കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തിന് സമാപനം; നേതൃത്വത്തിലേക്ക് പുതുമുഖങ്ങള്‍, സച്ചിന്‍ കുര്യാക്കോസ് സെക്രട്ടറി, പ്രസിഡന്റ് അമല്‍ ജോസും

  • By Desk
Google Oneindia Malayalam News

കൊച്ചി/പെരുമ്പാവൂര്‍: എസ്എഫ്‌ഐ നാല്‍പ്പത്തിനാലാമത് എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാക്കും. സിപിഎം നിര്‍ദ്ദേശ പ്രകാരം എസ്എഫ്‌ഐയില്‍ പ്രായപരിധി നടപ്പാക്കിയതോടെ നിലവിലെ ജില്ലാ നേതൃത്തില്‍ നിന്നും മുഴുവന്‍ പേരേയും ഒഴിവാക്കും. ജില്ല സെക്രട്ടറി വി.എം ജുനൈദും പ്രസിഡന്റ് നിഖില്‍ ബാബുവും ഒഴിയും. പകരം ജില്ലാ പ്രസിഡന്റായി അമല്‍ ജോസും സെക്രട്ടറിയായി ജില്ലാ സെക്രട്ടറിയേറ്റംഗം സച്ചിന്‍ കുര്യാക്കോസിന്റെയും പേരുകളാണ് പാര്‍ട്ടി ഫ്രാക്ഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എന്നാല്‍ 25 വയസു കഴിഞ്ഞവര്‍ നേതൃത്വത്തില്‍ തുടരേണ്ടതില്ലെന്ന സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം പാര്‍ട്ടി ഫ്രാക്ഷനില്‍ വെക്കുന്നതോടെയാണ് സെക്രട്ടറി അംഗങ്ങള്‍ക്കുള്‍പ്പെടെ ഒഴിഞ്ഞു പോകേണ്ടി വരുന്നത്. എന്നാല്‍ നേതാക്കള്‍ കൂട്ടത്തോടെ സംഘടന വിട്ടാല്‍ അത് ജില്ലയിലെ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തി ഇളവ് നല്‍കുന്നതിനാണ് സാധ്യത. പുതുമുഖങ്ങളും ചിലപ്പോള്‍ ജില്ലാ നേതൃത്വത്തിലേക്ക് കടന്നുവന്നേക്കും.

news

അതേസമയം, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കിടയിലുള്ള പടലപ്പിണക്കങ്ങളും സമ്മേളത്തില്‍ ചര്‍ച്ചയാകും. കൂത്താട്ടുകുളത്ത് വിഭാഗീയത നടന്നുവെന്ന് ആരോപിച്ച് ജില്ലാ നേതൃത്വം ഇടപെട്ട് മുഴുവന്‍ ഏരിയാ കമ്മിറ്റി അംഗങ്ങളേയും മാറ്റി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്ന ജില്ലാ സെക്രട്ടറി മോഹവും സംഘടനയ്ക്ക് തലവേദനായകും.

സംഘടനാ റിപ്പോര്‍ട്ടിന്മേലും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുമുള്ള ചര്‍ച്ചകള്‍ ഇന്നലെ പൂര്‍ത്തിയാക്കി. ജില്ലാ കമ്മിറ്റി കൂടി ചര്‍ച്ചയ്ക്കുള്ള മറുപടിയും പുതിയ പാനലും തയാറാക്കും. ജില്ല സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലും സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് സംഘടനാ റിപ്പോര്‍ട്ടിന്മേലും മറുപടി പറയും. പുതിയ ജില്ലാ കമ്മിറ്റിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുന്നതോടെ രണ്ടു ദിവസത്തെ സമ്മേളനം സമാപിക്കും.

എഐഎസ്എഫിനേയും കനയ്യയേയും രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു സംഘടനാ റിപ്പോര്‍ട്ട്. ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് കനയ്യയേയും എഐഎസ്എഫിനേയും പിന്‍ന്തുണയ്ക്കുന്ന സമീപനമാണ് എസ്എഫ്‌ഐ സ്വീകരിച്ചത്. ഇതോടെ ജെഎന്‍യുവില്‍ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് വന്‍മുന്നേറ്റം ഉണ്ടാക്കാനായി. എന്നാല്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ എസ്എഫ്‌ഐയെ വഞ്ചിക്കുന്ന നിലപാടാണ് എഐഎസ്എഫ് സ്വീകരിച്ചത്. എസ്എഫ്‌ഐയ്‌ക്കെതിരായി പരസ്യ നിലപാടെടുത്താണ് എഐഎസ്എഫ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇത്തരത്തിലുള്ള എഐഎസ്എഫിന്റെ നിലനില്‍പ്പ് രാഷ്ട്രീയങ്ങളെ മനസിലാക്കാന്‍ കഴിയേണ്ടതുണ്ടെന്നാണ് സംഘടനാ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

നിഖില്‍ ബാബു കണ്‍വീനറും വിശ്വജിത്ത്, അമല്‍ സോഹന്‍, ടി.എസ് സജിത എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. 103955 അംഗങ്ങളെ പ്രതിനിധീകരിച്ച് 20 ഏരിയാ കമ്മറ്റികളില്‍ നിന്നും കൂടാതെ കൊച്ചി കുഫോസ്, കുസാറ്റ്, കാലടി സംസ്‌കൃത സര്‍വകലാശാലയേയും പ്രതിനിധീകരിച്ച് 57 വിദ്യാര്‍ഥിനികളടക്കം 225 പ്രതിനിധികളും 59 ജില്ലാ കമ്മറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. പുതിയ കമ്മിറ്റിയുടേയും ഭാരവാഹികളുടേയും തെരഞ്ഞെടുപ്പോടെ ഇന്ന് വൈകിട്ട് സമ്മേളനം സമാപിക്കും.

English summary
New SFI leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X