കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുനാമി ഇറച്ചി':മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

  • By Soorya Chandran
Google Oneindia Malayalam News

Tsunami Meat
കൊച്ചി: 1000 കിലോ 'സുനാമി' ഇറച്ചി സൂക്ഷിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പഴകിയ ഇറച്ചി ആണ് സുനാമി ഇറച്ചി എന്ന പേരില്‍ അറിയപ്പെടുന്നത്.

2013 സെപ്റ്റംബര്‍ മാസത്തിലാണ് കൊച്ചി കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗം ഇടക്കൊച്ചിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഷെഡില്‍ നിന്ന് 1000 കിലോ പഴകിയ ഇറച്ചി കണ്ടെടുത്തത്. ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്നതായിരുന്നു ഇത്.

പള്ളുരുത്തി സ്വദേശിയായ കൊച്ചുകോയ എന്ന ആളുടെ ഉടമസ്ഥതയിലുളഅള ഷെഡില്‍ നിന്നാണ് ഇറച്ചി പിടിച്ചെടുത്തത്. കൊച്ചുകോയ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഐപിസി 328 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ആരോഗ്യത്തിന് അത്യധികം ഹാനികരമായതാണ് പിടിച്ചെടുത്തമാംസമെന്ന് പരിശോധനയില്‍ തെളിഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം മുഖവിലക്കെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.

കേസില്‍ കൊച്ചുകോയയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നില്ല എന്നുമാണ് ജഡ്ജ് പി ഉബൈദ് ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. എവിടെ നിന്നാണ് ഇയാള്‍ക്ക് പഴകിയ മാംസം ലഭിച്ചത് എന്ന കാര്യം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

English summary
The Ernakulam Principal Sessions Court denied anticipatory bail to the person who was operating the shed from where 1,000 kg of ‘tsunami’ meat was seized last month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X