Get Updates
Get notified of breaking news, exclusive insights, and must-see stories!

പറവൂരിൽ മരുമ​കളെ കഴുത്തറുത്ത് കൊന്ന ശേഷം ഭർതൃപിതാവ് ആത്മഹത്യ ചെയ്തു; സംഭവിച്ചത് ഇങ്ങനെ

കൊച്ചി: യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവിന്റെ പിതാവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് സംഭവം. വടക്കൻ പറവൂർ ചേന്ദമം​ഗലം പഞ്ചായത്തിലെ വടക്കംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ ( 64) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു ( 34) വിനെ കഴുത്തറുത്ത് കാെന്നത്. ഇതിന് പിന്നാലെ തന്നെ സെബാസ്റ്റ്യൻ തൂങ്ങിമരിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സംഭവം.

തന്റെ ഭാര്യയും പിതാവും തമ്മിൽ വഴക്ക് പതിവാണെന്നാണ് ഷാനുവിന്റെ ഭർത്താവ് സിനോജ് പറയുന്നത്. ഭക്ഷണ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ഭാര്യയും പിതാവും ആറ് മാസം മുൻപ് വഴക്കിട്ടിരുന്നുവെന്നും ഇതിന് ശേഷം ഷാനു പിതാവിനോട് സംസാരിക്കാറില്ലായിരുന്നുവെന്നും സിനോജ് പറഞ്ഞു. ഫാക്ടറിയിലെ കരാർ ജീവനക്കാരനാണ് സിനോജ്. രാവിലെ ജോലിക്ക് പോയ ശേഷം എട്ട് മണിക്ക് ഷാനുവിനെ വിളിച്ചിരുന്നുവെന്നും അപ്പോൾ പ്രശ്നങ്ങളൊന്നം പറഞ്ഞിരുന്നില്ലെന്ന് സനോജ് പറയുന്നു.

death

പിതാവുമായി യോജിച്ച് പോകാൻ കഴിയാത്തതിനെ തുടർന്ന് സിനോജിന്റെ സഹോദരൻ കൊടുങ്ങല്ലൂർ കോട്ടപ്പുറത്താണ് താമസം. ഇവരുടെ മാതാവ് രണ്ട് ദിവസം മുൻപ് സഹോദരന്റെ വീട്ടിലായിരുന്നു.

സിനോജിന്റെയും ഷാനുവിന്റെയും എൽ കെ ജിയിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്കൂളിൽ പോയ ശേഷം ഷാനു വീട്ടിൽ ഒറ്റയ്ക്ക് ഉള്ളപ്പോഴായിരുന്നു സെബാസ്റ്റ്യൻ യുവതിയെ കൊലപ്പെടുത്തുന്നത്. ഇതിന് പിന്നാലെ ഇയാൾ തൂങ്ങിമരിച്ചു. ഇരുവരുടേയും മൃതദേഹം പറവൂർ താവൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+