എറണാകുളം ഗോശ്രീ-മാമംഗലം റോഡ് വികസനത്തിൽ പ്രതീക്ഷ; സ്ഥല പരിശോധന തുടങ്ങി

ഗോശ്രീ-മാമംഗലം റോഡ് വികസനത്തിന് ജീവൻവെയ്ക്കുന്നു. മൂന്ന് പതിറ്റാണ്ടത്തെ കാത്തിരിപ്പിനാണ് അവസാനമാകുന്നു. കഴിഞ്ഞ ദിവസം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് വികസനം യാഥാർത്ഥ്യമായാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും.

ബാനർജി റോഡിന് സമാന്തരമായി പൊറ്റക്കുഴി, മാമംഗലം വഴി പാലാരിവട്ടത്തേക്ക് നീളുന്ന 4.5 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് വികസിപ്പിക്കണമെന്ന ആവശ്യത്തിന് 30 വർഷത്തെ പഴക്കമുണ്ട്. 1995 ൽ കെ കരുണാകരൻ സർക്കാരാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. കൊച്ചിയിൽ ഭാവിയിൽ വരാനിരിക്കുന്ന ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയ്ക്കാണ് നിർദേശം ഉയർന്നത്. 30 വർഷങ്ങൾക്കിപ്പുറവും ഈ ആവശ്യത്തിൻ്റെ പ്രസക്തി ഇല്ലാതായിട്ടില്ല.

ernakulam2-27

ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടിജെ വിനോദ്, ഉമ തോമസ്, മേയർ വികെ മിനിമോൾ എന്നിവരുടെ ഇടപെടലുകളെ തുർന്ന് കഴിഞ്ഞ ബജറ്റിൽ ഗോശ്രീ പാലത്തിൻ്റേയും ഗോശ്രീ മാമംഗലം റോഡിൻ്റേയും വികസന പ്രവർത്തനങ്ങൾക്കായി 1 കോടി നീക്കി വെച്ചിരുന്നു. ഭാഗത്തെ ഗതാഗത പഠനത്തിനും സർവ്വെ നടത്തുന്നതിനുമായിരുന്നു ഇത്. സർവ്വേയിലെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലായിരിക്കും ആക്ഷൻ പ്ലാൻ തയ്യാറാക്കുക.

തുടക്കത്തിൽ ഗോശ്രീ-മാമംഗലും റോഡ് 22 മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്ന നിർദേശമായിരുന്നു ഉയർന്നത്. എന്നാൽ കഴിഞ്ഞ കോർപറേഷൻ ഭരണകാലയളവിൽ മാസ്റ്റർ പ്ലാനിൽ ഇത് 15 മീറ്ററായി കുറച്ചു. തുടർന്ന് ഇത് സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വികസന പദ്ധതികൾ നടപ്പാക്കുന്നത്.

കോർപറേഷൻ പരിധിയിലെ നിരവധി ഭാഗങ്ങൾ പദ്ധതിയുടെ പരിധിക്കുള്ളിൽ വരുമെന്നതിനാൽ ഇത് നടപ്പാക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. പിഡബ്ല്യുഡിയാണ് ഗതാഗത പഠനം നടത്തി സർവ്വേ തയ്യാറാക്കുകയും വിശദമായ പദ്ധതി തയ്യാറാക്കുകയും ചെയ്യുക.

പദ്ധതിയിൽ ഉൾപ്പെടുന്ന റോഡുകളുടെ നിലവിലെ സ്ഥിതി എന്താണെന്നാണ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സംഘം പ്രധാനമായും പരിശോധിച്ചത്. ഗതാഗതത്തിൻ്റെ സ്വഭാവം, എത്രമാത്രം വികസന യോഗ്യമാണ്, വകുപ്പുകൾ എന്തൊക്കെ നടപടിക സ്വീകരിക്കേണ്ടി വരും തുടങ്ങിയ കാര്യങ്ങളും സംഘം വിലയിരുത്തി. ഗതാഗത പഠനം, സർവേ, തുടർന്നുള്ള മറ്റ് നടപടികൾ എന്നിവയുടെ ഏകോപനത്തിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം റോഡിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടി വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറഞ്ഞത് 2000 കുടുംബങ്ങളേയെങ്കിലും നടപടി ബാധിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma