കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളപ്പൊക്കത്തിലും മുങ്ങാതെ എറണാകുളം... യുഡിഎഫ് തന്നെ: പൊന്നാപുരം കോട്ടയെന്ന് പാര്‍ട്ടി

Google Oneindia Malayalam News

എറണാകുളം: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം കോട്ട നിലനിര്‍ത്തി യുഡിഎഫ്. യുഡിഎഫ് കുത്തക നിലനിര്‍ത്തിവരുന്ന എറണാകുളത്ത് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. തിര‍ഞ്ഞെടുപ്പ് ദിനത്തില്‍ എറണാകുളത്ത് കനത്ത മഴയും വെള്ളക്കെട്ടും മൂലം കാരണം പോളിംഗ് ശതമാനത്തില്‍ വന്‍ കുറവ് നേരിട്ടിരുന്നുവെങ്കിലും യുഡിഎഫിന് തന്നെയാണ് മണ്ഡ‍ലത്തില്‍ മേല്‍ക്കൈ. എറണാകുളം എല്‍‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന മനോരമ- കാര്‍വി എക്സിറ്റ് പോള്‍ ഫലം ശരിവെക്കുന്ന ഫലമാണ് എറണാകുളത്തുണ്ടായത്. എന്നാല്‍ കഴിഞ്ഞ തവണ ഹൈബി ഈഡന്‍ നേടിയ 22000 വോട്ടിന്റെ ലീഡാണ് ടിജെ വിനോദിലെത്തിയപ്പോള്‍ 3517ലേക്ക് ചുരുങ്ങിയിട്ടുള്ളത്.

വോട്ടെണ്ണൽ പൂർത്തിയാകും മുൻപേ കോൺഗ്രസിൽ പൊട്ടിത്തെറി! വാളെടുത്ത് രാജ്മോഹൻ ഉണ്ണിത്താൻവോട്ടെണ്ണൽ പൂർത്തിയാകും മുൻപേ കോൺഗ്രസിൽ പൊട്ടിത്തെറി! വാളെടുത്ത് രാജ്മോഹൻ ഉണ്ണിത്താൻ

37,516 വോട്ടുകളാണ് ടിജെ വിനോദ് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു റോയി 33843 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിജി രാജഗോപാലിന് 13529 വോട്ടുകളും എറണാകുളം മണ്ഡലത്തില്‍ നിന്ന് നേടിയിട്ടുള്ളത്. 1257 വോട്ടുകളാണ് ഈ മണ്ഡലത്തില്‍ നോട്ട നേടിയത്. ഐഎന്‍ഡി സ്ഥാനാര്‍ത്ഥി വിനോദ് എപി 205 വോട്ടുകളും അബ്ദുള്‍ ഖാദര്‍ വാഴക്കാല 174 വോട്ടുകളും ജെയ്സണ്‍ തോമസ് 114 വോട്ടുകളും തിരഞ്ഞെടുപ്പില്‍ നേടിയിട്ടുണ്ട്. ബോസ്കോ കളമശ്ശേരിക്ക് 92 വോട്ടുകളും അശോകന്‍ 78വോട്ടുകളും നേടിയിട്ടുണ്ട്. 57.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിടത്താണ് എറണാകുളം യുഡിഎഫ് കോട്ട സംരക്ഷിച്ചത്. യുഡിഎഫിന് നിര്‍ണായക പിന്തുണ നല്‍കിവരുന്ന ചേരാനല്ലൂര്‍ പഞ്ചായത്തിലെ ആദ്യ ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 710 വോ‍ട്ടുകളുമായി ടിജെ വിനോദ് ലീഡ് ചെയ്തിരുന്നു.

photo-2019-10

കഴിഞ്ഞ കാല നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് മികച്ച ലീഡ് നിലനിർത്തുന്ന മണ്ഡലമാണ് എറണാകുളം. ഈ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച ഹൈബി ഈഡൻ ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് എറണാകുളം മണ്ഡലത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിച്ചത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയിയും യുഡിഎഫ് സ്ഥാനാർത്ഥി ടിജെ വിനോദും തമ്മിലാണ് പ്രധാനമത്സരം. സിജി രാജഗോപോലാണ് ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടിയത്.

എറണാകുളം മണ്ഡലത്തിലുൾപ്പെടുന്ന കൊച്ചി നഗരസഭയും ചേരാനല്ലൂർ പഞ്ചായത്തും ഭരിക്കുന്നത് കോൺഗ്രസാണ്. ഇതും പാര്‍ട്ടിക്ക് അനൂകൂല ഘടകം തന്നെയായിരുന്നു. നിലവിൽ ഡെപ്യൂട്ടി മേയറായ യുഡിഎഫ് സ്ഥാനാർത്ഥി കാൽ നൂറ്റാണ്ടിലേറെയാണ് കോർപ്പറേഷൻ കൌൺസിലർ പദവിയിലും ഇരുന്നിട്ടുണ്ട്. കന്നിയങ്കമാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയിക്ക്. മുതിർന്ന പത്രപ്രവർ‌ത്തകനായ കെഎം റോയിയുടെ മകനാണ് മനു റോയ്. എസ്എഫ്ഐ പ്രവർത്തകനായിരുന്നു മനു റോയ്. സെന്റ് പോൾസ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്ഐ പാനലിലും മനു മത്സരിച്ചിട്ടുണ്ട്.

ernakulambypoll-

എറണാകുളം മണ്ഡലം യുഡിഎഫ് കോട്ടയായി തന്നെ നിലനിൽക്കുമെന്നാണ് മനോരമ- കാർവി എക്സിറ്റ് പോൾ പ്രവചനം. 55% വോട്ടോടെ യുഡിഎഫ് എറണാകുളം നിലനിർത്തുമെന്നും ഫലം പറയുന്നു. ബിജെപിയുടെ സമ്പാദ്യം 30% ശതമാനം വോട്ടുകൾ മാത്രമാണ് എൽഡിഎഫിന് നേടാൻ കഴിയുകയെന്നും എക്സിറ്റ് പോൾ പറയുന്നു. ബിജെപിക്ക് 12% വോട്ടുകൾ ലഭിക്കുമെന്നും മനോരമ- കാർവി എക്സിറ്റ് പോൾ ഫലം പറയുന്നു. യുഡിഎഫിന്റെ വോട്ട് ശതമാനത്തിൽ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടാകും അതേ സമയം ബിജെപിയുടെ വോട്ട് നിലയിൽ 1.45 ശതമാനം കുറയുമെന്നും എക്സിറ്റ് പോൾ പ്രവചിച്ചിരുന്നു.

യുഡിഎഫിന്റെ ഏറ്റവും ഉറച്ച കോട്ടയായി കണക്കാക്കുന്ന എറണാകുളം നിയോജക മണ്ഡലം രണ്ട് ഉപതിരഞ്ഞെടുപ്പുകൾ അടക്കം ഇതുവരെ നടന്ന 17 തിരഞ്ഞെടുപ്പുകളിലും വിജയം യുഡിഎഫിനൊപ്പമായിരുന്നു. സർവ്വസ്വീകര്യരായ സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചത് കൊണ്ട് മാത്രമാണ് രണ്ട് തവണ മാത്രമാണ് ഈ മണ്ഡലം എൽഡിഎഫിനൊപ്പം നിന്നിരുന്നത്. 2016ലെ നി‌യമസഭാ തിരഞ്ഞെടുപ്പില്‍ 21949 വോട്ടുകളു‍ടെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. യുഡിഎഫ് 57,819 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാമതെത്തിയ എല്‍ഡിഎഫ് 35,870 വോട്ടുകളാണ് നേടിയത്. 14,878 വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎക്ക് ഈ മണ്ഡലത്തില്‍ നിന്ന്

English summary
Ernakulam Election Results 2019 Live Updates: political parties to analyse result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X