Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്‌ഐ ആനി ശിവയ്ക്ക് നേരെ അധിക്ഷേപ പോസ്റ്റ്, അഡ്വ. സംഗീത ലക്ഷ്മണയ്ക്ക് എതിരെ കേസെടുത്തു

കൊച്ചി: എസ്‌ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണയ്ക്ക് എതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സംഗീത ലക്ഷ്മണയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് കൂടാതെ ഐപിസി 580, കെപി ആക്ട് 120 എന്നീ വകുപ്പുകളും സംഗീത ലക്ഷ്മണയ്ക്ക് എതിരെ ചുമത്തിയിട്ടുണ്ട്.

ജീവിതത്തിലെ പ്രതിസന്ധികളെ ഒറ്റയ്ക്ക് തരണം ചെയ്ത് എസ്‌ഐ പോസ്റ്റിലേക്ക് എത്തിയ ആനി ശിവ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. പ്രമുഖര്‍ അടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ആനി ശിവയെ അഭിനന്ദിച്ച് രംഗത്ത് വന്നത്. എന്നാല്‍ ആനി ശിവയെ അപമാനിക്കുന്ന തരത്തിലാണ് സംഗീത ലക്ഷ്മണ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

sangeetha

തികച്ചും സ്ത്രീ വിരുദ്ധവും അധിക്ഷേപകരവുമായ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആനി ശിവ സ്വന്തം കയ്യിലിരിപ്പ് കൊണ്ട് ജീവിതം നശിപ്പിച്ചതാണെന്നും പിഎസ്എസി ടെസ്റ്റ് എഴുതി പാസ്സായത് കൊണ്ട് മാത്രം മറ്റ് സ്ത്രീകള്‍ക്ക് മാതൃക ആവുന്നത് എങ്ങനെ ആണ് എന്നതടക്കമുളള രീതിയില്‍ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ പരിഹാസം. കേസിനെ നേരിടുമെന്ന് വ്യക്തമാക്കിയും സംഗീത ലക്ഷ്മണ രംഗത്ത് വന്നിട്ടുണ്ട്.

Recommended Video

cmsvideo
    SI Aanie siva got transfer from varkala to kochi | Oneindia Malayalam

    സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

    തന്റെ പതിനെട്ടാം വയസ്സിലാണ് സ്‌നേഹിച്ച ആള്‍ക്കൊപ്പം ആനി ശിവ വീട് വിട്ട് ഇറങ്ങിയത്. ഇവരുടെ വിവാഹ ജീവിതം രണ്ട് വര്‍ഷം മാത്രമാണ് നീണ്ട് നിന്നത്. കുഞ്ഞുമായി വീട് വിട്ട് ഇറങ്ങിയ ആനി ശിവ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പല ജോലികളും ചെയ്തു. അതിനിടെ എംഎ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് എസ്‌ഐ ടെസ്റ്റ് എഴുതി പാസ്സായത്. ആനി ശിവയുടെ ജീവിത വിജയം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.

    ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+