കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഇനി സൗരോർജ്ജ പ്രഭയില്‍

  • By Desk
Google Oneindia Malayalam News

പിറവം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തില്‍നിന്നും ഇനി വൈദ്യുതിയും ലഭിക്കും.അഞ്ചല്‍പെട്ടിയിലുള്ള ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ്ജ പാനലുകള്‍ വഴി 10 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള പദ്ധതി പൂര്‍ത്തിയായി. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബിക്ക് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ചൊവാഴ്ച രാവിലെ 10ന് മന്ത്രി എം. എം.മണി പദ്ധതി നാടിനു സമര്‍പ്പിക്കും.

2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയികളില്‍പ്പെടുത്തി എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് സോളാര്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍ പറഞ്ഞു. സമീപ പഞ്ചായത്തുകള്‍ ഈ പദ്ധതിയെ മാതൃകയാക്കികൊണ്ട് സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു.

solar

ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, ബ്ലോക്കിന് കീഴില്‍ വരുന്ന ഈതര സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി വര്‍ഷത്തില്‍ ഭീമമായ തുകയാണ് ചെലവാകുന്നത്. സോളാര്‍ വൈദ്യുതി കെഎസ്ഇബിക്ക് നല്‍കുന്നതോടെ വൈദ്യുതി തുക ലഭിക്കുകയും ചെയ്യാം.

English summary
Ernakulam Local News: Electricity from Pambakuda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X