കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളക്ടര്‍ സുഹാസിന്‍റെ മാസ് എന്‍ട്രി,ഞെട്ടി ബസ് ജീവനക്കാര്‍,പിന്നാലെ താക്കീത്,കൈയ്യടിച്ച് കുട്ടികള്‍

  • By
Google Oneindia Malayalam News

എറണാകുളം: സ്കൂള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികളും ബസ്സുകാരും തമ്മിലുളള വാക്ക് തര്‍ക്കങ്ങളും പ്രശ്നങ്ങളും പതിവായിട്ടുണ്ട്. സ്റ്റോപ്പില്‍ നിര്‍ത്തിയാലും കുട്ടികളെ കയറ്റാന്‍ തയ്യാറാവാത്ത സംഭവങ്ങളും കുട്ടികളെ കയറാന്‍ അനുവദിക്കാതെ ഏറെ നേരം സ്റ്റാന്‍റി ക്യൂ നിര്‍ത്തുന്ന സംഭവങ്ങളും നിരവധിയാണ്. ഇത് നിരീക്ഷിക്കാനായി ബസ് സ്റ്റോപ്പില്‍ എത്തിയ ജില്ലാ കളക്ടറുടെ നടപടിയാണ് ഇപ്പോള്‍ കൈയ്യടി നേടി കൊടുത്തിരിക്കുന്നത്.

collectorbusstop-

<strong>4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍</strong>4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍

എറണാകുളം കളക്ടറായി ചുമതലയേറ്റ ദിവസം തന്നെയാണ് കളക്ടര്‍ സുഹാസ് കുട്ടികളോടുള്ള ബസ് ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ ഇറങ്ങിയത്. വിദ്യാര്‍ത്ഥികളില്‍ നിന്നും പരാതി ലഭിച്ചതോടെയാണ് നിരീക്ഷണത്തിന് ഇറങ്ങിയതെന്നും ബസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കളക്ടര്‍ എഴുതി. കുറിപ്പ് ഇങ്ങനെ

ചുമതല ഏറ്റ ദിവസം മുതൽ പല കോണിൽ നിന്നും കേൾക്കുന്നതാണ് വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണന. ഇതിനു നമുക്ക് ഒരു ശാശ്വത പരിഹാരം കാണണം , അതിന്റെ ഭാഗമായി ഇന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്തുള്ള സർക്കാർ സ്‌കൂളിലെ കുട്ടികളോട് ആശയവിനിമയം നടത്തുകയും അവരോടൊപ്പം ബസ്സ് സ്റ്റോപ്പിൽ നിന്ന് ബസ് ജീവനക്കാരുടെ കുട്ടികളോടും യാത്രക്കാരോടുമുള്ള പെരുമാറ്റം മനസിലാക്കുവാൻ ശ്രമിക്കുകയും ചെയ്തു.

ബസ്സുകൾ പരിശോധിക്കുകയും ജീവനക്കാരോട് കുട്ടികളോട് മാന്യമായി പെരുമാറണം എന്നും , ബസ്സുകൾ സ്റ്റോപ്പിൽ നിർത്തണം എന്നും , കൺസെഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും കർശ്ശന നിർദേശം നൽകുകയും ചെയ്തു.

ബസ്സ്മുതലാളിമാരോടും , തൊഴിലാളികളോടും എനിക്ക് ഒരു കാര്യമേ ഓര്മിപ്പിക്കാനൊള്ളു " ബസ്സുകേറാൻ നിൽക്കുന്ന കുട്ടികളെ കാണുമ്പോൾ ദയാവായി ഒരുനിമിഷം നിങ്ങളുടെ വീട്ടിൽ ഉള്ള കുട്ടിയുടെ മുഖം ഓർക്കുക "
നിയമലംഘനം നടത്തുന്ന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹനവകുപ്പിനും, പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
S Suhas
#collector #ernakulam
#student#friendly#bus

<strong>ബിജെപി ബന്ധത്തില്‍ പിസിക്ക് വീണ്ടും തിരിച്ചടി; യുഡിഎഫിനൊപ്പമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും അംഗവും</strong>ബിജെപി ബന്ധത്തില്‍ പിസിക്ക് വീണ്ടും തിരിച്ചടി; യുഡിഎഫിനൊപ്പമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും അംഗവും

English summary
Ernakulam collector suhas's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X