Get Updates
Get notified of breaking news, exclusive insights, and must-see stories!

Erumely Petta Thullal 2024: എരുമേലി പേട്ടതുള്ളൽ എപ്പോഴാണ്?എരുമേലിക്ക് എങ്ങനെയാണ് എത്തുക?; അറിയാം

ചരിത്ര പ്രസിദ്ധമാണ് എരുമേലി പേട്ട തുള്ളൽ. ശബരിമല തീ‍ർത്ഥാടനവുമായി ബന്ധപ്പെട്ടാണ് പേട്ടതുള്ളൽ നടക്കുന്നത് ജനുവരി 12 നാണ് ഈ വർഷത്തെ പേട്ടൽ തുള്ളൽ. ശാസ്താവ് മഹീഷി നി​ഗ്രഹം നടത്തിയതിന്റെ ഓർമ്മയ്ക്കാണ് എരുമേലി പേട്ടതുള്ളൽ ആചരിക്കുന്നത്. കന്നി സ്വാമിമാർ താളമേള വാദ്യ അകമ്പടിയോടു കൂടി അനുഷ്ഠാന ആനന്ദ നൃത്തമാണ് ഇത്. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളലാണ് വെള്ളിയാഴ്ച നടക്കുക.

അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലാണ് പേട്ട കൊച്ചമ്പലത്തിൽ നിന്ന് ആദ്യം ആരംഭിക്കുന്നത്. ആലങ്ങാട് ദേശക്കാരുടേതാണ് രണ്ടാമത്. അമ്പലപ്പുഴ ശ്രീകൃഷ്ണന്റെ സാന്നിധ്യമായി ശ്രീകൃഷ്ണ പരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ട് പറക്കുന്നതോടെയാണ് കൊച്ചമ്പലത്തിൽ നിന്ന് പേട്ട പുറപ്പെടുന്നത്. തുടർന്ന് സംഘം വാവര് പള്ളിയിൽ കയറി വാവരുടെ പ്രതിനിധിയുമായാണ് എരുമേലി പേട്ട തുള്ളൽ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്.

Petaa

ഉച്ചകഴിഞ്ഞ് രണ്ടാമത്തെ സംഘമായ ആലങ്ങാട് പേട്ട സംഘം കൊച്ചമ്പലത്തിൽ നിന്ന് പേട്ട തുള്ളൽ ആരംഭിക്കും. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവർ പോയെന്ന വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയിൽ കയറാതെ വണങ്ങിയാണ് പോകുന്നത്. വാദ്യ മേളം , കാവടിയാട്ടം, പൂക്കാവടി എന്നിവ എരുമേലി പേട്ട തുള്ളലിന് ഉണ്ടാവും.

​ഗതാ​ഗതം:

ശബരിമലയിലേക്കുള്ള പ്രധാനപ്പെട്ട രണ്ട് പാതകൾ എരുമേലി വഴിയാണ് കടന്നുപോകുന്നത്. അതിൽ എരുമേലി വഴി 45 കിലോ മീറ്റർ ഉള്ള കാൽനടയായി മാത്രം എത്തിച്ചേരുന്ന പാതയാണ് പ്രധാനം. എരുമേലിയിൽ നിന്ന് കാളകെട്ടി, അഴുത, ഇഞ്ചിപ്പാറ, കരിമല വഴി ശബരിമല സന്നിധാനത്ത് എത്തുന്ന പാതായാണിത്. എരുമേലി - മുക്കൂട്ടുതറ, മുട്ടപ്പള്ളി, പാണപിലാവ്, കണമല വഴി 46 കിലോ മീറ്റർ സഞ്ചരിച്ച് വാഹനത്തിൽ എത്താൻ സാധിക്കുന്ന വഴിയാണ് മേറ്റത്.

എരുമേലി..

മുണ്ടക്കയം കാഞ്ഞിരപ്പള്ളി, പൊൻകുന്നം, റാന്നി എന്നീ പട്ടണങ്ങളിലൂടെ എരുമേലി പ‍ഞ്ചായത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നു. കോട്ടയം, എറണാകുളം എന്നീ പ്രദേശങ്ങളിൽ നിന്നും എത്തുന്നവർ പാെൻകുന്നത് നിന്ന് നേരിട്ടോ അല്ലെങ്കിൽ കാഞ്ഞിരിപ്പള്ളി വഴിയോ ആണ് എരുമേലിയിൽ എത്തിച്ചേരുന്നത്. ഹൈ റേഞ്ചിൽ നിന്നുള്ളവർ പ്രധാനമായും ഉപയോ​ഗിക്കുന്നത് മുണ്ടക്കയം ഡ എരുമേലി സംസ്ഥാന പാതയാണ്. തിരുവനന്തപുരത്തേക്ക് പോകാൻ റാന്നി വഴിയാണ് പോകേണ്ടത്. NH 183 ദേശീയ പാത എരുമേലിയ്ക്ക് 10 കിലോ മീറ്റർ സമീപത്ത് കൂടി ഇരുപത്താറാം മൈലിലൂടെയാണ് കടന്നുപോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+