സൂര്യനിലേയ്ക്ക് അഞ്ജാത വസ്തു ഇടിച്ചിറങ്ങി, ഒരു രസത്തിന് സൂര്യന്‍റെ ദൃശ്യം പകര്‍ത്തിയ മലയാളി കണ്ടത്..
എറണാകുളം: വെറുതെ ഒരു കൗതുകത്തിന് മൊബൈല്‍ ക്യാമറ സൂര്യനിലേയ്ക്ക് തിരിച്ച മലയാളി ഞെട്ടി. തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയ്ക്കാണ് എറണാകുളം സ്വദേശിയായ ഷാജി സാക്ഷിയായത്.
ഒരു മാസം മുമ്പാണ് ഷാജിയുടെ മൊബൈല്‍ ക്യാമറയില്‍ ഈ അപൂര്‍വ്വ കാഴ്ച പതിഞ്ഞത്. മൂന്നാം ഓണത്തിന്റെയെന്ന് വൈകുന്നേരം 4 മണിയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പാടശേഖരത്ത് കൂടി നടന്നു പോവുകയായിരുന്നു ബികെ ഷാജി. അതിമനോഹരമായ കാഴ്ചകള്‍ ചുറ്റും കണ്ടപ്പോള്‍ ഒരു ഫോട്ടോ ഗ്രാഫര്‍ കൂടിയായ ഷാജിയ്ക്ക് വെറുതെ നോക്കി നില്‍ക്കാനായില്ല. മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.
ഇതിനിടെ വെറുതെ...വെറും ഒരു കൗതുകത്തിന് സൂര്യനിലേയ്ക്കും ക്യാമറ തിരിച്ചു. പക്ഷേ അത് മറ്റൊരു സംഭവമായി. ഷാജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ഭയങ്കര സംഭവാട്ടാ...എന്താണ് ആ സംഭവമെന്ന് അറിയേണ്ടേ...

സൂര്യനിലേയ്ക്ക്
സൂര്യന് നേര്‍ക്ക് അഞ്ജാതമായ ഒരു വസ്തു വരുന്നു. അത് ഇടിച്ചിറങ്ങി കത്തിയമരുന്നു. ഇതാണ് ഷാജിയുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം. വീഡിയോ സൂക്ഷ്മമായി പരിശോധിയ്ക്കുന്നതിനിടെയാണ് ഈ അപൂര്‍വ്വ ദൃശ്യം ഷാജി കണ്ടത്.

ഇതേതാ...വസ്തു
സൂര്യനെന്നല്ല ഗ്രഹങ്ങളെപ്പോലും വിവിധ രാജ്യങ്ങളുടെ സ്‌പേസ് ഏജന്‍സികള്‍ നിരീക്ഷിയ്ക്കുകയാണ്. ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ച് സൂര്യനിലേയ്ക്ക് ഇടിച്ചിറങ്ങിയ ആ അഞ്ജാത വസ്തു എന്തായിരിയ്ക്കും

അറിയില്ല
ഭൗമ ശാസ്ത്രഞ്ജര്‍ക്ക് പോലും ഇതിന് കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ കഴിയുന്നില്ല

രഹസ്യം
എന്താണ് ഈ പ്രതിഭാസമെന്നും ഇതിന് പിന്നിലെ രഹസ്യമെന്നും ഷാജിയ്ക്ക് അറിയണമെന്നുണ്ട്
സംഭവാട്ടാ...
എന്തായാലും ഷാജി പറയുന്നത് പോലെ ആ ദൃശ്യം ഒരു സംഭവാട്ടാ...വീഡിയോ കാണൂ












Click it and Unblock the Notifications