മലയാറ്റൂർ പൊങ്ങൻ ചുവട് ആദിവാസി കുടിയിൽ കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞു
കോതമംഗലം: മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന് കിഴിലെ മരപ്പാലം സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട പൊങ്ങൻ ചുവട് ആദിവാസി കുടിയിൽ കുട്ടി കൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞു.ഉദ്ദേശം ആറ് വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാണ് ചെരിഞ്ഞത്. ആദിവാസി കുടിയിൽ നിരന്തരമെത്തി കാർഷിക വിളകൾ നശിപ്പിച്ചിരുന്ന കൊമ്പന് തിങ്കളാഴ്ച്ച പുലർച്ചെ രണ്ടോടെയാണ് ഷോക്കേറ്റത്.

രാത്രിയോടെ കുടിയിലെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നതിനിടയിൽ കവുങ്ങ് വൈദ്യുത ലൈനിലേക്ക് മറിഞ്ഞു വീഴുകയും വൈദ്യുത കാൽ ഒടിഞ്ഞ് വൈദ്യുത കമ്പികൾ ആനയുടെ മുകളിൽ പതിക്കുകയുമായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി ജഡം സംസ്ക്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.












Click it and Unblock the Notifications