എസ്എൻ ജംഗ്ഷൻ കടക്കാൻ അഭ്യാസം വേണം
നെട്ടൂർ: മരട് നഗരസഭയിലെ അമ്പലക്കടവ് ഭാഗത്തേക്കോ നെട്ടൂർ റെയിൽവേ ഗേറ്റ്ഭാഗത്തേക്കോപോകണമെന്നിൽ അഭ്യാസം അറിഞ്ഞിരിക്കണമെന്നാണ് ചുരുക്കം.നെട്ടൂരിലെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നവർ എസ്.എൻ.ജംഗ്ഷൻ കടന്നു വേണം പോകുവാൻ ഏറെ പ്രധാന ജംഗ്ഷനുകളിൽ വെച്ചേറ്റവും തിരക്കുള്ള ജംഗ്ഷ നാണീ ദുർഗതിവന്നിരിക്കുന്നത്.
നെട്ടൂർ പി ഡബ്ലീയു ഡി റോഡ് ടൈൽ വിരിച്ചതുമുതൽ കാർമേഘം കണ്ടാൽ യാത്രക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിൽ വെള്ളക്കെട്ടുണ്ടാകുന്നതാണ് കാരണം. വെള്ളം ഒഴുകിപ്പോകുന്ന ന്നതിനായി ഈ ഭാഗത്ത് കാനകൾ നിർമ്മിക്കാത്തതും കാരണമാകുന്നു. ഇപ്പോൾ അതികൃതർ പറയുന്നത് ഈ ഭാഗം ടൈൽ വിരിച്ചുയർത്തുമെന്നാണ്.

എന്നാലും ജനങ്ങൾക്കാണ് ബുദ്ധിമുട്ട് കാരണം റോഡ് ടൈൽവിരിച്ചുയർത്തി കഴിഞ്ഞാൽ മഴക്കാലത്ത് വെള്ളം ഒഴുകുന്നതിനായി കാനയില്ലാത്തതിനാൽ സമീപ വീടുകളിലായിരിക്കും വെള്ളക്കെട്ടുണ്ടാകുന്നത്.ഇതിന് നഗര സഭ മുൻകൈ എടുത്തു ശ്യാ സ്വതപരിഹാരം കാണണമെന്നാണ് ഈ ഭാഗത്തുള്ള വിവിധ റസിഡന്റ്സ് അസ്സോസിയേഷനുകളുടേയും ആവശ്യം.












Click it and Unblock the Notifications