളിംപിക്‌സ് ദീപം തെളിഞ്ഞു... ഇന്ത്യയെ നയിച്ച് ബിന്ദ്ര... കണ്ട് പഠിക്കണം ബ്രസീലിനെ

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Former Erattupetta CPM branch secretary died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X