യുവതി അഞ്ച് തവണ മുഖത്തടിച്ചെന്ന് കെഎസ്ആർടിസി ഡ്രൈവർ; യുവതിയുടെ വാദം ഇങ്ങനെ..
തൃശൂർ: കെ എസ് ആർ ടി സി ഡ്രൈവറെ യുവതി മർദ്ദിച്ചതായി പരാതി. ചെങ്ങന്നൂരിൽ നിന്ന് പെരിന്തൽമണ്ണയ്ക്ക് പോയ ബസ്സിലെ ഡ്രൈവർ ഷാജുവിന് ആണ് മർദ്ദനം ഏറ്റത്. സംഭവത്തിൽ ചാലക്കുടി സ്വദേശിയായ യുവതിക്കെതിരെ കെ എസ് ആർ ടി സി ഡ്രൈവർ ഷാജു പോലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക് സമീപണ് സംഭവം.
ബൈക്ക് ബസ്സിന് മുന്നിൽ നിർത്തിയ കാര്യം തിരിക്കിയതിന് ഈ യുവതി മുഖത്ത് അടിക്കുകയായിരുന്നുവെന്നാണ് ഷാജുവിന്റെ പരാതി. അഞ്ച് തവണ തുടർച്ചയായി മുഖത്ത് അടിച്ചതായും ഇയാൾ പറയുന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3500 രൂപ കെ എസ് ആർ ടി സിക്ക് നഷ്ടം വരുത്തിയതിനുമാണ് കേസ്.

എന്നാൽ കെ എസ് ആർ ടി സി ഡ്രാവർ ഷാജുവിന് എതിരെയും യുവതി രംഗത്ത് വന്നു. ബൈക്കിന് പിന്നിൽ ഇടിച്ച ശേഷം നിർത്താതെ പോയ ബസ്സിനെ തടഞ്ഞു നിർത്തി പ്രതികരിക്കുകയാണ് ചെയ്തതെന്ന് ആണ് യുവതി പറയുന്നത്.












Click it and Unblock the Notifications