കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡ‍ിഎഫിന്റെ കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് ടിജെ വിനോദ്: പഴി കാലാവസ്ഥയ്ക്ക്

Google Oneindia Malayalam News

എറണാകുളം: എറണാകുളം നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ടിജെ വിനോദ്. കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാര്‍ക്കും പോളിംഗ് കേന്ദ്രത്തിലെത്തിക്കാന്‍ സഹായിച്ചവര്‍ക്കും നന്ദി അറിയിച്ചാണ് ഡെപ്യൂട്ടി മേയര്‍ മാധ്യമങ്ങോട് പ്രതികരിച്ചത്. എല്‍ഡ‍ിഎഫിന്റെ കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും ടിജെ വിനോദ് പ്രതികരിച്ചു. എന്നാല്‍ 2016ല്‍ ഹൈബി ഈഡന്‍ 22000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തിലെ ഭൂരിപക്ഷം ഉപതിരഞ്ഞെടുപ്പിലെത്തിയപ്പോള്‍ ലീഡ് വെറും 3517 വോട്ടുകള്‍ മാത്രമായി ചുരുങ്ങുകയായിരുന്നു.

വട്ടിയൂർക്കാവിൽ കൂറ്റൻ ഭൂരിപക്ഷത്തിലേക്ക് മേയർ ബ്രോ! എൽഡിഎഫ് ലീഡ് പതിനായിരം കടന്നു! വട്ടിയൂർക്കാവിൽ കൂറ്റൻ ഭൂരിപക്ഷത്തിലേക്ക് മേയർ ബ്രോ! എൽഡിഎഫ് ലീഡ് പതിനായിരം കടന്നു!

എറണാകുളത്ത് വോട്ടെടുപ്പ് ദിനത്തിലുണ്ടായ ശക്തമായ മഴയും വെള്ളക്കെട്ടും വോട്ടെടുപ്പിനെ ബാധിച്ചു. പ്രതികൂല കാലാവസ്ഥ മൂലം തിരഞ്ഞെടുപ്പ് മൂലം തിര‍ഞ്ഞെടുപ്പ് മാറ്റിവെക്കുമെന്ന തരത്തിലുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ തിരിച്ചടിയായെന്നും കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ പ്രതികരിച്ചു. ഇതേ തരത്തിലാണ് ടിജെ വിനോദും പ്രതികരിച്ചത്. ഭൂരിപക്ഷം ക്രമാതീതമായി കുറയാനുള്ള കാരണം ഇതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. 2006ല്‍ 77 ശതമാനത്തിലധികമായിരുന്ന പോളിംഗ് ശതമാനമായിരുന്നത് ഇത്തവണ 57.9 ശതമാനത്തിലെത്തിയത്.

photo-2019-10-

Recommended Video

cmsvideo
അയ്യപ്പന് പ്രിയം പിണറായിയുടെ പാര്‍ട്ടിയോട്

37,516 വോട്ടുകളാണ് ടിജെ വിനോദ് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു റോയി 33843 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിജി രാജഗോപാലിന് 13529 വോട്ടുകളും എറണാകുളം മണ്ഡലത്തില്‍ നിന്ന് നേടിയിട്ടുള്ളത്. 1257 വോട്ടുകളാണ് ഈ മണ്ഡലത്തില്‍ നോട്ട നേടിയത്. ഐഎന്‍ഡി സ്ഥാനാര്‍ത്ഥി വിനോദ് എപി 205 വോട്ടുകളും അബ്ദുള്‍ ഖാദര്‍ വാഴക്കാല 174 വോട്ടുകളും ജെയ്സണ്‍ തോമസ് 114 വോട്ടുകളും തിരഞ്ഞെടുപ്പില്‍ നേടിയിട്ടുണ്ട്. ബോസ്കോ കളമശ്ശേരിക്ക് 92 വോട്ടുകളും അശോകന്‍ 78വോട്ടുകളും നേടിയിട്ടുണ്ട്.

English summary
Ernakulam By-election Results 2019- TJ Vinod's response after victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X