Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ എസ് യുവിനെ നയിക്കാന്‍ അലോഷ്യസ് സേവ്യർ വരുമോ; വെല്ലുവിളിയാവുക ആ ഒരേയൊരു കടമ്പ

കോഴിക്കോട്: കോണ്‍ഗ്രസില്‍ മാത്രമല്ല, പോഷക സംഘടനകളിലും സമൂലമായ മാറ്റം ഉണ്ടാവണമെന്ന നിർദേശവുമായിട്ടായിരുന്നു കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം സമാപിച്ചത്. രണ്ടാഴ്ചക്കകം സംഘടന പുനഃസംഘടിപ്പിക്കണം എന്ന നിർദേശമാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതിന്റെ ചുമതല കെ പി സി സി വൈസ് പ്രസിഡന്റ് വിടി ബല്‍റാമിന് നല്‍കുകയും ചെയ്തു.

വിവിധ ജില്ലാ പ്രസിഡന്‍റുമാര്‍ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണനയിലുണ്ട്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ സാധ്യത എറണാകുളം ജില്ലാ പ്രസിഡന്‍റായി പ്രവർത്തിച്ചു വരുന്ന അലോഷ്യസ് സേവിയറിനാണ്. പുനഃസംഘടനയില്‍ ഭാരവാഹികളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാനും തീരുമാനമായിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് വീതംവയ്പ്പായിരുന്നു കെ എസ് യു

ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് വീതംവയ്പ്പായിരുന്നു കെ എസ് യുവിനുള്ളില്‍ നേരത്തെയുള്ള രീതി. ഈ പതിവ് ഇത്തവണയും തുടരുമെങ്കിലും ഇക്കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടില്ല. സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനിച്ചതിന് ശേഷമായിരിക്കും ജില്ലാതലത്തിലെ ഭാരവാഹി നിർണ്ണയത്തിലേക്ക് കടക്കുകയെന്നാണ് സൂചന.

ഇത് താന്‍ഡാ ഏന്‍ സ്റ്റൈല്‍: ഇത് തെലങ്കിനായുള്ള പുത്തന്‍ ലുക്ക്, രജിഷയുടെ പുതിയ ചിത്രം വൈറലാവുന്നു

വർഷങ്ങളായി എ ഗ്രൂപ്പില്‍ നിന്നുള്ള വിദ്യാർത്ഥി

വർഷങ്ങളായി എ ഗ്രൂപ്പില്‍ നിന്നുള്ള വിദ്യാർത്ഥി നേതാക്കളാണ് കെ എസ് യു സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഇത്തവണയും അതിന് മാറ്റമൊന്നും ഉണ്ടാവില്ല. എ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നേതാവാണ് അലോഷ്യസ് സേവിയർ. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കൂടെ ശക്തമായ പിന്തുണയുണ്ടെന്നതാണ് ഇദ്ദേഹത്തിന്റെ സാധ്യത വർധിപ്പിക്കുന്നത്.

സ്വദേശം ഇടുക്കിയാണെങ്കില്‍ എറണാകുളം ജില്ല

സ്വദേശം ഇടുക്കിയാണെങ്കില്‍ എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് അലോഷ്യസ് പ്രവർത്തിച്ച് വരുന്നത്. തേവര എസ് എച്ച് കോളേജിലെ മുന്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു. പ്രായപരിധിയാണ് അലോഷ്യസിന്റെ ഏക പ്രതികൂല ഘടകം. 29 കാരനായ ഇദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരണമെങ്കില്‍ പ്രായപരിധിയില്‍ ഇളവ് വരുത്തേണ്ടി വരും.

പ്രായപരിധി കാരണം ഉയർത്തിക്കാട്ടിയാവും പ്രസിഡന്റ്

പ്രായപരിധി കാരണം ഉയർത്തിക്കാട്ടിയാവും പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിടുന്ന മറ്റുള്ളവർ അലോഷ്യസ് സേവ്യറിനെ എതിർക്കുക. ഒരാള്‍ക്ക് മാത്രമായി സംഘടന ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ പാടില്ലെന്ന കടുത്ത നിലപാട് ഇവർ സ്വീകരിക്കും. സേവ്യറിന് വേണ്ടി പ്രായപരിധി ഉയർത്താന്‍ നേതാക്കള്‍ക്കിടയില്‍ സംസ്ഥാന നേതാക്കളില്‍ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ എന്‍ എസ് യു നേതൃത്വമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസിന്‍റെയും വയനാട്

കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസിന്‍റെയും വയനാട് ജില്ലാ പ്രസിഡന്‍റ് അമല്‍ ജോയിയുടെയും പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റ് രണ്ട് പേരുകള്‍. അതേസമയം, വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ ഗ്രൂപ്പുകള്‍ വീതം വയ്ക്കും. നിലവില്‍ 11 ജില്ലാ പ്രസിഡന്‍റുമാര്‍ എ ഗ്രൂപ്പുകാരാണ്. എന്നാല്‍ ഇത്തവണ ഇവയില്‍ ചിലത് എ ഗ്രൂപ്പ് കൈവിട്ടേക്കും.

കഴിഞ്ഞ തവണ ഐ ഗ്രൂപ്പ് നേടിയ മൂന്ന് അധ്യക്ഷ പദവികളില്‍ കെ സുധാകരന്‍

കഴിഞ്ഞ തവണ ഐ ഗ്രൂപ്പ് നേടിയ മൂന്ന് അധ്യക്ഷ പദവികളില്‍ കെ സുധാകരന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നി മൂന്നു നേതാക്കളുടെ അനുയായികളാണ്. ഗ്രൂപ്പ് വീതം വെയ്പ്പിന് പുറത്ത് അർഹരെ സ്ഥാനങ്ങളിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും സംഘടനയ്ക്കുള്ളില്‍ സജീവമാണ്.

വിവാഹം കഴിഞ്ഞവരെ ഭാരവാഹിയാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം

അതേസമയം, വിവാഹം കഴിഞ്ഞവരെ ഭാരവാഹിയാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം സംഘടനയില്‍ രൂക്ഷമായി തുടരുന്നുണ്ട്. സംസ്ഥാന ഭാരവാഹികളുടെ എണ്ണം ഇത്തവണ അന്‍പതില്‍ നിന്നും 21 ആയി ചുരുക്കാനാണ് ധാരണ. സമ്മർദ്ദമുണ്ടായാല്‍ പരമാവധി 25 ന് മുകളിലേക്ക് പോവില്ല. ജില്ലാ ഭാരവാഹികള്‍ പതിനഞ്ചാകും, പരമാവധി 20. കമ്മിറ്റിയില്‍ വനിതാ, ദളിത് പ്രാതിനിധ്യം ഉറപ്പാക്കാനും നിർദേശമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+