കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടൽകയറ്റം രൂക്ഷം; മല്‍സ്യ മേഖലയും പ്രതിസന്ധിയില്‍

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി:കൊച്ചി തീരമേഖലയില്‍ കടല്‍ക്കയറ്റം രൂക്ഷമായത് മല്‍സ്യതൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു.രൂക്ഷമായ കടല്‍ക്കയറ്റം മൂലം കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് മല്‍സ്യതൊഴിലാളികള്‍. ഫോര്‍ട്ട്കൊച്ചി കടപ്പുറം പുർണ്ണമായും കവർന്നെടുത്ത കടൽ തിരമാലകളുടെ തീരകയറ്റം കൊച്ചിയിൽ ആശങ്കയുണർത്തുന്നു.

സുനാമിയുടെ ദുരിതം മിതമായിരുന്നുവെങ്കിലും ഓഖി കൊച്ചിക്ക് ആൾനാശവും കനത്ത തീരഭൂമി നഷ്ടവുമാണുണ്ടാക്കിയത്.കൊച്ചിയുടെ അഴി മുഖത്തെ അടിയൊഴുക്കിന്റെ ഗതി മാറ്റം തീരദേശത്തെ കടൽകയറ്റം രൂക്ഷമാക്കിയതായി പരമ്പരാഗതമത്സ്യ തൊഴിലാളികൾ പറയുന്നു.

news

ഒരു പതിറ്റാണ്ടിനകം 200 ഏക്കറിലെറെ തീരഭൂമിയാണ് കടൽ കവർന്നെടുത്തതെന്ന് ഇവർ പറയുന്നു. ആലപ്പുഴ മുതൽ ചെറായി വരെയായി ശക്തമായ കടൽകയറ്റമാണ് അടുത്ത കാലത്ത് നടക്കു ന്നത്. 'തീരസംരക്ഷണത്തിന് പുലിമുട്ട് നിർമ്മാണം എന്ന വർഷങ്ങളായുള്ള ആവശ്യം നിരാകരിച്ച സർക്കാറിനെ തിരെ കടുത്ത രോഷത്തിലാണ് തീരജനത.കടൽ ഭിത്തി ശക്തീകരണത്തിലെ കാലതാമസം കുടുതൽ തീരഭൂമി കടൽ കവരാനിടയാക്കുന്നതായി ജനങ്ങൾ പറഞ്ഞു.

English summary
Fish market ruined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X