കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ വിഷയം; സിപിഐ എംഎല്‍എ പരിസരവാസികള്‍ക്കൊപ്പം

Google Oneindia Malayalam News

ഇടുക്കി: മുല്ലപെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് വേറിട്ട നിലപാടിലാണ് താനെന്ന് വ്യക്തമാക്കി പിരുമേട് സിപിഐ എംഎല്‍എ ബിജിമോള്‍. താന്‍ ജനങ്ങള്‍ക്കൊപ്പമാണെന്നാണ് ബിജിമോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡാമിന്റെ പരിസരത്ത് താമസിക്കുന്നവര്‍ക്കൊപ്പമാണ് താന്‍. അന്താരാഷ്ട്ര സമിതി വേണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബിജിമോള്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു. രണ്ടാം തീയ്യതി മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഇത് ധരിപ്പിക്കുമെന്നും ബിജിമോള്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ നിയുക്ത പ്രതിപക്ഷ നേതാവും രംഗത്തെത്തിയിരുന്നു.

ജനങ്ങള്‍ക്കൊപ്പം

ജനങ്ങള്‍ക്കൊപ്പം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് പീരുമേട് സിപിഐ എംഎല്‍എ ബിജിമോള്‍. രണ്ടാ തീയ്യതി മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും അവര്‍ പറഞ്ഞു.

അന്താരാഷ്ട്ര സമിതി

അന്താരാഷ്ട്ര സമിതി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമിതിയെ നിയോഗിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നെന്ന് പീരുമേട് എംഎല്‍എ ബിജിമോള്‍ പറഞ്ഞു.

ഏകപക്ഷീയ നിലപാട്

ഏകപക്ഷീയ നിലപാട്

കേരളത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് പിണറായിയുടെ പ്രസ്താവനയെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പെരിയാര്‍, ആതിരപ്പള്ളി വിഷയങ്ങളില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കരുതെന്നും, വിഷയത്തില്‍ മറ്റ് പാര്‍ട്ടികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും അഭിപ്രായം കൂടി അറിയണമെന്നും അദ്ദേഹം പറഞ്ഞു.

വഞ്ചനാപരം

വഞ്ചനാപരം

മുല്ലപ്പെരിയാര്‍ വിയത്തില്‍ പിണറായി വിജയന്റെ പുതിയ നിലപാട് വഞ്ചനാപരമെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വിഡി സതീശന്‍ എംഎല്‍എ പറഞ്ഞു.

English summary
ES Bijimol explains her stands on mullaperiyar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X