കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സയ്ക് ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണിയെന്ന് പരാതി: കേസിൽ ഇടപെട്ട് ഡിസിപി,വർഷയുടെ മൊഴിയെടുത്തു

  • By Desk
Google Oneindia Malayalam News

കൊച്ചി: അമ്മയുടെ ചികിത്സയ്ക്കായി ബാങ്കിലെത്തിയ പണം കൈകാര്യം ചെയ്യാൻ അനുവദിക്കാത്ത സംഭവത്തിൽ ഭീഷണി നേരിടുന്ന പെൺകുട്ടി പോലീസിൽ പരാതി നൽകി. കണ്ണൂർ സ്വദേശിനിയായ വർഷയാണ് തനിക്കെതിരെയുള്ള ഭീഷണികൾ വർധിച്ചതോടെ പോലീസിനെ സമീപിച്ചിട്ടുള്ളത്. ഇതോടെ എറണാകുളം ഡിസിപി ജി പൂങ്കുഴലി ഐപിഎസിനാണ് പരാതി നൽകിയത്. ഇതോടെ പോലീസ് സംഘം ഇവരുടെ താമസസ്ഥലത്തെത്തി മൊഴിയെടുക്കുകയായിരുന്നു.

 സന്ദീപിന്റെ ബാഗിൽ വിദേശ കറൻസിയും സർട്ടിഫിക്കറ്റും: ഇടപാടുകാരുടെ വിവരങ്ങളും ലഭിച്ചു? സന്ദീപിന്റെ ബാഗിൽ വിദേശ കറൻസിയും സർട്ടിഫിക്കറ്റും: ഇടപാടുകാരുടെ വിവരങ്ങളും ലഭിച്ചു?

മൊഴിയെടുത്തു

മൊഴിയെടുത്തു


കൊറോണ വൈറസ് ബാധിതനുമായി സമ്പർക്കത്തിൽ വന്ന ചേരാനല്ലൂർ എസ്ഐ ക്വാറന്റൈനിൽ പ്രവേശിച്ചതോടെ സ്റ്റേഷന്റെ താൽക്കാലിക ചുമതലയുള്ള പാലാരിവട്ടം എസ്ഐ ലിജോയും സംഘവുമാണ് യുവതിയിൽ മൊഴിയെടുത്ത് മടങ്ങിയത്. പരാതി ലഭിച്ചതോടെ ആദ്യം പോലീസ് സംഘം ഇവരെ സന്ദർശിച്ച് മടങ്ങിയിരുന്നു. തുടർന്നാണ് മൊഴിയെടുക്കാനെത്തിയത്.

പണത്തിന് വേണ്ടി ഭീഷണി

പണത്തിന് വേണ്ടി ഭീഷണി

അമ്മയുടെ ചികിത്സയ്ക്ക് പണം ഇല്ലെന്നറിഞ്ഞ് ആദ്യം തന്നെ സഹായിക്കാനെത്തിയ സാജൻ കേച്ചേരിയും ഇയാളുടെ ആളുകളും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നാണ് വർഷയുടെ പരാതി. ഇക്കാര്യം തുറന്ന് പറഞ്ഞ് ചൊവ്വാഴ്ച രാത്രി വർഷ ഫേസ്ബുക്ക് ലൈവിലും എത്തിയിരുന്നു. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പലരും നിരന്തരം ഫോണിൽ വിളിക്കുന്നതായും പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് പോലും വിളിക്കുന്നതായും വർഷ ലൈവിൽ വ്യക്തമാക്കിയിരുന്നു. പോലീസിനെയും ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. ഫോണിലൂടെയുള്ള ഭീഷണി തുടങ്ങിയതോടെ ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും വർഷ ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
വർഷയുടെ പരാതിയിൽ നടപടിയെടുത്ത് പൂങ്കുഴലി ഐപിഎസ് | Oneindia Malayalam
 ചികിത്സ തുടരാൻ

ചികിത്സ തുടരാൻ

അമ്മയുടെ ചികിത്സയ്ക്ക് പണമില്ലാതായതോടെ സോഷ്യൽ മീഡിയ വഴി സഹായം അഭ്യർത്ഥിച്ച വർഷയ്ക്ക് ഒരു കോടി 35 ലക്ഷം രൂപയാണ് ജനങ്ങളിൽ നിന്ന് അക്കൌണ്ടിലെത്തിയത്. അമ്മയുടെ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും തുടർ ചികിത്സകൾ അവശേഷിക്കുന്നുണ്ട്. അമ്മയുടെ ചികിത്സയ്ക്ക് ആവശ്യമായ 30 ലക്ഷം രൂപ കഴിച്ചുള്ള പണം തനിക്ക് കൂടി കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ അക്കൌണ്ടിലേക്ക് മാറ്റണമെന്നാണ് സാജൻ കേച്ചേരി ഉന്നയിക്കുന്ന ആവശ്യം. ഫേസ്ബുക്ക് ലൈവിലാണ് പെൺകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

 പണം നൽകാമെന്ന്

പണം നൽകാമെന്ന്



അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണത്തിൽ നിന്ന് തന്നോടൊപ്പം ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു പെൺകുട്ടിയ്ക്ക് ചികിത്സാ സഹായം നൽകുന്നുണ്ടെന്നും വർഷ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ തുടർ ചികിത്സ കൂടി ബാക്കിയുള്ളതിനാൽ അതിനുള്ള തുക കൂടി മാറ്റിവെക്കണമെന്നും അതിന് ശേഷം ബാക്കി വരുന്ന തുക കൈമാറാമെന്നുമാണ് വർഷ ഫേസ്ബുക്കിൽ വ്യക്തമാക്കിയത്.

 ഗുണ്ടകളെ ഉപയോഗിച്ച് തിരിച്ചയച്ചെന്ന്

ഗുണ്ടകളെ ഉപയോഗിച്ച് തിരിച്ചയച്ചെന്ന്

കഴിഞ്ഞ ദിവസങ്ങളിൽ സാജൻ കേച്ചേരി അയച്ച ആളുകൾ ആശുപത്രിയ്ക്ക് സമീപത്ത് വർഷയും അമ്മയും താമസിക്കുന്ന വീട്ടിലെത്തിയിരുന്നതായും വർഷ പറയുന്നു. വർഷ പണം നൽകിയില്ലെന്നും ഗുണ്ടകളെ ഉപയോഗിച്ച് ഇറക്കിവിട്ടെന്നുമാണ് സാജൻ കേച്ചേരി ഫേസ്ബുക്കിൽ ഉന്നയിച്ച ആരോപണം. സ്ത്രീകൾ മാത്രം താമസിക്കുന്ന ഇടമായതുകൊണ്ടും ശസ്ത്രക്രിയ കഴിഞ്ഞവർ താമസിക്കുന്ന സ്ഥലമായതുകൊണ്ട് വീട്ടുടമയാണ് അവരോട് പോകാൻ ആവശ്യപ്പെട്ടതെന്നുമാണ് വർഷ വ്യക്തമാക്കിയത്.

English summary
Ernakulam Police collects statement of Varsha over threat from charity worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X