പിണറായി വിജയന്‍ മുഖ്യമന്ത്രിയല്ല... വെറും മന്ത്രി..?
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ശരിക്കും മുഖ്യമന്ത്രി തന്നെ അല്ലേ...? അല്ലെന്നാണ് പിസി ജോര്‍ജ്ജ് എംഎല്‍എ പറയുന്നത്. പിണറായി വിജയന്റെ സത്യപ്രതിജ്ഞയില്‍ പിശകുണ്ടെന്നാണ് ജോര്‍ജ്ജിന്റെ വാദം. അതുകൊണ്ട് പിണറായി വിജയന് മുഖ്യമന്ത്രിയാണ് താനെന്ന് അവകാശപ്പെടാനാകില്ലെന്നും വെറും മന്ത്രിമാത്രമാണെന്നുമാണ് ജോര്‍ജ്ജ് പറയുന്നത്.
നിയമസഭയിലാണ് പിസി ജോര്‍ജ്ജ് പിണറായി വിജയന്റെ സത്യപ്രതിജ്ഞ വാചകങ്ങളിലെ പിശക് ചൂണ്ടിക്കാട്ടിയത്. വിഷയം ജോര്‍ജ്ജ് ക്രമപ്രശ്‌നമായി ഉന്നയിക്കുകയും ചെയ്തു. പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തത് വെറും മന്ത്രിയായാണ്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ പദവി വഹിക്കാനാകില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്.

മന്ത്രിയായി സഗൗരവം സത്യപ്രതിജ്ഞ ചെയ്യുന്നുവെന്നായിരുന്നു പിണറായി സ്ഥാനാരോഹണ ചടങ്ങില്‍ പറഞ്ഞ വാചകങ്ങള്‍. ഇത് ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ്ജിന്റെ ക്രമപ്രശ്‌നം. എന്നാല്‍ ജോര്‍ജ്ജിന്‍റെ വാദം തെറ്റാണെന്ന് പാര്‍ലമെന്റ് കാര്യമന്ത്രി എകെ ബാലന്‍ മറുപടി നല്‍കി. നിയമ സഭയുടെ പരിഗണനയിലുള്ള പ്രശ്‌നങ്ങളിലാണ് ക്രമ പ്രശ്‌നം ഉന്നയിക്കേണ്ടത്. അത്തരമൊരു വിഷയമല്ല അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് ബാലന്‍ പറഞ്ഞു.
മുഖ്യമന്ത്രി എന്ന രീതിയില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ട ആവശ്യമില്ല. ഭരണ ഘടനയില്‍ ഒരിടത്തും പിണറായി വിജന്‍ സത്യപ്രതിജ്ഞ ചെയ്തത് പോലെ ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നില്ല. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ സഭയില്‍ അവതരിപ്പിക്കരുതെന്നും എകെ ബാലന്‍ ജോര്‍ജ്ജിനോട് ആവശ്യപ്പെട്ടു.
Read More:വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റും? ഗ്രൂപ്പുകള്‍ ഒരുമിക്കുന്നു...
Read More: എസ്ബിടി-എസ്ബിഐ ലയനം; ഒ രാജഗോപാല്‍ സംസ്ഥാന താല്‍പര്യത്തിനെതിരോ...?












Click it and Unblock the Notifications