ചെക്ക് കേസ്: നടന്‍ റിസബാവയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി
കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. എളമക്കര സ്വദേശി സാദിഖിന്റെ പരാതിയിലാണ് നടനെടിരെ ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടവിച്ചിരിക്കുന്നത്. സാദിഖിന്റെ കൈയില്‍ നിന്നും റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ തുകയ്ക്കായി നല്‍കിയ ചെക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് സാദിഖ് കോടതിയെ സമീപിച്ചത്.

Recommended Video
Its Fake; Putin’s Daughter Did Not Die After Taking COVID Vaccine | Oneindia Malayalam
പണം തിരികെ നല്‍കാന്‍ കോടതി അനുവദിച്ച സമയം ഇന്നലെ കഴിഞ്ഞിരുന്നു. പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതി ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവി്ചിരിക്കുന്നത്.












Click it and Unblock the Notifications