കോൺഗ്രസിന് കനത്ത തിരിച്ചടി; എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു
എറണാകുളം; തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഡി സി സി ജനറൽ സെക്രട്ടറി കോൺഗ്രസിൽ ചേർന്നു. എം ബി മുരളീധരൻ ആണ് സി പി എമ്മിൽ ചേർന്നത്. എം സ്വരാജിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രേവശം. ഇനി മുതല്‍ എല്‍ ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് എം ബി മുരളീധരന്‍ പറഞ്ഞു.കൊച്ചി കോര്‍പറേഷന്‍ 41ാം ഡിവിഷന്‍ കൗണ്‍സിലര്‍ കൂടിയായ എം ബി മുരളീധരന്‍ എറണാകുളത്തെ അറിയപ്പെട്ട എ ഗ്രൂപ്പുകാരനും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായിരുന്നു.
തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ

ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ എം ബി മുരളീധരൻ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. മുതിർന്ന നേതാക്കളെ പരിഗണിക്കാതെയാണ് ഉമ തോമസിന് സ്ഥാനാർത്ഥിത്വം നൽകിയതെന്നായിരുന്നു മുരളീധരന്റെ വിമർശനം. തുടർന്ന് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരിപാടികളിൽ ഒന്നും അദ്ദേഹം സജീവമായിരുന്നില്ല.

ഇതോടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു.എന്നാൽ അദ്ദേഹം വഴങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ച് ഡി സി സിയുടെ പ്രധാന യോഗം പാർട്ടി ജില്ലാ അധ്യക്ഷൻ മുഹമ്മദ് ഷിയാസ് വിളിച്ച് ചേർന്നിരുന്നു. എന്നാൽ യോഗത്തിലും പങ്കെടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു.

ഇതിനിടയിൽ കഴിഞ്ഞ ദിവസം മുരളീധരൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇനി കോൺഗ്രസുമായി സഹകരിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മുരളീധരൻ പ്രതികരിച്ചത്. ഇതോടെ തന്നെ അദ്ദേഹം ഉടൻ സി പി എമ്മിൽ ചേർന്നേക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നു.

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ നേതൃത്വം വ്യത്യസ്ത സമീപനം സ്വീകരിക്കുകയായിരുന്നു. മോശമായ പ്രതികരണമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്നത്, മുരളീധരൻ ആരോപിച്ചു. സ്ഥാനാര്‍ഥിത്വം നല്‍കിയല്ല മറ്റ് തരത്തിലാണ് പി ടി തോമസിന്റെ കുടുംബത്തെ സഹായിക്കേണ്ടിയിരുന്നതെന്ന് മുരളീധരൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് തന്നെ നേരിൽ കണ്ട് പിന്തുണ നേടി. അതിന്റെ അടിസ്ഥാനത്തിലാണ് ഇടതു മുന്നണിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. അസ്വസ്ഥരായ നിരവധി പേർ കോൺഗ്രസിൽ തുടരുന്നുണ്ട്. പലരും തുറന്ന് പറയാതിരിക്കുകയാണെന്നും എം ബി മുരളീധരൻ ആരോപിച്ചു. അതേസമയം വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേരുമെന്ന് എം സ്വരാജ് വൺ ഇന്ത്യയോട് പ്രതികരിച്ചു. എം ബി മുരളീധരനും കെ വി തോമസും തുടക്കം മാത്രമാണ്. ഇനിയും കൂടുതൽ നേതാക്കൾ സി പി എമ്മിന്റെ ഭാഗമാകും, സ്വരാജ് വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസ് നേതാക്കളുടെ ഈ കൂടുമാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ മുതിർന്ന നേതാവായ കെ വി തോമസായിരുന്നു കോൺഗ്രസുമായി പിണങ്ങി ഇടതുപക്ഷത്ത് എത്തിയത്. എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് കൊണ്ടായിരുന്നു താൻ ഇടതുപക്ഷത്തിനൊപ്പമാണ് കെ വി തോമസ് വ്യക്തമാക്കിയത്. ഇതിനെ തുടർന്ന് കെ പി സി സി അദ്ദേഹത്തെ പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ സജീവമായി ഇടതുമുന്നണിക്ക് വേണ്ടി പ്രചരണം നയിക്കുകയാണ് കെ വി തോമസ്.
ബെംഗളൂരുവിൽ കനത്ത മഴ; വെള്ളത്തിൽ മുങ്ങി നഗരം..ചിത്രങ്ങൾ കാണാം












Click it and Unblock the Notifications