കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു; രണ്ടാംപ്രതി... കുടുക്കിയത് ആ ഫോണ്‍ സംഭാഷണം

Google Oneindia Malayalam News

കൊച്ചി: ജനപക്ഷം നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തി എന്ന പരാതിയിലാണ് കേസ്. അഭിഭാഷകനായ മന്‍സൂര്‍ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.

Recommended Video

cmsvideo
വീണ ജോർജിനെക്കുറിച്ച് അശ്ലീല സംഭാഷണം നടത്തിയ പിസി ജോർജിനെതിരെ കേസ്

കേസില്‍ രണ്ടാം പ്രതിയാണ് പിസി ജോര്‍ജ്. ഒന്നാം പ്രതി ക്രൈം നന്ദകുമാര്‍ ആണ്. പിസി ജോര്‍ജും നന്ദകുമാറും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തുകയും ഇതിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കുകയും ചെയ്തിരുന്നു. മന്ത്രി വീണ ജോര്‍ജിനെതിരെ മോശമായാണ് ഇതില്‍ സംസാരിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 പ്രകാരമാണ് കേസ്....

പോലീസ് വെടിവച്ച് കൊന്നയാളെ ചാടിച്ചവിട്ടി; ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍, അസമില്‍ സംഭവിച്ചത് ഇങ്ങനെപോലീസ് വെടിവച്ച് കൊന്നയാളെ ചാടിച്ചവിട്ടി; ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍, അസമില്‍ സംഭവിച്ചത് ഇങ്ങനെ

1

ദിവസങ്ങള്‍ക്ക് മുമ്പാണ് അഭിഭാഷകന്‍ മന്‍സൂര്‍ പിസി ജോര്‍ജിനെതിരെ പരാതി സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ചത്. ഓഡിയോ പരിശോധിച്ച ഡിജിപി കേസെടുക്കാന്‍ എറണാകുളം നോര്‍ത്ത് പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2

സംസ്ഥാനത്ത് കൊവിഡ് രോഗ ബാധിതര്‍ കൂടി വരുന്ന സാഹചര്യത്തില്‍ വീണ ജോര്‍ജിനെ കുറ്റപ്പെടുത്തി പിസി ജോര്‍ജ് സംസാരിച്ചിരുന്നു. മന്ത്രി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് സൗന്ദര്യം കാണിക്കാനാണെന്നും പിസി ജോര്‍ജ് ആക്ഷേപിച്ചിരുന്നു. വളരെ മോശമായി നടത്തിയ ഈ പ്രതികരണത്തിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീടാണ് പരാതി ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

3

നേരത്തെ പിസി ജോര്‍ജിനെതിരെ കുറുവിലങ്ങാട് പോലീസ് കേസെടുത്തിരുന്നു. കന്യാസ്ത്രീയെ അധിപേക്ഷിച്ച് സംസാരിച്ചതിനായിരുന്നു കേസ്. പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ മോശമാക്കി ചിത്രീകരിക്കുകയായിരുന്നു. 12 തവണ പീഡനത്തിന് ഇരയായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ട് എന്നായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ഒരു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് സ്ത്രീത്വത്തെ അപമാനിക്കുക എന്നത്.

4

പിസി ജോര്‍ജ് അടുത്തിടെയായി നടത്തുന്ന പ്രതികരണങ്ങള്‍ പ്രകോപനപരമാണ് എന്ന വിമര്‍ശനം ശക്തമാണ്. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് പിസി ജോര്‍ജ് രംഗത്തുവന്നിരുന്നു. മുസ്ലിങ്ങളെ ലക്ഷ്യമിട്ട് അദ്ദേഹം നടത്തിയ പ്രതികരണങ്ങളും വിമര്‍ശിക്കപ്പെട്ടു. മതംമാറ്റുന്നതിന് പൊന്നാനിയില്‍ കൊണ്ടുപോകുന്നു, കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ ജസ്‌ന ജിഹാദിന്റെ ഇരയാണ് തുടങ്ങിയ പരാമര്‍ശമാണ് വിമര്‍ശിക്കപ്പെട്ടത്.

രണ്ടാമത്തെ നഗരസഭയിലും യുഡിഎഫ് വീണു; വിചിത്ര രാഷ്ട്രീയ നീക്കവുമായി ഇടതുപക്ഷം, പോര് മുറുകിരണ്ടാമത്തെ നഗരസഭയിലും യുഡിഎഫ് വീണു; വിചിത്ര രാഷ്ട്രീയ നീക്കവുമായി ഇടതുപക്ഷം, പോര് മുറുകി

5

കഴിഞ്ഞ ദിവസം കോട്ടയത്ത് മാധ്യമങ്ങളെ കണ്ട പിസി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തുവന്നിരുന്നു. നാര്‍ക്കോട്ടിക്, ലൗ ജിഹാദ് ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് മുഖ്യമന്ത്രി കണക്കുകള്‍ സഹിതം പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പിസി ജോര്‍ജ് രംഗത്തുവന്നത്. മുഖ്യമന്ത്രി പറയുന്നത് തെറ്റാണെന്നായിരുന്നു പിസി ജോര്‍ജിന്റെ വിമര്‍ശനം.

6

മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണ്. മുഖ്യമന്ത്രി പള്ളിക്കൂടത്തില്‍ പോയിട്ടില്ലെന്ന് തോന്നുന്നു. പത്രം വായിക്കില്ല. പാലാ രൂപത ബിഷപ്പ് വിശ്വാസികളോടാണ് പറഞ്ഞത്. ബിഷപ്പിനെ തള്ളിയ പിണറായി വിജയനൊപ്പം കേരള ാേകണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി നില്‍ക്കരുത്. പാലാ ബിഷപ്പ് മാപ്പ് പറയുമെന്ന് ആരും കരുതേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

നിങ്ങളറിയും ഈ സുന്ദരികളെ!! കറുപ്പണിഞ്ഞ കൂട്ടുകാരികള്‍ക്കൊപ്പം ബ്രൗണില്‍ തിളങ്ങി മീന

7

സിഎംഐ വൈദികന്‍ ഫാദര്‍ റോയ് കണ്ണന്‍ചിറ നേരത്തെ ഈഴവ ജിഹാദ് ആരോപണം ഉന്നയിച്ചിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് ഈഴവ സമുദായത്തിലേക്ക് വിവാഹം കഴിച്ചുകൊണ്ടുപോകാന്‍ പ്രത്യേക പദ്ധതികും പരിശീലനങ്ങളും നടക്കുന്നു എന്നാണ് ഫാദര്‍ ആരോപിച്ചത്. ഈഴവ ജിഹാദ് ഇല്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഉണ്ടെന്ന് പറഞ്ഞ വൈദികന് വട്ടാണ്. അയാളുടെ തലയ്ക്കടിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു.

English summary
Ernakulam North Police take Case against PC George Over Telephone Conversation against Veena George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X