കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ പ്രത്യേക രീതിയില്‍ അങ്ങ് പൂട്ടി, ചതുരംഗത്തിലെ ആറ്റിപ്രാക്കല്‍ ജിമ്മിയുടെ കാഞ്ഞബുദ്ധി

ദേശീയ പാതയോരങ്ങളിലെ ഫൈവ്സ്റ്റാര്‍ ഉള്‍പ്പടെയുള്ള മദ്യശാലകള്‍ക്ക് പ്രതികൂലമായ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ വളഞ്ഞവഴി. എറണാകുളം പറവൂരിലെ ഐശ്വര്യ റസ്റ്റോബാറാണ് ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നിലനിര്‍ത്തി..

  • By Akhila
Google Oneindia Malayalam News

എറണാകുളം: ദേശീയ പാതയോരങ്ങളിലെ ഫൈവ്സ്റ്റാര്‍ ഉള്‍പ്പടെയുള്ള മദ്യശാലകള്‍ക്ക് പ്രതികൂലമായ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ വളഞ്ഞവഴി നിര്‍മ്മിച്ച് ബാറുടമ. എറണാകുളം പറവൂരിലെ ഐശ്വര്യ റസ്റ്റോബാറാണ് ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നിലനിര്‍ത്തി കിട്ടുന്നതിന് വളഞ്ഞ വഴിയുണ്ടാക്കിയത്. ബാറിന് പിന്നിലുള്ള സ്വന്തം സ്ഥലത്ത് മൂന്ന് ഹെയര്‍പിന്നുകള്‍ നിര്‍മ്മിച്ചാണ് തത്കാലം സുപ്രീം കോടതി വിധിയുടെ 500 മീറ്റര്‍ പരിധി മറികടന്നത്.

ബാറുടമയ്ക്ക് ഈ കാഞ്ഞബുദ്ധി കിട്ടിയത് വേറെ എവിടെ നിന്നുമല്ല. കെ മധു സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ചതുരംഗം എന്ന ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ആറ്റിപ്രാക്കാല്‍ ജിമ്മിയുടെ കാഞ്ഞബുദ്ധിയാണ് ബാര്‍ ഉടമ ഉപയോഗിച്ചത്. ഐപിഎസ് ഓഫീസറായി അഭിനയിച്ച നഗ്മയും സംഘവും ആറ്റിപ്രാക്കല്‍ ജിമ്മിയുടെ ബാറു പൂട്ടിക്കാന്‍ എത്തുമ്പോഴുള്ള കിടിലന്‍ ഡയലോഗും ബുദ്ധിയുമാണ് ഇവിടെ പ്രയോഗിച്ചത്.

ജിമ്മിയുടെ കിടിലന്‍ ഡയലോഗ് മറന്നോ

ജിമ്മിയുടെ കിടിലന്‍ ഡയലോഗ് മറന്നോ

ബാറ് പൂട്ടിയല്ലോ... ബാറ് പ്രത്യേക രീതിയിലങ്ങ് പൂട്ടി. ചെറിയ ജാതക പ്രശ്‌നം സാറെ. ഉത്രട്ടാതി നക്ഷത്രക്കാരുടെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവേശന കവാടം കിഴക്കോട്ട് ദര്‍ശനമാണെങ്കില്‍ അവര്‍ക്ക് കന്നുകാലികള്‍ വാഴില്ല. നമ്മടെ തൊമ്മിച്ചന്റെ ജേഴ്‌സി പശു ഡിമ്മന്ന് വീണങ്ങ് ചത്തുപോയി.അതുക്കൊണ്ട് ബാറിന്റെ എന്‍ട്രന്‍സ് അങ്ങ് മാറ്റി.
ഇപ്പോള്‍ ബാറിന്റെ ഫ്രണ്ടിലെ കുരിശുപള്ളിയും ബാറിന്റെ പുറക് വശവും 200 മീറ്റര്‍ അകലുമുണ്ട്. അപ്പോ ഈ ഓഡര്‍ ബാധകമല്ല. ഇതായിരുന്നു ചിത്രത്തിലെ കിടിലന്‍ ഡയലോഗ്.

ഐശ്വര്യ ഉടമ

ഐശ്വര്യ ഉടമ

എറണാകുളം പറവൂര്‍ ഐശ്വര്യ റെസ്റ്റോബാറിലെ ഉടമയാണ് ചതുരംഗം സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗ് ഉപയോഗിച്ച് സുപ്രീം കോടതി വിധിയില്‍ നിന്നും ബാറിനെ സംരക്ഷിച്ചത്.

 ബാറുകള്‍ പൂട്ടി

ബാറുകള്‍ പൂട്ടി

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പ്രധാന സിറ്റികളിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളടക്കം മധ്യശാലകള്‍ പൂട്ടി തുടങ്ങി. എന്നാല്‍ എറണാകുളത്തെ ഐശ്വര്യ റെസ്റ്റോബാര്‍ ഉടമ ബാറിലേക്ക് കയറാനുള്ള റൂട്ട് മാറ്റി. മതില്‍ കെട്ടി.. ഏകദേശം 200 മുതല്‍ 500 മീറ്റര്‍ പരിധിയിലാണ് ഇപ്പോള്‍ ബാറുള്ളത്.

എന്‍എച്ച് 17ല്‍

എന്‍എച്ച് 17ല്‍

ദേശീയപാത 17ലാണ് ഐശ്വര്യ റെസ്റ്റോബാറുള്ളത്. ഇപ്പോള്‍ ബാറിലേക്ക് കടക്കാന്‍ മതില്‍ കെട്ടി പുതിയ റൂട്ട് നിര്‍മ്മിച്ചതോടെ സുപ്രീം കോടതി വിധി ഐശ്വര്യ ബാറിനെ ബാധിക്കില്ലാത്ത തരത്തിലാണ്. ഏകദേശം രണ്ടര ലക്ഷം രൂപ മുടക്കിയാണ് മതില്‍ കെട്ടി ബാറിലേക്ക് കയറാന്‍ പുതിയ റൂട്ട് നിര്‍മ്മിച്ചതെന്ന് ബാര്‍ ഉടമ ഷോജി പറയുന്നു.

500 മീറ്റര്‍ പരിധിയില്‍

500 മീറ്റര്‍ പരിധിയില്‍

ദേശീയ പാതയോരങ്ങളിലെ 500 മീറ്റര്‍ പരിധിയിലുള്ള ഫൈവ് സ്റ്റാര്‍ ഉള്‍പ്പടെയുള്ള മദ്യശാലകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് 1.42 ലക്ഷം പേര്‍ വര്‍ഷാവര്‍ഷം മരിക്കുന്നുണ്ടെന്ന എന്‍ജിഒന്റെ നിര്‍ദ്ദേശ പ്രകാരമാണ് സുപ്രീം കോടതി വിധി.

പൂട്ടിട്ടപ്പോള്‍ വൈന്‍ പാര്‍ലറായി

പൂട്ടിട്ടപ്പോള്‍ വൈന്‍ പാര്‍ലറായി

ലൈസന്‍സുണ്ടായിരുന്ന ബാറായിരുന്നു ഇത്. 418 ബാറുകള്‍ പൂട്ടിയ സമയത്ത് ഈ ബാറും പൂട്ടിയിരുന്നു. അതിനുശേഷം വൈന്‍ പാര്‍ലറായി പ്രവര്‍ത്തിച്ചു പോന്നു. പിന്നീടാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവിനെ തുടര്‍ന്ന് വീണ്ടും പൂട്ടേണ്ടി വന്നത്. അതോടെയാണ് ബാറിന്റെ പ്രധാന കവാടം അടച്ച് ബോര്‍ഡുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയത്.

 ലൈസന്‍സ് നല്‍കില്ല

ലൈസന്‍സ് നല്‍കില്ല

എന്നാല്‍ ഇവര്‍ പുതിയ അപേക്ഷയൊന്നും തന്നിട്ടില്ലെന്ന് പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നു. നഗരസഭ യാതൊരു കാരണവശാലും ലൈസന്‍സ് നല്‍കില്ലെന്നാണ് ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് പറയുന്നത്.

English summary
Ernakulam bar twisted entrance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X