കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളമശേരി മെഡിക്കല്‍ കോളേജില്‍ സിടി സ്‌കാന്‍

  • By Desk
Google Oneindia Malayalam News

കളമശേരി: എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ 2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച 128 സ്ലൈസ് ആധുനിക സി ടി സ്‌കാന്‍ മെഷീന്‍ ഞായറാഴ്ച ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.

സഹകരണ വകപ്പിന് കീഴിലും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലുമായി 18 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ കോളേജിന് ആദ്യമായാണ് ഒരു സി ടി സ്‌കാന്‍ മെഷിന്‍ സ്വന്തമാകുന്നത്. ഒരു സ്വകാര്യ സ്ഥാപനവുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് മെഡിക്കല്‍ കോളേജില്‍ സി ടി സ്‌കാന്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും കുറഞ്ഞ ചെലവിലുള്ളതും മുടങ്ങാതെയുമുള്ള സേവനം ലഭ്യമായിരുന്നില്ല.

ctscan

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായതിന് ശേഷം സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിന്റെ നിര്‍ദ്ദേശമനുസരിച്ച് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ തന്റെ 2016-17 ലെ ഫണ്ട് അഞ്ചു കോടി രൂപ ഇതിനായി നീക്കി വെക്കുകയായിരുന്നു. ആധുനിക നിലവാരമുള്ള128 സ്ലൈസ് സ്‌കാനിങ്ങ് മെഷിന് ആവശ്യമായ ബാക്കി തുക 31.6 ലക്ഷം രൂപ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് വഹിക്കുകയായിരുന്നു. അങ്ങനെ അഞ്ചു കോടി 31.6 ലക്ഷം വിലവുന്ന ലോകത്തിലെ മികച്ച കമ്പനിയായ ജി ഇ ഹെല്‍ത്ത് കെയറിന്റെ നൂതന സ്‌കാനിങ്ങ് മെഷിന്‍ റെവല്യുഷന്‍ ഇവോ 128 സ്ലൈസ് സി ടി സ്‌കാനര്‍ മെഡിക്കല്‍ കോളേജിന് സ്വന്തമാവുകയായിരുന്നു. ഇതോടെ 24 മണിക്കൂറും കൃത്യതയുള്ളതും ചെലവു കുറഞ്ഞതുമായ സി ടി സ്‌കാന്‍ സൗകര്യം ലഭ്യമാക്കുകയാണ്. ഇതിനാവലമായ ജീവനക്കാരെയും നിയമിച്ചതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ അധ്യക്ഷനാകും. മുന്‍ എംപി പി രാജീവ്, കെ വി തോമസ് എംപി, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
English summary
CT Scan in kalamassery medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X