എറണാകുളം വാട്ടർ മെട്രോ ടെർമിനൽ ഒരു വർഷത്തിനുള്ളിൽ; 32 കോടിയിൽ വരുന്നത് വൻ പദ്ധതി
കൊച്ചി വാട്ടർ മെട്രോ ശൃംഖലയിലെ ഏറ്റവും തിരക്കേറിയ ടെർമിനലാകാനൊരുങ്ങി എറണാകുളം വാട്ടർ മെട്രോ ടെർമിനൽ . ഒരു വർഷത്തിനുള്ളിൽ ടെർമിനൽ പൂർത്തിക്കരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കോടതി ടെർമിനൽ കഴിഞ്ഞാൽ വാട്ടർമെട്രോ ശൃംഖലയിലെ രണ്ടാമത്തെ വലിയ ടെർമിനൽ കൂടിയാകും ഇത്. 32 കോടി ചെലവിലാണ് ടെർമിനൽ ഒരുക്കുന്നത്.
എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്താണ് ടെർമിനൽ നിർമ്മിക്കുന്നത്. പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും ആശുപത്രികളും കോടതിയും മറ്റ് പൊതു സംവിധാനങ്ങളും ഈ പ്രദേശത്ത് ഉള്ളതിനാൽ വലിയ തിരക്കായിരിക്കും ടെർമിനലിൽ അനുഭവപ്പെടുകയെന്നാണ് അധികൃതർ പറയുന്നത്. ടെർമിനൽ യാഥാർത്ഥ്യമാകുന്നതോടെ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, കുമ്പളം, എടക്കൊച്ചി എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള മെട്രോ സർവ്വീസും പ്രവർത്തിക്കും.

18000 ചതുരശ്ര അടിസ്ഥലത്ത് രണ്ട് നിലകളിലായാണ് ടെർമിനൽ നിർമ്മിക്കുന്നത്. ഒന്നാം നില പ്രധാനമായും വാണിജ്യ ആവശ്യങ്ങൾക്കായിരിക്കും ഉപയോഗിക്കുക. പരമ്പരാഗത കേരള വാസ്തുശൈലിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. കിറ്റ്കോ ആണ് ഡിസൈൻ കണ്‍സൾട്ടൻ്റ്. നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സപ്റ്റംബർ എട്ടിനാണ് പൈലിംഗ് പ്ര 'കൂൾ ഹോം ബിൽഡേഴ്സ്' ആണ് പദ്ധതിയുടെ നിർമ്മാണ കരാറുകാർവൃത്തികൾ ആരംഭിച്ചത്.
ടെർമിനൽ വരുന്നതോടെ സെന്റ് തെരേസാസ് കോളേജ്, സ്കൂൾ, മഹാരാജാസ് കോളേജ്, ലോ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ കോടതി സമുച്ചയം, കണയന്നൂർ താലൂക്ക് ഓഫീസ്, എറണാകുളം ശിവക്ഷേത്രം, കൂടാതെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് പ്രവർത്തിക്കുന്ന റെവന്യൂ ടവർ എന്നിവിടങ്ങളിലേക്ക് വാട്ടർ മെട്രോ വഴി വേഗത്തിൽ എത്താൻ സാധിക്കും.
ടെർമിനലിൽ രണ്ട് ഫ്ലോട്ടിംഗ് ജെട്ടിക നിർമ്മിക്കും. ഇതിൽ ഒരു ജെട്ടിയുടെ നിർമ്മാണം ആദ്യ ഘട്ടത്തിൽ തന്നെ പൂർത്തീക്കരിക്കും. അതേസമയം വാട്ടർമെട്രോ ശൃംഖല വിപുലീകരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ ബോട്ടുകൾ ലഭ്യമാക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. 15 പുതിയ ബോട്ടുകളുടെ ടെൻ്റർ നടപടികൾ പുരോഗമിക്കുകയാണ്. അതിനിടെ എടകൊച്ചി, വരാപ്പുഴ ടെർമിനൽ ടെൻ്റർ നടപടികളും പുരോഗമിക്കുകയാണ്. യഥാക്രമം 20 കോടി, 16 കോടിയാണ് പദ്ധതി ചെലവ്. നിലവിൽ കാക്കനാട്, വൈറ്റില, വൈപ്പിൻ, ഹൈക്കോർട്ട്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലൻഡ് എന്നിവിടങ്ങളിലാണ് കൊച്ചി വാട്ടർ മെട്രോ ടെർമിനലുകളുള്ളത്


Click it and Unblock the Notifications
