എറണാകുളം ഐഎസ്ജെഡിക്ക് നൽകും, അങ്കമാലി സിപിഎം എടുക്കും; 55 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കും
എറണാകുളത്തെ സ്ഥാനാർഥി നിർണയ തലവേദന ഒഴിവാക്കാൻ ജില്ലയിലെ രണ്ട് സീറ്റുകൾ പരസ്പരം വെച്ചുമാറാൻ ഇടതുമുന്നണിയിൽ ധാരണയായതായി സൂചന. എറണാകുളം, അങ്കമാലി സീറ്റുകൾ വെച്ചുമാറാനാണ് ധാരണയായത്. മാത്യു ടി. തോമസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന്റെ (ഐഎസ്ജെഡി) പക്കലുള്ള അങ്കമാലി സീറ്റ് സിപിഎം ഏറ്റെടുക്കും. പകരം എറണാകുളം നൽകും. ഇത് യാഥാർഥ്യമായാൽ അങ്കമാലിയിൽ മുൻ എം.എൽ.എ സാജു പോളിനെയാണ് സിപിഎം രംഗത്തിറക്കുക. എറണാകുളത്ത് ഐഎസ്ജെഡിയിലെ സാബു ജോര്‍ജ് സ്ഥാനാർഥിയാകും.
എറണാകുളത്ത് സ്വതന്ത്ര സ്ഥാനാർഥിയെ പരീക്ഷിക്കാനായിരുന്നു സിപിഎമ്മിന്റെ ആദ്യ ആലോചന. ജില്ലാ നേതൃത്വത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ വന്നതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. കൊച്ചി മുന്‍ ഡെപ്യൂട്ടി മേയറായ സാബു ജോര്‍ജിന് ലത്തീന്‍ സഭയുമായി അടുത്ത ബന്ധമുള്ളത് ഗുണകരമാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. ഐഎസ്ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സാബു ജോർജ് വിദ്യാര്‍ഥി രാഷ്ട്രീയ കാലം മുതലേ സിപിഎമ്മുമായി വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ്. അതുകൊണ്ട് സിപിഎം സംഘടനാ സംവിധാനവും സാബുവിനുവേണ്ടി ശക്തമായി രംഗത്തിറങ്ങും.
2010ൽ കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കാരണക്കോടം ഡിവിഷനില്‍ സാബു ജോര്‍ജും നിലവിലെ എംഎല്‍എ ടി.ജെ. വിനോദും തമ്മില്‍ വാശിയേറിയ മത്സരം നടന്നിരുന്നു. സാബു സ്ഥാനാര്‍ഥിയായാല്‍ സമാനമായ മറ്റൊരു പോരാട്ടത്തിനായിരിക്കും എറണാകുളം വേദിയാകുക.

സാജു പോളിനാകട്ടെ യാക്കോബായ സമുദായവുമായി അടുത്ത ബന്ധമുണ്ട്. പെരുമ്പാവൂരിന് സമാനമായി അങ്കമാലിയിലും സാജുവിനുള്ള ശക്തമായ ബന്ധങ്ങൾ ഗുണകരമാകുമെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് സാജുവിന്റെ പേര് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ആലുവ മണ്ഡലത്തില്‍ ആലപ്പുഴയിലെ മുന്‍ എംപി എ. എം. ആരിഫിനെ പരിഗണിക്കുന്നതായി സൂചനയുണ്ട്. തൃക്കാക്കരയില്‍ സിപിഎം ഏരിയാ സെക്രട്ടറി എ.ജി. ഉദയകുമാറിന്റെ പേര് കേൾക്കുന്നതിനൊപ്പം കോൺഗ്രസിലെ അതൃപ്തരെ പരിഗണിക്കുന്നതായും വിവരമുണ്ട്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ 55 സിറ്റിങ് എം.എൽ.എ.മാരെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചതായും വാർത്തകളുണ്ട്. മട്ടന്നൂരിൽനിന്ന് കെ.കെ. ശൈലജ പേരാവൂരിലേക്കും വൈപ്പിനിൽനിന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലേക്കും മാറുമെന്നാണ് റിപ്പോർട്ടുകൾ. മലപ്പുറം, എറണാകുളം ജില്ലകളിൽ ഏതാനും സീറ്റുകളിൽ തീരുമാനമാകാനുണ്ട്. പുതുപ്പള്ളിയിലും തീരുമാനമായിട്ടില്ല. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി ആരെന്നുനോക്കി പൊതുസ്വതന്ത്രനെ രംഗത്തിറക്കാനാണ് നീക്കം. ധാരണയായ സീറ്റുകൾ ഇവയാണ്:
തിരുവനന്തപുരം-
വി. ശിവൻകുട്ടി (നേമം), വി. ജോയ് (വർക്കല), ഒ.എസ്. അംബിക (ആറ്റിങ്ങൽ), ഡി.കെ. മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്), ജി. സ്റ്റീഫൻ (അരുവിക്കര), സി.കെ. ഹരീന്ദ്രൻ (പാറശ്ശാല), ഐ.ബി. സതീഷ് (കാട്ടാക്കട), കെ. ആൻസലൻ (നെയ്യാറ്റിൻകര)
കൊല്ലം-
കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), എസ്. ജയമോഹൻ (കൊല്ലം), എം. നൗഷാദ് (ഇരവിപുരം), ഡോ. സുജിത് വിജയൻപിള്ള (ചവറ), എസ്.എൽ. സജികുമാർ (കുണ്ടറ)
പത്തനംതിട്ട-
വീണാ ജോർജ് (ആറന്മുള), കെ.യു. ജെനീഷ് കുമാർ(കോന്നി)
ഇടുക്കി-
എ. രാജ (ദേവികുളം), കെ.കെ. ജയചന്ദ്രൻ (ഉടുമ്പൻചോല)
കോട്ടയം-
കെ. അനിൽ കുമാർ (കോട്ടയം), വി.എൻ. വാസവൻ (ഏറ്റുമാനൂർ)
ആലപ്പുഴ-
ദലീമ (അരൂർ), പി.പി. ചിത്തരഞ്ജൻ (ആലപ്പുഴ), എച്ച്. സലാം (അമ്പലപ്പുഴ), എം.എസ്. അരുൺകുമാർ (മാവേലിക്കര), സജി ചെറിയാൻ (ചെങ്ങന്നൂർ), യു. പ്രതിഭ (കായംകുളം)
എറണാകുളം-
പി. രാജീവ് (കളമശ്ശേരി), കെ.ജെ. മാക്സി (കൊച്ചി), കെ.എൻ. ഉണ്ണികൃഷ്ണൻ (തൃപ്പൂണിത്തുറ), എം.ബി. ഷൈനി (വൈപ്പിൻ), ആന്റണി ജോൺ (കോതമംഗലം), പി.വി. ശ്രീനിജൻ (കുന്നത്തുനാട്)
തൃശ്ശൂർ-
എ.സി. മൊയ്തീൻ (കുന്നംകുളം), ആർ. ബിന്ദു (ഇരിങ്ങാലക്കുട), കെ.കെ. രാമചന്ദ്രൻ (പുതുക്കാട്), സേവ്യർ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി), യു.ആർ. പ്രദീപ് (ചേലക്കര) എൻ.കെ. അക്ബർ(ഗുരുവായൂർ), സി. രവീന്ദ്രനാഥ് (മണലൂർ)
പാലക്കാട്-
എം.ബി. രാജേഷ് (തൃത്താല), പി. മമ്മിക്കുട്ടി (ഷൊർണൂർ), കെ. പ്രേംകുമാർ (ഒറ്റപ്പാലം), കെ. ശാന്തകുമാരി (കോങ്ങാട്), എ. പ്രഭാകരൻ (മലമ്പുഴ), പി.പി. സുമോദ് (തരൂർ), കെ. പ്രേമൻ (നെന്മാറ), ടി.എം. ശശി (ആലത്തൂർ)
കോഴിക്കോട്-
ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര) പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ), കെ. ദാസൻ (കൊയിലാണ്ടി), തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്), കെ.പി. കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി), ലിന്റോ ജോസഫ് (തിരുവമ്പാടി), കെ.എം. സച്ചിൻ ദേവ് (ബാലുശ്ശേരി)
മലപ്പുറം-
വി. അബ്ദുറഹിമാൻ (താനൂർ), കെ.ടി. ജലീൽ (തവനൂർ), എം.കെ. സക്കീർ (പൊന്നാനി), യു. ഷറഫലി (നിലമ്പൂർ), കെ. സബാഹ് (വേങ്ങര)
വയനാട്-
ഒ.ആർ. കേളു (മാനന്തവാടി), എം.എസ്. വിശ്വനാഥൻ(ബത്തേരി)
കണ്ണൂർ-
പിണറായി വിജയൻ (ധർമടം), കെ.കെ. ശൈലജ (പേരാവൂർ), വി.കെ. സനോജ് (മട്ടന്നൂർ), ടി.ഐ. മധുസൂദനൻ (പയ്യന്നൂർ), എം. വിജിൻ (കല്യാശ്ശേരി), കെ.വി. സുമേഷ് (അഴീക്കോട്), പി.കെ. ശ്യാമള (തളിപ്പറമ്പ്), കാരായി രാജൻ (തലശ്ശേരി)
കാസർകോട്-
സി.എച്ച്. കുഞ്ഞമ്പു (ഉദുമ), വി.പി.പി. മുസ്തഫ (തൃക്കരിപ്പൂർ).
-
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍














Click it and Unblock the Notifications