കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജിമോളെ കൊല്ലാന്‍ സിപിഐ നേതാവിന്റെ ഗൂഢാലോചന? ആരാണ് ആ നേതാവ്?

Google Oneindia Malayalam News

തൊടുപുഴ: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ പീരുമേട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി ആരാകും എന്ന കാര്യത്തില്‍ തുടക്കത്തില്‍ വലിയ ആശയക്കുഴപ്പം ഉണ്ടായിരുന്നു. സിറ്റിംഗ് എംഎല്‍എ ഇഎസ് ബിജിമോളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ജില്ലാ നേതൃത്വത്തിന് തന്നെ വലിയ താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ സംസ്ഥാന നേതൃത്വം ഇടപെട്ട് ബിജിമോളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. ബിജിമോള്‍ ജയിക്കുകയും ചെയ്തു.

എന്നാല്‍ ആരേയും ഞെട്ടിപ്പിയ്ക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ബിജിമോള്‍ നടത്തിയിരിയ്ക്കുന്നത്. തന്നെ കൊല്ലാന്‍ ഒരാള്‍ ഗൂഢാലോചന നടത്തി എന്നാണത്. ആ വ്യക്തി സ്വന്തം പാര്‍ട്ടിക്കാരന്‍ തന്നെ ആണെന്നാണ് ബിജിമോളുടെ ആരോപണം. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജിമോള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

കൊല്ലാന്‍

കൊല്ലാന്‍

തന്നെ വധിയ്ക്കാന്‍ പാര്‍ട്ടിയിലെ ഒരു നേതാവ് ഗൂഢാലോചന നടത്തിയെന്നാണ് ബിജിമോളുടെ വെളിപ്പെടുത്തല്‍.

കുടുംബത്തെ ഒന്നാകെ

കുടുംബത്തെ ഒന്നാകെ

തന്നെ മാത്രമല്ല, കുടുംബത്തേയും കൊല്ലാനായിരുന്നു ഗൂഢാലോചന എന്നാണ് ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

ആരാണയാള്‍?

ആരാണയാള്‍?

പീരുമേട് താലൂക്കില്‍ നിന്ന് തന്നെയുള്ള പ്രമുഖ സിപിആ നേതാവാണ് ഗൂഢാലോചന നടത്തിയത് എന്നാണ് ബിജിമോളുടെ ആരോപണം

യാത്രപോലും

യാത്രപോലും

ഭീതികാരണം തിരഞ്ഞെടുപ്പ് സമയത്ത് കുടുംബത്തോടൊപ്പം ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്നത് പോലും ഒഴിവാക്കിയെന്നാണ് ബിജിമോള്‍ അഭിമുഖത്തില്‍ പറയുന്നത്.

ഭക്ഷണവും

ഭക്ഷണവും

ഭക്ഷണം കഴിയ്ക്കാന്‍ പോലും ഭയമായിരുന്നത്രെ. കൂടെയുള്ള മറ്റാരെങ്കിലും കഴിച്ച് നോക്കിയതിന് ശേഷം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ എന്നും ബിജിമോള്‍ പറയുന്നു.

ഡയറിയില്‍ കുറിച്ചു

ഡയറിയില്‍ കുറിച്ചു

താന്‍ മരിയ്ക്കുകയാണെങ്കില്‍ അത് ഏത് തരത്തിലുള്ള മരണമാണെന്ന് പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിയ്ക്കാവൂ എന്ന് ഡയറിയില്‍ എഴുതി വച്ചിരുന്നു എന്നും അഭിമുഖത്തില്‍ ബിജിമോള്‍ പറയുന്നുണ്ട്.

വലിയ ഭയം

വലിയ ഭയം

എങ്ങനെയാണ് കൊല്ലുക എന്ന ഭയം എപ്പോഴും ഉണ്ടായിരുന്നത്രെ. അതിനാല്‍ പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കളെ മിക്കപ്പോഴും കൂടെ കൂട്ടിയിരുന്നുവെന്നും ബിജിമോള്‍ പറയുന്നു.

ബന്ധുക്കളും സുഹൃത്തുക്കളും

ബന്ധുക്കളും സുഹൃത്തുക്കളും

തന്നെ വധിയ്ക്കാന്‍ ഗൂഢാലോചന നടക്കുന്ന കാര്യം അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിച്ചിരുന്നതായും ബിജിമോള്‍ പറയുന്നുണ്ട്.

ഇപ്പോഴും ഭയം

ഇപ്പോഴും ഭയം

ഇപ്പോഴിം മരണ ഭയത്തോടേയാണ് കഴിയുന്നത് എന്നും ബിജിമോള്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

പോലീസില്‍ പറഞ്ഞോ?

പോലീസില്‍ പറഞ്ഞോ?

സംഗതി ഇത്ര ഗൗരവകരമായ ആരോപണം ആണെങ്കിലും ബിജിമോള്‍ ഇച് സംബന്ധിച്ച് പോലീസില്‍ പരാതിപ്പെട്ടിട്ടില്ലെന്നാണ് വിവരം.

പാര്‍ട്ടിയെ അറിയിച്ചോ?

പാര്‍ട്ടിയെ അറിയിച്ചോ?

ഒരു പാര്‍ട്ടി നേതാവിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നീക്കം ഉണ്ടായിട്ട് ബിജിമോള്‍ അത് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നോ? ഇല്ലെന്ന് തന്നെയാണ് ഉത്തരം.

അച്ചടക്ക ലംഘനം

അച്ചടക്ക ലംഘനം

ബിജിമോള്‍ കാണിച്ചത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് സിപിഐ ജില്ലാ നേതൃത്വം പറയുന്നത്. പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടിയ്ക്ക് മുന്നിലായിരുന്നു പറയേണ്ടിയിരുന്നത് എന്നാണ് വാദം.

എന്ത് സംഭവിയ്ക്കും

എന്ത് സംഭവിയ്ക്കും

ഈ വിവാദത്തില്‍ ഇനി എന്തായിരിയ്ക്കും സംഭവിയ്ക്കുക? അച്ചടക്ക ലംഘനം നടത്തിയ ബിജിമോള്‍ പാര്‍ട്ടി നടപടിയ്ക്ക് വിധേയയാകുമോ... അതോ ബിജിമോളുടെ ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിയ്ക്കുമോ? കാത്തിരുന്ന് കാണാം.

English summary
ES Bijimol alleges in an interview that a CPI leader conspired to kill her during election time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X