കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകത്തൊഴിലാളി യൂണിയന്റെ കിണർ റീചാർജ്ജിനു തുടക്കമായി

  • By Desk
Google Oneindia Malayalam News

ആലുവ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ (കെ.എസ്.കെ.ടി.യു) രുപീകരണത്തിന്റെ അൻപതാം വാർഷികാത്തോടാനുബന്ധിച്ച് ജില്ലയിൽ പതിനായിരം കിണറുകൾ റീചാർജ്ജ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. രുക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരം എന്ന നിലയിലാണു കെ.എസ്.കെ.ടി.യു പദ്ധതി ആവിഷ്ക്കാരിച്ചിട്ടുള്ളത്. വീടുകളുടെ മുകളിൽ നിന്നും പതിച്ച് മണിക്കുറുകൾക്കം കടലിൽ പതിക്കുന്ന മഴവെള്ളം പ്രത്യേക സംവിധാനത്തിലൂടെ ശേകഖരിച്ച് മണൽ, മെറ്റൽ, കരി എന്നിവയിലൂടെ കടത്തി വിട്ട് ശു ദ്ധീകരണ പ്രക്രിയായിലൂടെ കിണറിലേക്ക് എത്തിക്കുന്ന സംവിധാനമാണു റീചാർജിംഗ്.

കെ.എസ്.കെ.ടി.യു. രുപം നൽ കുന്ന തൊഴിൽ സേനാംഗങ്ങൾക്ക് പരിശീലനം നൽ കി പദ്ധതി നടപ്പാക്കാനാണു ഉദ്ദേശിക്കുന്നത്.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം യൂണിയൻ ജില്ല സെക്രട്ടറി സി.ബി.ദേവദർശൻ കടുങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

news

സി.പി.എം ജില്ല കമ്മിറ്റിയംഗം വി.എം.ശശി, പഞ്ചായത്തംഗം ഗീത സലിം കുമാർ, പദ്ധതി പരിശീലകൻ എ.അജയൻ, എം.എച്ച്.സുധീർ എന്നിവർ സംസാരിച്ചു. കടുങ്ങല്ലൂർ സി.വി.ശെൽ വന്റെ വീട്ടിലെ കിണറിലാണു ആദ്യ റീചാർജ്ജിംഗ് നടത്തിയത്.

English summary
Water Well recharge of Farmer's union
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X